മാരുതിയും ടൊയോട്ടയും ഞെട്ടാൻ റെഡിയായിക്കോ, സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില നാളെ അറിയാം

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പൊലിമയേകി കൊണ്ട് അടുത്തിടെ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അരങ്ങേറുകയുണ്ടായി. ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസംകൊണ്ട് 13,000 ഓർഡറുകൾക്ക് മുകളിൽ ലഭിച്ച് സംഭവം ഹിറ്റാവുകയും ചെയ്‌തു. വില പ്രഖ്യാപനത്തിന് മുന്നേ എസ്‌യുവി സ്വന്തമാക്കാൻ ആളുകൾ തള്ളിക്കയറുന്നതു കണ്ട് സാക്ഷാൽ കിയ വരെ ഞെട്ടിക്കാണും.

വില പ്രഖ്യാപനം എന്തായാലും വൈകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന കിയ ഇന്ത്യ നാളെ പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില വെളിപ്പെടുത്തും. അതോടൊപ്പം എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ചും നടക്കും. 2019-ൽ ആദ്യമായി വിപണിയിൽ എത്തിയതിനു ശേഷം ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കാരമാണ് സെൽറ്റോസിന് ലഭിച്ചിരിക്കുന്നത്. വെറുമൊരു മുഖംമിനുക്കലിന് പകരം ADAS, പുതിയൊരു എഞ്ചിൻ, പുത്തൻ ഫീച്ചറുകൾ പോലുള്ള കൂട്ടിച്ചേർക്കലുകളും വാഹനത്തിലേക്ക് എത്തിയിട്ടുണ്ട്.

Kia Seltos Facelift

ഏവരും കാത്തിരിക്കുന്ന സെൽറ്റോസ് ഫെയ്‌സിലിഫ്റ്റിന് പ്രതീക്ഷിക്കുന്ന ഏകദേശ വിലയെ കുറിച്ച് അവസാനം പറയാം. ആദ്യം ഡിസൈനിലെ മാറ്റങ്ങളെ കുറിച്ച് ഒന്നുകൂടി വിശദീകരിക്കാം. അടിസ്ഥാന രൂപം മുൻ പതിപ്പിന് സമാനമാണെങ്കിലും ഫ്രഷ്‌നെസ് ഫീൽ ചെയ്യുന്ന പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വിജയിച്ചിട്ടുണ്ട്. പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് ഇതിനായി ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

ബമ്പറുകൾ നവീകരിച്ചതും പിന്നിൽ ഇപ്പോൾ ഒരു ലൈറ്റ് ബാർ സമ്മാനിച്ചതും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് വേറിട്ട അഴകാണ് ഒരുക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതിയ അലോയ് വീലുകൾക്ക് ഇപ്പോൾ ഗ്ലോസി ബ്ലാക്കിനൊപ്പം 18 ഇഞ്ച് വരെ വലുപ്പവും കമ്പനി നൽകി. ഇന്റീരിയറിലേക്ക് കയറിയാലും മാറ്റങ്ങളുണ്ട്. പുതിയ ഡാഷ്‌ബോർഡ് ഡിസൈനും സെന്റർ കൺസോൾ ലേഔട്ടും ഉപയോഗിച്ച് സെൽറ്റോസിന്റെ ക്യാബിൻ പുതുക്കാൻ കിയക്കായി.

Kia Seltos Facelift

പുതിയ ഡ്രൈവർ ഡിജിറ്റൽ ഡിസ്‌പ്ലേയ്‌ക്കൊപ്പം പുതിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും കൂട്ടിച്ചേർക്കാനാണ് ഈ നവീകരണം കൊണ്ടുവന്നത്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റുകളാണ്. ഇതുകൂടാതെ, മുമ്പ് പറഞ്ഞ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളും എസ്‌യുവിക്ക് മാറ്റേകുന്നുണ്ട്.

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് അവതരിപ്പിച്ച ADAS ഫീച്ചറുകളിൽ ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിംഗ്, ലെയ്‌ൻ ഡിപ്പാർച്ചർ വാർണിംഗ്, സേഫ് എക്‌സിറ്റ് വാർണിംഗ്, ഹൈ ബീം അസിസ്റ്റ് മുതലായ 17 ഡ്രൈവർ സഹായ സാങ്കേതികവിദ്യകളാണ് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ബ്രാൻഡ് ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്.

Kia Seltos Facelift

എഞ്ചിൻ വിശേഷങ്ങളിലേക്ക് വന്നാൽ 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കിയ അവതരിപ്പിച്ചു. ഇത് 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. ഇത് 6 സ്പീഡ് iMT അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് സ്വന്തമാക്കാനാവുന്നത്.

ഇതിനൊപ്പം 1.5 ലിറ്റർ ഡീസൽ എഞ്ചിനും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും അതേപടി മുന്നോട്ട് കൊണ്ടുപോവാനും കിയ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനുകളും പരമാവധി 115 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 250 Nm torque ആണ് നൽകുന്നത്. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാനുമാവും.

Kia Seltos Facelift

എന്നാൽ സെൽറ്റോസ് ഫെയ്‌ലിഫ്റ്റ് പെട്രോൾ എഞ്ചിൻ 144 Nm torque നൽകുമ്പോൾ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ വാങ്ങാനാവും. ഇന്ത്യയിലെ ഹോട്ട് സെല്ലിംഗ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റർ, എംജി ഹെക്ടർ, മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളുമായാണ് സെൽറ്റോസിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, July 20, 2023, 13:02 [IST]
English summary
Kia seltos facelift launch and price announcement on tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X