കിയ കാറുകൾ ഇനി സിഎസ്‌ഡി കാന്റീൻ വഴിയും വാങ്ങാം, ആദ്യ വാഹനം കൈമാറി!

കാന്റീൻ സ്റ്റോർ ഡിപ്പാർട്ട്‌മെന്റ് (CSD) കേന്ദ്രങ്ങൾ വഴി കാറുകൾ വിൽക്കാൻ തീരുമാനമെടുത്ത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. മിലിട്ടറി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അവരുടെ കാന്റീനുകളിലൂടെ കിയ മോഡലുകൾ ഇനി മുതൽ വാങ്ങാം. ഇതിനോടകം തന്നെ 100-ലധികം ബുക്കിംഗ് സിഎസ്‌ഡി വഴി ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് മാത്രമായാണ് കിയ ഇന്ത്യ പുതിയ സിഎസ്‌ഡി ഡെലിവറി സ്കീം ആരംഭിച്ചിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥർ, സൈനിക കുടുംബങ്ങൾ, പ്രതിരോധ ജീവനക്കാർ എന്നിവരിലേക്ക് ബ്രാൻഡിനെ എത്തിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ഉന്നംവെക്കുന്നത്. പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഫോർ വീലറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഈ സിഎസ്‌ഡികളിലൂടെ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കുന്നത്.

കിയ കാറുകൾ ഇനി സിഎസ്‌ഡി കാന്റീൻ വഴിയും വാങ്ങാം, ആദ്യ വാഹനം കൈമാറി!

ഏതാണ്ട് അവരുടെ എക്‌സ്ഷോറൂമിന് തുല്യമായ വിലയ്ക്കാണ് വാഹനങ്ങൾ സിഎസ്‌ഡി കാന്റീനിലൂടെ ലഭ്യമാവുന്നത്. സാധാരണക്കാരന് ഇത്തരത്തിൽ കാന്റീനുകളിലൂടെ വാങ്ങാനാവില്ലെന്നും പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ സേവനം അനുഷ്ഠിക്കുന്ന അല്ലെങ്കിൽ റിട്ടയറാവർക്കാണ് ഇതിനുള്ള യോഗ്യതയുള്ളതെന്ന് സാരം. നിലവിൽ കിയ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയിൽ സോനെറ്റ്, കാരെൻസ്, സെൽറ്റോസ്, കാർണിവൽ തുടങ്ങിയ എല്ലാ മോഡലുകളും ലഭ്യമാവും. എന്നാൽ ഇപ്പോൾ ബ്രാൻഡ് ആദ്യ ഘട്ടത്തിൽ സിഎസ്ഡിയിൽ നിന്ന് സെൽറ്റോസിന്റെ ഡെലിവറിയാണ് ആരംഭിച്ചിരിക്കുന്നത്.

നിലവിൽ രാജ്യത്ത് അതിവേഗം വളരുന്ന വാഹന നിർമാതാക്കളിൽ ഒരാളാണ് കിയ ഇന്ത്യ. സെൽറ്റോസിലൂടെ രാജ്യം പിടിച്ച കമ്പനി ഇന്ന് നാല് മോഡലുകളാണ് വിൽപ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഒരു വിദേശ വിപണിയിലേക്ക് കടന്ന് വന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിടുത്തെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒരാളായി പേരെടുക്കുകയെന്നത് ചില്ലറ കാര്യമല്ല. ഈ നേട്ടം അനായാസം കീഴടക്കിയവരാണ് കിയ. സെൽറ്റോസിലൂടെ തുടങ്ങിയ ജൈത്രയാത്ര ഉയരത്തിലേക്ക് തന്നെയാണ് ഇപ്പോഴും നീങ്ങുന്നത്.

കിയ കാറുകൾ ഇനി സിഎസ്‌ഡി കാന്റീൻ വഴിയും വാങ്ങാം, ആദ്യ വാഹനം കൈമാറി!

113 bhp കരുത്തുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 138 bhp പവറുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 113 bhp നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് സെൽറ്റോസിന് ലഭിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6 സ്പീഡ് iMT, IVT, 7 സ്പീഡ് DCT, 6-സ്പീഡ് AT എന്നിവയുൾപ്പെടെ വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഓഫറിലുണ്ട്. സാധാരണ വാങ്ങുന്നവർക്ക് 10.69 ലക്ഷം മുതൽ 19.15 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

എന്നാൽ കിയ സെൽറ്റോസിന്റെ CSD വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥർ യഥാർഥ ഹീറോകളാണെന്നും ഈ പുതിയ സംരംഭത്തിലൂടെ അവരെ സേവിക്കാൻ കഴിഞ്ഞതിൽ കിയ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും കിയ ഇന്ത്യയുടെ ചീഫ് സെയിൽസ്, ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. കൂടാതെ ബ്രാൻഡിന്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

കിയ കാറുകൾ ഇനി സിഎസ്‌ഡി കാന്റീൻ വഴിയും വാങ്ങാം, ആദ്യ വാഹനം കൈമാറി!

ഗുരുഗ്രാമിലെ ഫ്രോണ്ടിയർ കിയയിൽ നടന്ന ഒരു പരിപാടിയിൽ സിഎസ്‌ഡി കാന്റീൻ സംരംഭത്തിലൂടെ വിൽക്കുന്ന ആദ്യ സെൽറ്റോസിന്റെ താക്കോൽ അതിന്റെ ഉടമയായ മേജർ ജനറൽ വികാൽ സാഹ്നിക്ക് കൈമാറി. ഇന്നു രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിൽ ഒന്നാണ് സെൽറ്റോസ്. മുകളിൽ പറഞ്ഞ പോലെ ധാരാളം എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകൾക്ക് പുറമെ മികച്ച ആധുനിക ഫീച്ചറുകളാലും സമ്പന്നമായ വാഹനമാണ് സെൽറ്റോസ്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), ബ്രേക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), നാല് വീലിലും ഡിസ്‌ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM) തുടങ്ങിയ അനവധി സവിശേഷതകളാണ് സെൽറ്റോസിൽ ലഭ്യമാവുക.

More from DriveSpark

Article Published On: Tuesday, March 14, 2023, 11:45 [IST]
English summary
Kia cars now available through canteen stores department bookings crossed over 100 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X