വിപണി പിടിക്കാൻ പുത്തൻ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്; വീഡിയോ റിവ്യൂ കാണാം
ഹൈടെക്കായി പുത്തൻ സെൽറ്റോസ് 2.O വിപണിയിലെത്തിയിക്കുകയാണ്. കൂട്ടിന് ഇടിവെട്ട് പെർഫോമൻസും കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളുമാണ് എസ്‌യുവിയുടെ ഹൈലൈറ്റ്. ഗംഭീര മാറ്റങ്ങളുമായി അടുത്തിടെ അവതരിപ്പിച്ച 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിക്കും മുമ്പേ ബുക്കിംഗിനായി ഒഴുകിയെത്തിയത് പതിനായിരങ്ങളുമാണ്. മാരുതി സുസുക്കി, എംജി, ടൊയോട്ട തുടങ്ങിയവരെല്ലാം അണിനിരക്കുന്ന വിഭാഗത്തിൽ സെൽറ്റോസിന് പ്രത്യേക ഇമേജാണുള്ളത്.
അതിനാൽ പുതിയ മാറ്റങ്ങൾ വിൽപ്പന പിടിക്കാൻ ബ്രാൻഡിനെ സഹായിക്കുമെന്നതിൽ ഒരു തർക്കവുമില്ല. 2023 കിയ സെൽറ്റോസ് ഒന്നിലധികം വേരിയന്റുകളിലും ടെക് ലൈൻ, ജിടി ലൈൻ, X ലൈൻ എന്നിങ്ങനെ മൂന്ന് വിശാലമായ ട്രിം ലൈനുകളിലൂടെനീളം 18-ഓളം വേരിയന്റുകളാണ് പുത്തൻ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി നിരയിലെ ഏറ്റവും പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും വണ്ടിയെങ്ങനെയുണ്ടെന്നും അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാവും അല്ലേ... അതറിനായി ഡ്രൈവ്‌സ്പാർക്കിന്റെ റിവ്യൂ വീഡിയോ ഇതാ.
എന്തായാലും നാല് വർഷങ്ങൾക്ക് ശേഷം ലഭിക്കുന്ന പ്രധാന അപ്ഡേറ്റിൽ ആരേയും മോഹിപ്പിക്കും വിധമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഒരുക്കിയെടുത്തിരിക്കുന്നത്. മുൻമോഡലിലുണ്ടായിരുന്ന 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ എന്നി എഞ്ചിനും അതേപടി നിലനിർത്തിയപ്പോൾ പുതിയ 1.5 ലിറ്റർ T-GDi പെട്രോൾ എഞ്ചിന്റെ വരവാണ് സെൽറ്റോസിനെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം. ഇതിന് 158 bhp കരുത്തിൽ 253 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടിയുമായി ഇത് തെരഞ്ഞെടുക്കാം.
മൈലേജിന്റെ കാര്യത്തിൽ ഹൈബ്രിഡ് കാറുകൾ മുന്നിട്ടു നിൽക്കുമെങ്കിലും ADAS ഫീച്ചറുകളോടെ സേഫ്റ്റിയുടെ കാര്യം പറഞ്ഞാവും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് മാർക്കറ്റ് പിടിക്കുക. പുതിയ സെൽറ്റോസ് 2.O -യുടെ ഏറ്റവും മികച്ച ഓഫറാണ് ലെവൽ 2 അഡാസ്. നിങ്ങളുടെ യാത്രയിൽ നിങ്ങൾക്ക് സുരക്ഷയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോ റിവ്യൂവിൽ നിന്നും കാണാം.



Click it and Unblock the Notifications








