മാരുതി അറിഞ്ഞോ... സെൽറ്റോസും ഹൈബ്രിഡാവുന്നു; പിന്നാലെ എർട്ടിഗയ്ക്കും കിട്ടും പണി

ഇന്ത്യയിൽ ഡീസൽ എഞ്ചിനോട് മാരുതി സുസുക്കി ഉൾപ്പടെ പല ബ്രാൻഡുകളും ബൈ പറഞ്ഞപ്പോൾ അടുത്തത് എന്താവുമെന്ന് ചിന്തിച്ചവർക്ക് മുമ്പിലേക്ക് മാരുതി കൊണ്ടുവന്ന തുറുപ്പുചീട്ടായിരുന്നു ഹൈബ്രിഡ് എഞ്ചിൻ. ടൊയോട്ടയുടെ പങ്കാളിത്തത്തോടെ പുറത്തിറക്കിയ ഈ ടെക്നോളജി വൻഹിറ്റടിക്കുകയും ചെയ്‌തതോടെ ഹൈബ്രിഡ് കാറുകൾ ഏറെ ചർച്ചയായി. ഗ്രാൻഡ് വിറ്റാര ചൂടപ്പം പോലെ വിറ്റഴിക്കുന്നതു കണ്ട് പല ബ്രാൻഡുകൾക്കും കണ്ണുകടിയും തുടങ്ങിയിട്ടുണ്ട്.

പക്ഷേ മത്സരം കൊഴുത്താലല്ലേ ഉപഭോക്താക്കൾക്ക് കാര്യമുള്ളൂ. ടൊയോട്ടക്കും മാരുതിക്കും ശേഷം ഇന്ത്യയിലെ മാസ്‌മാർക്കറ്റ് സെഗ്മെന്റിലേക്ക് ഹൈബ്രിഡ് ടെക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. സമീപഭാവിയിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറുകളുടെ ഒരു വലിയ നിര തന്നെ രാജ്യത്ത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് ബ്രാൻഡ് വെളിപ്പെടുത്തിയിരക്കുന്നത്.

Kia To Introduce Strong Hybrid Petrol Engines In India

ഈ പുതിയ ഹൈബ്രിഡ് മോഡലുകൾ ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ പരമ്പരാഗത ഡീസൽ വാഹനങ്ങളെ ഒഴിവാക്കാനാണ് കിയയും പദ്ധതിയിടുന്നത്. ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം കമ്പനി തിരിച്ചറിയുന്നുണ്ടെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. എങ്കിലും ഡീസൽ എഞ്ചിനുകളെ ഉടനടി പിൻവലിക്കാനല്ല കിയയുടെ തീരുമാനം എന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്.

അനുവദിച്ചിരിക്കുന്നിടത്തോളം കാലം തങ്ങൾ ഡീസൽ വാഹനങ്ങൾ നിർമിക്കുമെന്ന ഉറപ്പും ബ്രാൻഡ് നൽകിയിട്ടുണ്ട്. കിയ ഇന്ത്യയുടെ വിൽപ്പനയുടെ 40 ശതമാനവും ഇപ്പോഴും ഡീസൽ വാഹനങ്ങളിൽ നിന്നാണ് വരുന്നത്. കമ്പനിയുടെ ഇന്ത്യൻ നിരയിൽ നിലവിൽ ഹൈബ്രിഡ് വാഹനങ്ങൾ ഇല്ലെങ്കിലും അന്താരാഷ്ട്ര വിപണികളിൽ പല മോഡലുകളിലും ഈ സംവിധാനം നൽകി വരുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

Kia To Introduce Strong Hybrid Petrol Engines In India

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള 1.2 ലിറ്റർ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ വൈദ്യുതീകരിക്കാനുള്ള ശ്രമത്തിലാണ് കിയ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഈ പരിവർത്തനം സാമ്പത്തികമായി ലാഭകരമാക്കുന്നതിന് ഇലക്ട്രിക് മോട്ടോർ ഘടകങ്ങളും ബാറ്ററി സാങ്കേതികവിദ്യയും പ്രാദേശികവൽക്കരിക്കുന്നതിലും കിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലുകളായ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയാവും സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്ന കിയയുടെ ആദ്യ മോഡലെന്നാണ് അനുമാനം. പിന്നീട്, അതിന്റെ പ്രീമിയം എംപിവിയായ കാരെൻസിനും ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിലുള്ള ഈ രണ്ട് മോഡലുകൾ കൂടാതെ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ പുതിയ സബ്-ഫോർ-മീറ്റർ മോഡൽ കമ്പനിക്ക് പുറത്തിറക്കാൻ സാധ്യതയുണ്ട്.

Kia To Introduce Strong Hybrid Petrol Engines In India

ഈ പ്രത്യേക എസ്‌യുവി സെൽറ്റോസിനും സോനെറ്റിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് വിവരം. ഇന്ത്യയിലെ ഇടത്തരം ഹൈബ്രിഡ് വാഹനങ്ങൾക്ക് ഉയർന്ന ജിഎസ്ടി നിരക്കുകൾ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കമ്പനി ഈ പുതിയ മോഡലിന്റെ അവതരണത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കിയയുടെ വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവി, 1.2 ലിറ്റർ ഹൈബ്രിഡ് എഞ്ചിനുമായി വരുമ്പോൾ വിപണിയിൽ തന്നെ അതൊരു ചരിത്രമായേക്കും.

നാല് മീറ്ററിൽ താഴെയുള്ള കാറുകൾക്ക് കുറഞ്ഞ 28 ശതമാനം നികുതി മാത്രമാണ് ഒടുക്കേണ്ടി വരുന്നത്. ഐസിഇ, ഇവി വാഹനങ്ങൾ തമ്മിലുള്ള വില വ്യത്യാസം നികത്തുന്നതിനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത്. ഇത് ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ച വാഹനങ്ങളെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തികമായി ആകർഷകമായ ഓപ്ഷനാക്കി മാറ്റും. മുകളിൽ സൂചിപ്പിച്ച പുതിയ സബ്-4 മീറ്റർ എസ്‌യുവിക്ക് കിയ AY എന്ന് കോഡ് നാമം നൽകിയിട്ടുണ്ട്.

Kia To Introduce Strong Hybrid Petrol Engines In India

ഈ പ്രത്യേക എസ്‌യുവിയുടെ ലോഞ്ച് തീയതിയെ സംബന്ധിച്ചിടത്തോളം കൃത്യമായ വിവരം ലഭ്യമല്ലെങ്കിലും ഇത് 2025 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത തെളിയുന്നത്. ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച് എന്നിവക്കുള്ള മറുപടിയായി പുതിയ മൈക്രോ എസ്‌യുവിയിലും കിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിലൂടെ വർധിപ്പിക്കാനും ബ്രാൻഡിനാവും.

More from DriveSpark

Article Published On: Wednesday, December 20, 2023, 18:30 [IST]
English summary
Kia to introduce strong hybrid petrol engines in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X