എലിവേറ്റിന്റെ വരവ് ഏറ്റില്ല, കിയ ഷോറൂമുകളിൽ ക്യൂ നിന്ന് ആളുകൾ; അരലക്ഷം ബുക്കിംഗും കടന്ന് പുത്തൻ സെൽറ്റോസ്

മിഡ്-സൈസ് എസ്‌യുവികൾ എങ്ങനെയാവണമെന്ന് ഇന്ത്യൻ വിപണിയെ പഠിപ്പിച്ച മുതലാണ് കിയ സെൽറ്റോസ്. 2019-ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ചൂടപ്പം പോലെയാണ് ഈ സ്പോർട് യൂട്ടിലിറ്റി വാഹനം വിറ്റഴിക്കപ്പെടുന്നത്. അന്നേവരെ നാം കാണാത്ത ഡിസൈൻ ശൈലിയും ഫീച്ചറുകളുടെ ആറാട്ടും വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാം കൊണ്ടുവന്നാണ് സെൽറ്റോസ് കളംനിറഞ്ഞത്.

അന്നേവരെ സെഗ്മെന്റ് ഭരിച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റ വരെ സൈഡായി നിന്നകാലമായിരുന്നു അത്. പിന്നീട് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായി വാഴാനും കിയ സെൽറ്റോസിനായി. അങ്ങനെ നാല് വർഷത്തോളം രണ്ടാമനായി വിലസിയ സെൽറ്റോസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്‌തുകൊണ്ട് മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും വിപണിയിൽ എത്തിയതോടെ മോഡലിന് ചെറുതായൊന്ന് സൈഡാവേണ്ടി വന്നു.

Kia Seltos Facelift SUV Hits 50,000 Bookings

അതിനിടെ ഹോണ്ട എലിവേറ്റ് കൂടി എത്തുന്നുവെന്ന് അറിഞ്ഞതോടെ ആളുകൾ മാറിചിന്തിച്ചു തുടങ്ങിയെന്ന തോന്നലും ഉടലെടുത്തിരുന്നു. പക്ഷേ പൂർവാധികം ശക്തിയോടെ സെൽറ്റോസ് തിരികെ വരുന്ന കാഴ്ച്ചയാണ് കുറച്ചുമാസങ്ങളായി കാണാനാവുന്നത്. അതിനു കാരണമായതാവട്ടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരവാണ്. കിടുക്കാച്ചി മാറ്റങ്ങളുമായി വന്ന എസ്‌യുവിയെ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അടുത്തിടെ വില പ്രഖ്യാപനവും അവതരണവും ഡെലിവറിയുമെല്ലാം തുടങ്ങിയ എസ്‌യുവിയെ തേടി ആളുകൾ ഷോറൂമുകളിലേക്ക് ഇരച്ചെത്തുകയാണിപ്പോൾ.

വിപണിയിൽ അവതരിപ്പിച്ച് വെറും രണ്ട് മാസത്തിനുള്ളിൽ അരലക്ഷം ബുക്കിംഗുകളാണ് പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വാരിക്കൂട്ടിയിരിക്കുന്നത്. പ്രീമിയം അപ്പീൽ, അഡ്വാൻസ്ഡ് ടെക്നോളജി, ഡീസൽ വകഭേദങ്ങൾ എന്നിവയുടെ അസാധാരണമായ കോമ്പോയാണ് ഇത്തവണയും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ വിജയത്തിന്റെ ചേരുവയായത്. ഓരോ ദിവസവും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനായി 806 പുതിയ ബുക്കിംഗുകളാണ് ലഭിക്കുന്നതെന്നും കമ്പനി പറയുന്നു.

Kia Seltos Facelift SUV Hits 50,000 Bookings

മൊത്തം ബുക്കിംഗുകളുടെ 77 ശതമാനവും സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻനിര വേരിയന്റുകൾക്കാണെന്നും കിയ അവകാശപ്പെടുന്നു. HTX മോഡൽ മുതൽ തുടങ്ങി ഉയർന്ന നിലവാരമുള്ള വകഭേദങ്ങൾക്കുള്ള ഈ മുൻഗണന കൂടുതൽ ആഡംബരവും ഫീച്ചർ നിറഞ്ഞതുമായ ഡ്രൈവിംഗ് അനുഭവത്തിനായുള്ള ഉപഭോക്താക്കളുടെ ആഗ്രഹത്തെയാണ് വെളിപ്പെടുത്തുന്നത്. സെൽറ്റോസ് ബുക്കിംഗിലെ മറ്റൊരു ശ്രദ്ധേയമായ പ്രവണത അത്യാധുനിക സാങ്കേതികവിദ്യയ്ക്കുള്ള ശക്തമായ മുൻഗണനയാണ്.

എല്ലാ ബുക്കിംഗുകളിലും 47 ശതമാനത്തിലധികം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സജ്ജീകരിച്ചിരിക്കുന്ന വേരിയന്റുകൾക്കായാണ് വരുന്നത്. ഇന്ന് വാഹനം വാങ്ങുന്ന ആളുകൾ സുരക്ഷയുടെയും നൂതന സാങ്കേതിക സവിശേഷതകളുടെയും വർധിച്ചുവരുന്ന പ്രാധാന്യം പ്രകടമാക്കുന്നുണ്ട്. സാങ്കേതിക നവീകരണത്തിനുള്ള ഈ ഊന്നൽ, ആധുനികവും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം നൽകാനുള്ള കിയയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുകയും ചെയ്യുന്നു.

Kia Seltos Facelift SUV Hits 50,000 Bookings

അതുമാത്രമല്ല, ഡീസൽ വകഭേദങ്ങളുടെ ബുക്കിംഗും ഏതാണ്ട് 40 ശതമാനത്തോളമാണ്. ഓയിൽ ബർണർ വാഹനങ്ങൾക്ക് ഭാവിയിൽ ടാക്‌സ് വർധിപ്പിക്കാൻ പോവുന്നുവെന്ന വാർത്തയൊന്നും ആളുകൾ ചെവിക്കൊള്ളുന്നില്ലെന്ന് വേണം കരുതാൻ. ഈ മാസം സെൽറ്റോസിന്റെ നാല് ലക്ഷം യൂണിറ്റ് ആഭ്യന്തര ഡെലിവറികൾ പൂർത്തിയാക്കിയ കിയ മോട്ടോർസ് കയറ്റുമതി ഉൾപ്പെടെ മോഡലിന്റെ മൊത്തം 5.47 ലക്ഷം ഡെലിവറി എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്.

2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വന്നാൽ അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, സ്‌പോർട്ടിയർ പെർഫോമൻസ്, ടെക്-ലോഡഡ് ക്യാബിൻ, ADAS സേഫ്റ്റി സ്യൂട്ട് എന്നിവയോടെ ജൂലൈ 21 നാണ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത്. ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് ആയി തന്നെ 15 സേഫ്റ്റി ഫീച്ചറുകളും 17 ADAS ലെവൽ 2 ഓട്ടോണമസ് ഫീച്ചറുകളും ഉൾപ്പെടെ 32 ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

Kia Seltos Facelift SUV Hits 50,000 Bookings

ശ്രേണിയിലുടനീളം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി മോഡൽ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് എയർകണ്ടീഷണർ, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. കാഴ്ച്ചയിലും ആരേയും മോഹിപ്പിക്കും വിധമാണ് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അടിസ്ഥാന രൂപത്തിൽ മാറ്റങ്ങളൊന്നുമില്ലെന്ന് പറയാം.

വലിയ ഗ്രില്ലിനൊപ്പം പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളുമാണ് ഇതിനായി ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ ഒരു പുതുമ കൊണ്ടുവരാൻ ദക്ഷിണ കൊറിയൻ ബ്രാൻഡിനായി. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, September 20, 2023, 10:02 [IST]
English summary
Kia seltos facelift suv hits 50000 bookings in just 2 months details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X