5 ലക്ഷം വീടുകളിൽ സെൽറ്റോസ്, പുതിയ നാഴികക്കല്ല് താണ്ടി കിയയുടെ പടയോട്ടം

കിയ എന്ന ദക്ഷിണ കൊറിയൻ ബ്രാൻഡ് ഇന്ത്യയിൽ വേറുറപ്പിച്ച ഒരൊറ്റ മോഡലിലൂടെയാണെന്ന് പറഞ്ഞാൽ ആർക്കേലും വിശ്വസിക്കാനാവുമോ? സെൽറ്റോസ് എന്ന എസ്‌യുവിയിലൂടെയാണ് ഇന്ത്യൻ വാഹന വിപണിയുടെ നെറുകയിലേക്കാണ് കിയ നടന്നുകയറിയത്. മഹീന്ദ്രയും ടാറ്റയും വരെ അമ്പരന്നുപോയ വളർച്ചയാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ബ്രാൻഡ് നേടിയെടുത്തത്.

നല്ല വണ്ടികൊടുത്താൽ ഏത് ഇന്ത്യക്കാരനും വാങ്ങാൻ ഇരച്ചെത്തുമെന്ന് കൊറിയക്കാർ നമുക്ക് കാട്ടിത്തരികയായിരുന്നു. ഫോർഡ്, ഹോണ്ട എന്നീ കമ്പനികൾക്ക് പോലും നേടിയെടുക്കാനാവാത്ത വളർച്ച കിയക്ക് കൈവരിക്കാനായിട്ടുണ്ടെങ്കിൽ റേഞ്ച് ഒന്ന് വേറെതന്നെ വേണമെന്ന് പറയേണ്ടതില്ലല്ലോ. 2019 ഓഗസ്റ്റിൽ സെൽറ്റോസുമായി ഇന്ത്യയിലെത്തിയ കിയ മോട്ടോർസ് വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വാഹന നിർമാതാക്കളാണ്. അതിന് കളമൊരുക്കിയത് സെൽറ്റോസാണെങ്കിലും പിന്നാലെയെത്തിയ കാർണിവലും സോനെറ്റും കാരെൻസുമെല്ലാം വലിയ പങ്കുവഹിച്ചിട്ടുമുണ്ട്.

Kia Seltos SUV

2019 ഓഗസ്റ്റിൽ വിൽപ്പനയ്ക്കെത്തിയ സെൽറ്റോസിന്റെ 5 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തീകരിച്ച് പുതിയ റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് കിയ. ലോഞ്ച് ചെയ്ത് വെറും 46 മാസത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടം വാഹനത്തിന് സ്വന്തമാക്കാനായിരിക്കുന്നത്. ഇന്ന് നിരവധി മോഡലുകൾ അരങ്ങുവാഴുന്ന സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് സെൽറ്റോസ്. താരതമ്യേന കുറഞ്ഞ വിലയും കാലികമായ ഡിസൈനും കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകളുമാണ് മിഡ്-സൈസ് എസ്‌യുവിയുടെ വിജയത്തിന് കാരണമായത്.

കിടിലൻ രൂപകൽപന കൊണ്ടാണ് കിയ ലോകം കീഴടക്കിയത്. ഇതിനായി ഉപയോഗപ്പെടുത്തിയത് വിഖ്യാത ജർമൻ കാറുകളുടെ വിദഗ്‌ദരെയുമാണ്. 2019-ൽ ഇന്ത്യ കാണാത്ത സൗന്ദര്യ ശാസ്ത്രമായി സെൽറ്റോസ് വിപണിയിലെത്തിയതോടെ ഡീലർഷിപ്പുകളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്. ഹ്യുണ്ടായിയുടെ സഹസ്ഥാപനമായതിനാൽ ഈ പിൻബലവും കിയക്ക് ഉപയോഗുപ്പെടുത്താനായി. ഇന്ന് കിയയുടെ വിൽപ്പനയുടെ 55 ശതമാനത്തോളം സംഭാവന ചെയ്യുന്നത് സെൽറ്റോസാണ്.

Seltos

ഇന്ത്യയിൽ തന്നെ നിർമിച്ച് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് മേഖല എന്നിവയുൾപ്പെടെ 100-ലധികം വിദേശ വിപണികളിലേക്ക് എസ്‌യുവി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഹ്യുണ്ടായി ക്രെറ്റയുമായി പ്ലാറ്റ്ഫോം, എഞ്ചിൻ എന്നിവയെല്ലാം പങ്കിടുന്നുണ്ടെങ്കിലും രണ്ടും തമ്മിൽ കാഴ്ച്ചയിൽ യാതൊരു വിധ സാമ്യതകളുമില്ലാത്തതാണ് ഇവയുടെ വിജയം. ടെക് ലൈന്‍ (HT) , GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി അനേകം വേരിയന്റുകളാണ് കിയ സെൽറ്റോസിനുള്ളത്.

അതായത് എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്ത്തിപ്പെടുത്താനുള്ള തന്ത്രങ്ങളെല്ലാം വാഹനത്തിലുണ്ടെന്ന് സാരം. ഡിസൈനിലേക്ക് നോക്കിയാൽ സിഗ്നേച്ചർ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഫോഗ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ ഫിനിഷ് സ്‌കിഡ് പ്ലേറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്‌പോക് അലോയ് വീൽ തുടങ്ങിയവയാണ് സെൽറ്റോസിനെ പൂരകമാക്കുന്നത്.

Kia Seltos SUV

അകത്തളത്തിലേക്ക് കയറിയാൽ പ്രീമിയം കാർ ഫീൽ നൽകാനായുള്ള എല്ലാത്തരം സാങ്കേതികവിദ്യകളും ഫീച്ചറുകളുമാണ് കിയ സെൽറ്റോസിൽ ഒരുക്കിയിട്ടുള്ളത്. വിശാലമാക്കുന്നതിനു പുറമെ ഒരു യൂറോപ്യൻ ടച്ച് നൽകിയതാണ് ഹൈലൈറ്റ്. 10.25 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, UVO കണക്റ്റഡ് ഫീച്ചറുകൾ, 7 ഇഞ്ച് ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള എല്ലാ ക്രമീകരണങ്ങളും അകത്തുണ്ട്.

തീർന്നില്ല, ഇതിനുപുറമെ ലെതറൈറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി ഫംഗ്ഷൻ സ്‌റ്റിയറിംഗ് വീൽ, 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, ഹെഡ്സ് അപ് ഡിസ്പ്ലേ, 360-ക്യാമറ, മൂഡ് ലൈറ്റിംഗ്, TPMS, പുഷ്ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻസീറ്റ് ബാക്ക്‌റെസ്‌റ്റ് പോലുള്ള സംവിധാനങ്ങളും കിയ സെൽറ്റോസ് വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ലഭിക്കും. സേഫ്റ്റിയിലേക്ക് നോക്കിയാൽ ആറ് എയർബാഗുകൾ അടക്കമുള്ള സുരക്ഷയും എസ്‌യുവിയിലുണ്ട്.

Kia Seltos Side View

എഞ്ചിൻ ഓപ്ഷൻ്റെ കാര്യം വരുമ്പോൾ ധാരാളിയാണ് സെൽറ്റോസ്. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് എസ്‌യുവിക്കുള്ളത്. അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 6-സ്പീഡ് ടോർക്ക് കൺവേർട്ടർ, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് മിഡ്-സൈസ് എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാവുന്നത്.

More from DriveSpark

Article Published On: Monday, June 5, 2023, 18:45 [IST]
English summary
Kia seltos suv crossed 5 lakh sales milestone in just 46 months details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X