ടാറ്റയെ ഒതുക്കണം ആളാവാണം, 541 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുമായി കിയ വരുന്നു; പ്ലാൻ സെറ്റ്

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായി കിയ മാറിയത് അിവേഗമാണ്. രാജ്യത്ത് പുറത്തിറക്കിയ മോഡലുകളെല്ലാം വമ്പൻ ഹിറ്റാണ് കൊണ്ടുവന്നത്. സെൽറ്റോസ്, കാർണിവൽ, സോനെറ്റ്, കാരെൻസ്, EV6 ഇവി പോലുള്ള വാഹനങ്ങളെല്ലാം വാങ്ങാൻ ഷോറൂമുകളിൽ ആളുകളുടെ വൻതിരക്കാണ്. അൽപം വില കൂടിയ വണ്ടിയാണെങ്കിലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇലക്‌ട്രിക് കാറും ജനസമ്മതനായിട്ടുണ്ട്.

ഈ ചുവടുപിടിച്ച് ഇന്ത്യയിലേക്ക് പുത്തനൊരു ഇവി കൂടി കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കിയ. ബ്രാൻഡിന്റെ EV9 ഇലക്ട്രിക് എസ്‌യുവിയാണ് കമ്പനിയുടേതായി വരാനിരിക്കുന്നത്. എന്നാൽ അധിക കാലം കാത്തിരിക്കുകയൊന്നും വേണ്ട. വരുന്ന വർഷം അതായത് 2024-ൽ തന്നെ മൂന്നുനിരകളുള്ള മോഡൽ നമ്മുടെ നിരത്തുകളിൽ എത്തുമെന്ന പ്രഖ്യാപനമാണ് കമ്പനിയിൽ നിന്നും ഇപ്പോൾ എത്തിയിരിക്കുന്നത്.

Kia EV9 Electric SUV Launch By Next Year

പുതിയ തലമുറ കാർണിവലിനൊപ്പം EV9 ഇലക്ട്രിക് വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന്. അടുത്ത വർഷത്തേക്കുള്ള ഇന്ത്യയുടെ പദ്ധതികൾ വെളിപ്പെടുത്തിക്കൊണ്ട് ബ്രാൻഡ് പറഞ്ഞു. EV6 ഇവിക്ക് ശേഷം കൊറിയൻ ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് കാറായി EV9 മാറും. കൂടാതെ കമ്പനിയുടെ ആദ്യത്തെ മൂന്ന് വരി ഇവി ആയിരിക്കും ഇതെന്നതും ശ്രദ്ധേയമാവും.

നിലവിൽ ടാറ്റ മോട്ടോർസ് ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പാസഞ്ചർ ഇവി സെഗ്‌മെന്റിൽ ഏകദേശം 15 ശതമാനം വിപണി വിഹിതം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിയയുടെ പുത്തൻ മോഡലിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. 2023 ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ കിയ EV9 ഇലക്ട്രിക് എസ്‌യുവി നേരത്തെ കൺസെപ്റ്റ് രൂപത്തിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു.

Kia EV9 Electric SUV Launch By Next Year

കിയയുടെ ഹോം ബേസ് ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള ചില ആഗോള വിപണികളിൽ ഇത് പിന്നീട് അവതരിപ്പിച്ചു. വന്നിടത്തെല്ലാം വലിയ തരംഗം തീർത്ത വാഹനം ഇവിടെ ആഭ്യന്തര വിപണിയിലും ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ EV9 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കിയ നേരത്തെ പറഞ്ഞിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുടെ തുടക്കം മാത്രമാണിത്.

എന്നാൽ 2025 വരെ കാത്തിരിക്കാതെ അടുത്ത വർഷം തന്നെ കൊണ്ടുവരുന്നത് ശ്രദ്ധേയമായ കാര്യമാണ്. കിയ EV9 ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതായത് EV6 ഇവിക്ക് സമാനമായ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഇ-എസ്‌യുവിയുടെ വരവെന്ന് സാരം. വലിപ്പത്തിന്റെ കാര്യത്തിൽ EV9 അഞ്ച് മീറ്ററിലധികം നീളം അളക്കും ആറോ ഏഴോ സീറ്റ് കോൺഫിഗറേഷനുകളിൽ മോഡലിനെ ലഭ്യമാക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

Kia EV9 Electric SUV Launch By Next Year

കൂടാതെ HT ലൈൻ, GT ലൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഇലക്ട്രിക് എസ്‌യുവി വിപണിയിലേക്ക് എത്തുക. കിയ പറയുന്നതനുസരിച്ച്, ഒറ്റ ചാർജിൽ EV9 541 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യും. 150 kW ഇലക്ട്രിക് മോട്ടോർ 9.4 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാനും ഇവിയെ സഹായിക്കുന്നുണ്ട്. EV9 എസ്‌യുവിക്ക് RWD പതിപ്പ് ഉണ്ടായിരിക്കും. അത് കൂടുതൽ ശക്തമായ 160 kW ഇലക്ട്രിക് മോട്ടോറുമായാവും വരിക.

800-വോൾട്ട് ഇലക്ട്രിക്കൽ ആർക്കിടെക്ചറും ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും. ഇത് EV9 ഇവിയെ അൾട്രാ-ഫാസ്റ്റ് വേഗതയിൽ ബാറ്ററി ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നു. 15 മിനിറ്റ് ചാർജ് ചെയ്താൽ വാഹനത്തിന് 239 കിലോമീറ്റർ ഓടാൻ കഴിയുമെന്നും കിയ അവകാശപ്പെടുന്നു. ഹൈവേ ഡ്രൈവിംഗ് പൈലറ്റ് ഫീച്ചറിലൂടെ ഹൈവേകളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അനുവദിക്കുന്ന ലെവൽ 3 ADAS ആണ് ടോപ്പ്-ഓഫ്-ലൈൻ GT-ലൈൻ വാഗ്ദാനം ചെയ്യുന്നത്.

Kia EV9 Electric SUV Launch By Next Year
360-ഡിഗ്രിയിൽ ഫീൽഡ് പൂർണമായി കാണുന്നതിന് രണ്ട് ലിഡാർ, റഡാർ, ക്യാമറകൾ എന്നിവയുൾപ്പെടെ കാറിന് ചുറ്റുമുള്ള 15 സെൻസറുകൾ ADAS-നെ സഹായിക്കും. 2024-ൽ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന കൊറിയൻ ഓട്ടോ ഭീമന്റെ രണ്ടാമത്തെ മോഡലാണ് കിയ EV9. പുതിയ കാർണിവലും അടുത്ത വർഷം വിപണിയിൽ തിരിച്ചെത്തുമെന്ന് കാർ നിർമാതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് മുമ്പായാണ് പ്രീമിയം എംപിവിയെ ഈ വർഷം ആദ്യം വിപണിയിൽ നിന്നും പിൻവലിച്ചത്.

More from DriveSpark

Article Published On: Tuesday, December 19, 2023, 10:08 [IST]
English summary
Kia ev9 electric suv launch by next year 541 km range on a single charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X