ധൈര്യമായി ബുക്ക് ചെയ്‌തോ... വണ്ടി ജനുവരിയിൽ തന്നെ തരാമെന്ന് കിയ; ടാറ്റക്ക് പറ്റുമോ ഇതുപോലെ?
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് തൂക്കാനായി അടുത്തിടെയാണ് കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിച്ചത്. മുൻമോഡലിനെ അപേക്ഷിച്ച് ധാരാളം പുതുമകളോടെയെത്തിയ വാഹനം സ്വന്തമാക്കാനായി ആളുകൾ ഇരച്ചെത്തുകയാണ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുത്തൻ സ്റ്റൈലിംഗിൽ ആളുകളെല്ലാം വീണിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ഡിസംബർ 20 മുതൽ പുത്തൻ സോനെറ്റ് ബുക്ക് ചെയ്യാം.
പക്ഷേ ബുക്ക് ചെയ്‌ത് ഒരുപാട് നാള് കാത്തിരിക്കേണ്ടി വരുമോയെന്ന സംശയമൊന്നും വേണ്ട കേട്ടോ. സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില അടുത്ത മാസം ആദ്യം വെളിപ്പെടുത്തുമെന്നും തുടർന്ന് ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ബ്രാൻഡിന്റെ അനന്തപൂർ പ്ലാന്റിൽ നവീകരിച്ച സോനെറ്റിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. ആയതിനാൽ ബുക്കിംഗ് പിരീഡ് ഒരു മാസത്തിൽ കവിയാൻ സാധ്യതയുമില്ല.

ഇതിലും വേഗത്തിൽ ഡെലിവറി ലഭിക്കാനും വഴിയുണ്ട്. പ്രത്യേക കിയ K-കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനായി കിയ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്ന് K-കോഡ് ജനറേറ്റ് ചെയ്യാൻ കഴിയും. നിലവിലെ കിയ ഉടമകളോ, അവര്‍ നിര്‍ദേശിക്കുന്ന ആളുകൾക്കോ ആണ് ഇതിൽ നിന്നും പ്രയോജനം ലഭിക്കുക. നിലവിലെ കിയ ഉടമകൾക്ക് അവരുടെ വാഹന വിശദാംശങ്ങൾ നൽകി മൈകിയ ആപ്പിൽ ഡിസംബർ 14 മുതൽ 20 വരെയുള്ള തീയതിൽ ഇത് പ്രയോജനപ്പെടുത്താം.
വെബ്‌സൈറ്റ് വഴിയുള്ള ബുക്കിംഗുകൾക്ക് മാത്രമേ K-കോഡ് ബാധകമാകൂ. ഡിസംബർ 20 രാത്രി 11.59 എന്ന സമയത്തിന് മുമ്പേ ഇത് പൂർത്തിയാക്കുകയും വേണം. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ വേരിയന്റുകളെ HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിങ്ങനെയുള്ള ട്രിം ലെവലുകളായി തരംതിരിച്ചിരിക്കുകയും ചെയ്‌തിരിക്കുകയാണ്. കളർ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 11 എക്സ്റ്റീരിയർ ഷേഡുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് ആ നിറങ്ങൾ. അതുപോലെ തന്നെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങൾ കാണാനാവും. ഡിസൈനിൽ സെൽറ്റോസിന് സമാനമായ ശൈലിയാണ് ഇത്തവണ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പിന്തുടർന്നിരിക്കുന്നത്.
ഇതിനായി പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലൈറ്റുകൾ, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, പുതിയ പ്യൂറ്റർ ഒലിവ് കളർ ഓപ്ഷൻ എന്നിവയെല്ലാം പകർത്തിയിട്ടുണ്ട്. എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് ഓപ്ഷൻ X-ലൈനിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഇന്റീരിയറിലേക്ക് വന്നാൽ ലെവൽ 1 ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, OTA അപ്‌ഡേറ്റുകൾ, പുതിയ 10.25 ഇഞ്ച് നിറമുള്ള ഡ്രൈവർ ഡിസ്‌പ്ലേ, ഒരു ഇലക്ട്രിക് സൺറൂഫ് എന്നീ മോഡേൺ ഫീച്ചറുകളാൽ സബ്-4 മീറ്റർ എസ്‌യുവി സമ്പന്നമാണ്. 10 വ്യത്യസ്ത സവിശേഷതകളാണ് അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
ഇതിനുപുറമെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ESC, ഹൈലൈൻ TPMS എന്നിവയും ലഭിക്കും. ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ADAS ഓഫർ ചെയ്യുന്നുള്ളൂ. ഫ്രണ്ട് കൊളിഷൻ വാണിംഗ്, കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് ഡി വാർണിംഗ് എന്നിവയെല്ലാം ലഭിക്കും.

ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയും സോനെറ്റ് എസ്‌യുവിയിലെ ലെവൽ-1 ADAS ഫീച്ചറിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കലായി കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുക. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണവ.
അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ അഞ്ച് ഗിയർബോക്സ് കോമ്പിനേഷനുകളും പുതിയ സോനെറ്റിന് ലഭിക്കുന്നു. വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുണ്ടായിരുന്ന മോഡലിന് 7.79 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. എന്നാൽ കാര്യമായ ഫീച്ചർ അപ്‌ഡേറ്റുകൾ കണക്കിലെടുക്കുമ്പോൾ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പത്തേക്കാൾ കൂടുതൽ ചിലവാകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








