24 മണിക്കൂറിൽ ഇരച്ചെത്തിയത് 13,424 പേർ; കിയ എസ്‌യുവിക്കായി ആളുകളുടെ തിക്കുംതിരക്കും

എസ്‌യുവി സെഗ്മെന്റിനെ ഇളക്കി മറിച്ചുകൊണ്ട് കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കിടുക്കാച്ചി മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം നടന്നില്ലെങ്കിലും പുതിയ മോഡലിനെ സ്വന്തമാക്കാനായി കിയ ഷോറൂമുകളിൽ ആളുകളുടെ തള്ളിക്കയറ്റമാണിപ്പോൾ. ഇന്നലെ പ്രീ-ബുക്കിംഗ് ആരംഭിച്ച സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായി ഇത്രത്തോളം ആളുകൾ എത്തുമെന്ന ദക്ഷിണ കൊറിയൻ ബ്രാൻഡ് പോലും പ്രതീക്ഷിച്ചു കാണില്ല.

ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 13,424 പ്രീ-ഓർഡറുകളോടെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ആദ്യ ദിന ബുക്കിംഗ് കണക്കുകൾ രേഖപ്പെടുത്തിയതായി കിയ ഇന്ത്യ അറിയിച്ചു. ഇതിൽ 1,973 ബുക്കിംഗുകൾ സെൽറ്റോസ് കമ്മ്യൂണിറ്റി വിപുലീകരിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക പ്രോഗ്രാമായ കെ-കോഡ് ഉപയോഗിച്ചാണ് നടത്തിയത്. പുതിയ മിഡ്-സൈസ് എസ്‌യുവിക്കായുള്ള ബുക്കിംഗ് 2023 ജൂലൈ 14-നാണ് ആരംഭിക്കുന്നത്.

Kia Seltos Facelift

ഓൺലൈൻ കൂടാതെ കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും രാജ്യത്തുടനീളമുള്ള അംഗീകൃത കിയ ഡീലർഷിപ്പുകൾ വഴിയും ഉപഭോക്താക്കൾക്ക് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ബുക്ക് ചെയ്യാനാവും. ഇനിയും വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി സെൽറ്റോസിന്റെ പുത്തൻ പതിപ്പ് ബുക്ക് ചെയ്യാനാവും. ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണിത്.

5 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പനയോടെ കിയയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 50 ശതമാനവും സംഭാവന നൽകുന്നത് സെൽറ്റോസാണ്. മുഖംമിനുക്കിയെത്തിയതോടെ ഇതിന്റെ വേഗവും വർധിക്കുമെന്നാണ് വിലയിരുത്തൽ. വില പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും പുത്തൻ പരിഷ്ക്കാരങ്ങളിൽ കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. നാല് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ആദ്യ എസ്‌യുവിയിൽ നിന്നും ലഭിക്കുന്ന ആദ്യത്തെ മുഖം മിനുക്കലാണിത്.

Kia Seltos Facelift

ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്ന കിയ വരും ആഴ്ചകളില്‍ മിഡ്‌സൈസ് എസ്‌യുവിയുടെ വില പ്രഖ്യാപിക്കും. പുതിയ മാറ്റങ്ങൾ എന്തായാലും സെൽറ്റോസിന്റെ വില കൂടാൻ കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 സെൽറ്റോസിൽ കോസ്മെറ്റിക് നവീകരണങ്ങൾക്ക് പുറമെ ഇന്റീരിയലും പുതുമകൾ കൊണ്ടുവന്നിട്ടുണ്ട് കിയ. ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് കീഴടക്കാൻ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനെ സഹായിക്കും.

പുനർരൂപകൽപ്പന ഡിസൈനിന് പുറമെ പുതുക്കിയ സെൻട്രൽ കൺസോളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ്, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റുകളാണ്. ഇതുകൂടാതെ, മുമ്പ് പറഞ്ഞ അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് സിസ്റ്റവും സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളും എസ്‌യുവിയുടെ മാറ്റേകുന്നു.

Kia Seltos Facelift

ഇതിനായി പുതിയൊരു എഞ്ചിനും കിയ ഇന്ത്യ കൊണ്ടുവന്നിട്ടുണ്ട്. സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിൽക്കുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ഡീസൽ എഞ്ചിൻ, ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയുണ്ടാകും. കിയ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് നിർത്തലാക്കുകയും പകരം കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു.

ഇത് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് 6-സ്പീഡ് iMT, 7-സ്പീഡ് DCT എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്. മറ്റ് രണ്ട് എഞ്ചിന്റെ പവ കണക്കുകളിലൊന്നും മാറ്റങ്ങളില്ല. രണ്ട് 1.5 ലിറ്റർ യൂണിറ്റുകളും ഏകദേശം 115 bhp ഉത്പാദിപ്പിക്കുമെങ്കിലും ടോർക്ക് കണക്കുകളിൽ മാറ്റങ്ങളുണ്ട്.

പെട്രോൾ എഞ്ചിൻ 144 Nm torque നൽകുമ്പോൾ 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ഇത് സ്വന്തമാക്കാം. മറുവശത്ത് ഡീസൽ എഞ്ചിൻ 250 Nm torque നൽകും. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാനുമാവും. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവോടെ സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാൻഡ് വിറ്റാരയ്ക്കുമെല്ലാം വൻതരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, July 15, 2023, 13:46 [IST]
English summary
Kia seltos facelift suv bookings crossed 13000 units in just 24 hours
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X