കേരളത്തിലും ഇന്ത്യയിലും ഇനിയീ 'താമരക്കുട്ടൻമാർ' സർപ്രൈസ് കാറും വരുന്നുണ്ടെന്ന് ലോട്ടസ്

സൂപ്പര്‍കാര്‍ എന്നു കേൾക്കുമ്പോഴെ പലർക്കും ഓർമ വരുന്നത് പോർഷ, ലംബോർഗിനി, ഫെറാറി പോലുള്ള വമ്പൻ ബ്രാൻഡുകളാവും അല്ലേ. പക്ഷേ ഫോർമുല വൺ ട്രാക്കിലുൾപ്പടെ വിസ്‌മയം തീർക്കുന്നൊരു കമ്പനി ഇന്ത്യയിലേക്കും ചുവടുവെച്ചിരിക്കുകയാണ് ഇപ്പോൾ. ആരാണെന്നല്ലേ, ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലോട്ടസ് കാര്‍സാണ് ഇന്ത്യന്‍ വാഹന ലോകത്തേക്ക് കടന്നുവന്നിരിക്കുന്ന ഏറ്റവും പുതിയ അതിഥികൾ.

ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലൂടെ പ്രശസ്തമായ ലോട്ടസ് കാറുകള്‍ ഇനി മുതൽ ഇന്ത്യൻ നിരത്തുകളിലെയും സാന്നിധ്യമായി മാറും. രാജ്യത്ത് ബെന്റലിയുടെ വിൽപ്പനയും സര്‍വീസും നിര്‍വഹിക്കുന്ന എക്‌സ്‌ക്ലൂസീവ് മോട്ടോർസായിരിക്കും ലോട്ടസിന്റെയും വിതരണക്കാര്‍. 2.55 കോടി രൂപ വിലയുളള ബ്രാൻഡിൻ്റെ ആദ്യ മോഡലായി എലെട്രെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയാണ് എത്തിയിരിക്കുന്നത്. എന്നാൽ ഈയൊരു ഒറ്റ വാഹനത്തിൽ ഒതുക്കില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Lotus Emira Sportscar India Launch Confirmed For Next Year

എമിറ സ്‌പോർട്‌സ് കാർ അടുത്ത വർഷം (2024) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചൈനീസ് സ്ഥാപനമായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലോട്ടസ് അതിന്റെ മോഡലുകൾ ന്യൂഡൽഹിയിലെ എക്‌സ്‌ക്ലൂസീവ് മോട്ടോർസ് വഴി വിൽക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ലോട്ടസിന്റെ വാഹനങ്ങൾ ഇവർ വിതരണത്തിനെത്തിക്കുകയും ചെയ്യും. ലോട്ടസിന്റെ രണ്ടാമനായി എത്തുന്ന എമിറ തികച്ചും സ്പോർട്‌സ് കാറായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

2021-ലാണ് മോഡൽ ആദ്യമായി ആഗോളതലത്തിൽ അവതരിപ്പിച്ചത്. ബ്രാൻഡ് നിർമിക്കുന്ന എല്ലാ സ്‌പോർട്‌സ് കാറുകളെയും പോലെ എമിറയും ഒരു ലൈറ്റ് വെയ്‌റ്റ് സ്‌പോർട്‌സ് കാറായി രൂപകല്പന ചെയ്തിരിക്കുന്നത്. ലോട്ടസ് എലിസ്, എക്‌സിഗെ, ഇവോറ എന്നിവയുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് എമിറയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നതും. എന്നാൽ മെച്ചപ്പെട്ട നിലവാരത്തിലുള്ള ഫിറ്റ് ആന്റ് ഫിനിഷും കംഫർട്ട് ഫീച്ചറുകളും ഉപയോഗിച്ച് ലോട്ടസിന്റെ പുതിയ യുഗത്തെയാണ് ഈ കാർ അടയാളപ്പെടുത്തുന്നത്.

Lotus Emira Sportscar India Launch Confirmed For Next Year

അതേസമയം എമിറയുടെ ഡിസൈനിന്റെ കാര്യത്തിൽ എവിജ ഹൈപ്പർകാറിൽ നിന്ന് ചില കാര്യങ്ങൾ കടമെടുത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഒപ്പം ബോൾഡും സ്‌കൾപ്പഡുമായ ബോഡി ലൈനുകനുകൾ മോഡലിന് വേറിട്ട രൂപം സമ്മാനിക്കാനും സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, വാങ്ങുന്നവർക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.

ഇതിൽ ആദ്യത്തേത് മെർസിഡീസ് ബെൻസ് എഎംജിയിൽ നിന്നുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാവും. 8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് പരമാവധി 360 bhp കരുത്തോളം ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം രണ്ടാമത്തേത് ടൊയോട്ടയിൽ നിന്നുള്ള 3.5 ലിറ്റർ V6 എഞ്ചിനാണെന്നതും ശ്രദ്ധേയമാണ്.

Lotus Emira Sportscar India Launch Confirmed For Next Year

ലോട്ടസ് എമിറസ്പോർട്‌സ് കാറിൽ ഈ എഞ്ചിന് 400 bhp പവറോളം നൽകാനാവുമെന്നും കമ്പനി പറയുന്നു. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും ഇതിലുണ്ടാവുക. 6-സ്പീഡ് മാനുവൽ ഗിയർബോക്സുള്ള V6 എഞ്ചിനും ലോട്ടസ് വാഗ്ദാനം ചെയ്യും എന്നതും ശ്രദ്ധേയമാവും. രണ്ട് എഞ്ചിൻ വേരിയന്റുകൾക്കും 290 കിലോമീറ്റർ വേഗതയാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

കൂടാതെ ഓട്ടോമാറ്റിക്കിന് 0-100 കിലോമീറ്റർ വേഗം വെറും 4.2 സെക്കൻഡിലും മാനുവലിന് 4.3 സെക്കൻഡുമാണ് അവകാശപ്പെടുന്നത്. എമിറയുടെ ഇന്റീരിയറിലേക്ക് നോക്കിയാൽ സ്‌പോർട്‌സ് കാറിന്റെ പ്രായോഗികതയും സവിശേഷതകളും വർധിപ്പിക്കുന്നതിൽ ലോട്ടസ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഡാഷ്ബോർഡിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും കൂടാതെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ലഭിക്കുന്നു.

Lotus Emira Sportscar India Launch Confirmed For Next Year

ലോട്ടസ് എമിറക്ക് 1.60 കോടി രൂപ മുതൽ 2 കോടി രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ പോർഷ 718 കെമാനുമായാണ് മത്സരവും. ഇതിന് 1.48 കോടി മുതൽ 2.74 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ചൈനീസ് വാഹനഭീമന്മാരായ ഗീലി ഓട്ടോയുടെ കൈവശമാണ് നിലവില്‍ ലോട്ടസ് കാര്‍സ് ലിമിറ്റഡുള്ളത്. ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലൂടെയെല്ലാം പ്രശസ്തിയാർജിച്ച കമ്പനിക്ക് രാജ്യത്ത് പിടിച്ചുനിൽക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, November 10, 2023, 16:45 [IST]
English summary
Lotus emira sportscar india launch confirmed for next year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X