നാളെ മുതൽ കിയ ഷോറൂമുകൾ നിറയും, പുത്തൻ എസ്‌യുവിയുടെ ബുക്കിംഗിന് തുടക്കമാവുന്നു

ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് നടന്നുകയറാൻ ഒരുങ്ങുകയാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്. അതിന്റെ ഭാഗമായി കിടിലൻ മാറ്റങ്ങളോടെ കൊറിയൻ സ്പോർട്ട് യൂട്ടിലിറ്റി വാഹനം കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയുണ്ടായി. വില പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും പുത്തൻ പരിഷ്ക്കാരങ്ങളിൽ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ.

2019-ൽ ആദ്യമായി വിപണിയിൽ എത്തിയതിനു ശേഷം ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കാരമാണിത് എന്നതും ശ്രദ്ധേയമാണ്. ദേ ഇപ്പോൾ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിക്കാൻ തയാറെടുത്തിരിക്കുകയാണ് കിയ. ജൂലൈ 14-ന് എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കും. ഉപഭോക്താക്കൾക്ക് കിയ ഡീലർഷിപ്പുകളിലും കമ്പനിയുടെ വെബ്‌സൈറ്റിലും വാഹനം ബുക്ക് ചെയ്യാൻ കഴിയും.

Kia Seltos Facelift Bookings Start From Tomorrow |

കുറഞ്ഞ ഡെലിവറി പിരീഡ് ഉറപ്പാക്കുന്നതിനായി കൊറിയൻ കാർ നിർമാതാക്കൾ പുതിയ 'കെ-കോഡ്' (K-Code) പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സെൽറ്റോസ് ഉടമകൾക്ക് വേണ്ടിയുള്ള പ്രത്യേക പ്ലാറ്റ്ഫോമാണിത്. ഇനി എങ്ങനെയെന്ന് ചോദിക്കുന്നവർക്കായി ഒന്ന് വിശദീകരിക്കാം. കിയയുടെ വെബ്‌സൈറ്റിൽ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പ്രത്യേക കോഡാണ് കെ-കോഡ്.

നിങ്ങൾ നിലവിലുള്ള സെൽറ്റോസ് ഉടമ ആണെങ്കിലോ എസ്‌യുവിയുടെ ഉടമസ്ഥതയിലുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിലോ നിങ്ങൾക്ക് കെ-കോഡ് ലഭിക്കും. സെക്കൻഡ് ഹാൻഡ് കിയ സെൽറ്റോസ് ഉടമകൾക്ക് പോലും കെ-കോഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. കെ-കോഡ് ലഭിച്ചുകഴിഞ്ഞാൽ, ബുക്കിംഗ് നടത്തുമ്പോൾ ജൂലൈ 14-ന് അത് ഉപയോഗിക്കേണ്ടതുണ്ട്. ഇതുവഴി ഹൈ-പ്രിയോരിറ്റി വഴി ഡെലിവറി ലഭിക്കും.

Kia Seltos Facelift Bookings Start From Tomorrow |

കെ-കോഡ് ഇല്ലാതെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡെലിവറി കാത്തിരിപ്പ് സമയം ഉണ്ടാകില്ല എന്നാണ് ഇതിനർഥം. നിങ്ങൾ താമസിക്കുന്ന നഗരത്തെ ആശ്രയിച്ച് ബുക്കിംഗ് കാലയളവ് 3 മുതൽ 4 മാസം വരെ നീണ്ടുനിൽക്കും. ഈ സംരംഭം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കിയ സെൽറ്റോസിന്റെ ഉടമകളെ പുത്തൻ മോഡലിലേക്ക് വേഗത്തിൽ അപ്‌ഗ്രേഡ് ചെയ്യാൻ സഹായിക്കും. അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അതിന്റെ ഭാഗമാക്കാൻ സഹായിക്കും.

പുതിയ സെൽറ്റോസിന്റെ വിലയും നാളെ പ്രഖ്യാപിക്കും. നിലവിലെ മോഡലിൽ നിന്നും കാര്യമായ വർധനവ് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ചെറിയ വില വർധനവ് ഉണ്ടാവുമെന്നതിൽ സംശയമൊന്നുമില്ല. നാല് വർഷത്തിനുള്ളിൽ 5 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ഈ മോഡൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. പുതിയ മാറ്റങ്ങളിലൂടെ വിൽപ്പനയുടെ വേഗത ഉയർത്താനാവുമെന്നാണ് കിയ ഇന്ത്യയുടെ പ്രതീക്ഷ.

Kia Seltos Facelift Bookings Start From Tomorrow |

ഡിസൈനിലേക്ക് നോക്കിയാൽ ആരും കൊതിക്കുന്ന അഴകുമായാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും പുതുക്കിയ ബമ്പറും ഒരു പുതിയ സെറ്റ് എൽഇഡി ഡിആർഎല്ലുകളും എസ്‌യുവിക്ക് ഒരു യൂറോപ്യൻ ടച്ച് തന്നെ നൽകുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ 18 ഇഞ്ച് അലോയ് വീലുകളാണ് മാറ്റമായി എടുത്തറിയാനാവുന്നത്. പിൻഭാഗത്ത് 2023 സെൽറ്റോസിന് കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളുടെ രൂപത്തിലാണ് അപ്ഡേഷൻ വരുന്നത്.

കൂടാതെ പുതിയ ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം ലഭിക്കുന്നതിന് ബമ്പറിന്റെ രൂപകൽപ്പനയും ജിടി ലൈൻ, X-ലൈൻ വേരിയന്റുകളിൽ കിയ മാറ്റിയിട്ടുണ്ട്. അകത്തും കിടിലൻ നവീകരണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. അതിൽ 17 സവിശേഷതകളുള്ള ലെവൽ 2 ADAS, പനോരമിക് സൺറൂഫ് എന്നിവയാണ് എടുത്തുപറയാനാവുന്നത്. എഞ്ചിൻ ഓപ്ഷനിലും വലിയൊരു മാറ്റമുണ്ടാവും.

Kia Seltos Facelift Bookings Start From Tomorrow

157 bhp കരുത്തുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ വരവാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മാറ്റുകൂട്ടുന്നത്. ഇത് iMT അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചോ സ്വന്തമാക്കാം. ഇതിനു പുറമെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളുമുണ്ട്. ഇവയുടെ പവർ കണക്കുകളെല്ലാം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്.

More from DriveSpark

Article Published On: Thursday, July 13, 2023, 18:20 [IST]
English summary
Kia seltos facelift bookings start from tomorrow details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X