വിലയിട്ട് ലാൻഡ് റോവർ; 1.30 കോടിയുണ്ടേൽ വാങ്ങാം ടാറ്റയുടെ ഈ പുത്തൻ ലക്ഷ്വറി എസ്‌യുവി

എക്കാലത്തും വാഹനപ്രേമികളുടെ സ്വപ്‌ന വാഹനങ്ങളിൽ ഒന്നാവും ലാൻഡ് റോവറിന്റെ എസ്‌യുവികൾ. കരുത്തിന്‍റെ പ്രതീകമായി അറിയപ്പെടുന്ന ഈ ബ്രിട്ടീഷ് മോഡലുകൾ ടോം ക്രൂസിന്റെയെല്ലാം ആക്ഷൻ സിനിമകളിലെ പ്രധാന താരങ്ങൾ കൂടിയാണ്. ഏതു കുന്നു മലയും കുണ്ടും കുഴിയും കീഴടക്കാൻ ഇവർക്ക് അസാമാന്യ കഴിവാണുള്ളത്.

ഇത്തരത്തിൽ ലോകപ്രശ്‌സതരായ ലാൻഡ് റോവർ ഇപ്പോൾ നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറഞ്ഞാൽ ചിലരെങ്കിലും ഒന്നു ഞെട്ടിയേക്കും... അടുത്തിടെ ഇന്ത്യയിൽ റേഞ്ചർ റോവർ എസ്‌യുവികളുടെ വിൽപ്പന ആരംഭിച്ച കമ്പനി ദേ ഇപ്പോൾ ഡിഫെൻഡർ 130 വേരിയന്റുകളുടെ വിലയും ലാൻഡ് റോവർ വെളിപ്പെടുത്തിയിരിക്കുകയാണ്. 1.30 കോടി രൂപയുടെ എക്സ്ഷോറൂം വിലയുണ്ടേൽ ഈ ഭീമനെ വീട്ടിലെത്തിക്കാം.

വിലയിട്ട് ലാൻഡ് റോവർ; 1.30 കോടിയുണ്ടേൽ വാങ്ങാം ടാറ്റയുടെ ഈ പുത്തൻ ലക്ഷ്വറി എസ്‌യുവി

നിലവിൽ വിപണിയിലുള്ള ഡിഫെൻഡർ 110-നെ അപേക്ഷിച്ച് വാഹനത്തിന്‍റെ നീളത്തിലാണ് കാര്യമായ മാറ്റമുണ്ടായിരിക്കുന്നത്. പോരാത്തതിന് എട്ട് സീറ്റർ ഓപ്ഷനിലാണ് വാഹനം അവതാരപ്പിറവി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ഏറ്റവും ദൈർഘ്യമേറിയ ആവർത്തനം രണ്ട് എഞ്ചിൻ ഓപ്ഷനുകളിലുടനീളം HSE, X എന്നിവയുൾപ്പെടെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഡിഫെൻഡർ ശ്രേണിയിലെ ഏറ്റവും നീളമേറിയ എസ്‌യുവിക്ക് 5.3 മീറ്റർ നീളമാണുള്ളത്.

ഒന്നാം നിരയിൽ രണ്ട്, രണ്ട്, മൂന്ന് നിരകളിൽ മൂന്ന് എന്നിങ്ങനെ എട്ട് യാത്രക്കാർക്കാണ് ഡിഫെൻഡറിന്റെ വലിപ്പമേറിയ മോഡലിൽ സീറ്റിംഗ് ഒരിക്കിയിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിയാൽ 2291 ലിറ്റർ ലഗേജ് സ്പെയ്സ് കണ്ടെത്താനുമാവും. വേരിയന്റ് തിരിച്ചുള്ള വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ ഡിഫെൻഡർ 130 പെട്രോൾ HSE പതിപ്പിന് 1.30 കോടി രൂപ, ഡിഫൻഡർ 130 പെട്രോൾ X മോഡലിന് 1.41 കോടി രൂപയും മുടക്കേണ്ടി വരും.

വിലയിട്ട് ലാൻഡ് റോവർ; 1.30 കോടിയുണ്ടേൽ വാങ്ങാം ടാറ്റയുടെ ഈ പുത്തൻ ലക്ഷ്വറി എസ്‌യുവി

അതേസമയം ഡിഫൻഡർ 130 ഡീസൽ HSE വേരിയന്റിന് 1.30 കോടി രൂപ, ഡിഫൻഡർ 130 ഡീസൽ X-ന് 1.41 കോടി രൂപ എന്നിങ്ങനെയാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്. മെട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്മോക്ക്ഡ് ടെയിൽ ലൈറ്റുകൾ, 20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പൂർണ വലിപ്പമുള്ള സ്പെയർ വീൽ എന്നിവയാണ് ഡിസൈനിലെ പ്രധാന സവിശേഷതകൾ.

ഇന്റീരിയറിലേക്ക് കയറിയാൽ പനോരമിക് സൺറൂഫ്, കീലെസ് എൻട്രി, 11.4 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ കിടിലൻ ഫീച്ചറുകളാൽ 2023 ലാൻഡ് റോവർ ഡിഫൻഡർ 130 സമ്പന്നമാണ്. പുതിയ 130 വേരിയന്റിനും വലിയ പിവി പ്രോ ടച്ച്‌സ്‌ക്രീനും സസ്പെൻഷനും പുറമെ ഒരു ക്യാബിൻ എയർ പ്യൂരിഫയറും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

വിലയിട്ട് ലാൻഡ് റോവർ; 1.30 കോടിയുണ്ടേൽ വാങ്ങാം ടാറ്റയുടെ ഈ പുത്തൻ ലക്ഷ്വറി എസ്‌യുവി

ഇതിന്റെ കൂടെ ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ, സറൗണ്ട് വ്യൂ ക്യാമറ, മെറിഡിയൻ സോഴ്‌സ് മ്യൂസിക് സിസ്റ്റം, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, ആംറെസ്റ്റോടുകൂടിയ സെന്റർ കൺസോൾ, മെമ്മറി, ഹീറ്റിംഗ്, കൂളിംഗ് ഫംഗ്ഷനുകൾ എന്നിവയുള്ള 14-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ തുടങ്ങിയ സവിശേഷതകളും പുത്തൻ ഡിഫൻഡർ 130 വേരിയന്റിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 130 മോഡൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ, പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. P400 രൂപത്തിലുള്ള പെട്രോൾ യൂണിറ്റ് 394 bhp കരുത്തിൽ പരമാവധി 550 Nm torque വരെ വികസിപ്പിക്കുമ്പോൾ D300 രൂപത്തിലുള്ള ഡീസൽ മിൽ 296 bhp പവറിൽ 600 Nm torque ഉത്പാദിപ്പിക്കുന്നു. രണ്ട് വേരിയന്റുകളിലും മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഓൾ-വീൽ ഡ്രൈവും ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ലഭിക്കുന്നതും ശ്രദ്ധേയമാണ്.

വിലയിട്ട് ലാൻഡ് റോവർ; 1.30 കോടിയുണ്ടേൽ വാങ്ങാം ടാറ്റയുടെ ഈ പുത്തൻ ലക്ഷ്വറി എസ്‌യുവി

സ്റ്റാൻഡേർഡായി ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്ററുമായി വരുമ്പോൾ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിനെല്ലാം ജോടിയാക്കിയിരിക്കുന്നത്. നിലവിൽ ലക്ഷ്വറി വിഭാഗത്തിൽ ലാൻഡ് റോവർ മോഡലുകൾക്ക് ധാരാളം ഉപഭോക്താക്കളുണ്ട്. സിനിമാ താരങ്ങളുൾപ്പടെയുള്ളയുള്ള സെലിബ്രിറ്റികളാണ് വാഹനത്തിന്റെ പ്രധാന ആവശ്യക്കാർ. കിടിലൻ സേഫ്റ്റിയും ഏതുകോണിലും കയറിചെല്ലാനുള്ള കഴിവുമാണ് ഇവരെ പ്രിയങ്കരമാക്കുന്നത്.

More from DriveSpark

Article Published On: Monday, February 27, 2023, 18:15 [IST]
English summary
Land rover india announced the prices of new defender 130 suv variants engine specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X