ഥാർ എസ്‌യുവി വരെ വൻ ഓഫറിൽ വാങ്ങാം, കിടിലൻ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

ഇന്ത്യയിൽ പടിപടിയായി ഉയർന്നുവന്ന വാഹന നിർമാതാക്കളിൽ ഒരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഒരു സ്കോർപിയോ അല്ലെങ്കിൽ ഒരു ബൊലേറോയുടെ കരുത്തിൽ ഓടിക്കൊണ്ടിരുന്ന കമ്പനിയുടെ ലെവൽ ഇപ്പോൾ ഒന്നു വേറെ തന്നെയാണ്. എസ്‌യുവി മോഡലുകൾ മാത്രം പുറത്തിറക്കി പേരും പ്രശസ്‌തിയും കൈവരിച്ച ബ്രാൻഡ് ഇന്ന് വിപണിയിൽ എത്തിക്കുന്ന എല്ലാ വാഹനങ്ങളും ഒന്നിനൊന്നിന് മെച്ചം തന്നെ.

രണ്ടാംതലമുറ ഥാറിലൂടെ കുറിച്ച പുതിയ തുടക്കം ഇന്ന് സ്കോർപിയോ N എസ്‌യുവി വരെ വന്ന് നിൽക്കുകയാണ്. കാലത്തിനൊത്ത മാറ്റങ്ങൾ കോർത്തിണക്കിയതും സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറാവാത്തതുമാണ് മഹീന്ദ്ര കാറുകളുടെ വിജയത്തിനു പിന്നിലുള്ള രഹസ്യം. 2023 മാർച്ച് മാസത്തേക്കായി ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ് കമ്പനി. ഇതുവരെ ഓഫറൊന്നുമില്ലാതിരുന്ന ഥാറിനെ വരെ മഹീന്ദ്ര പ്രഖ്യാപനത്തിനു കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.

ഥാർ എസ്‌യുവി വരെ വൻ ഓഫറിൽ വാങ്ങാം, കിടിലൻ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

ഥാർ 4x4, ബൊലേറോ, ബൊലേറോ നിയോ, മറാസോ, XUV300 തുടങ്ങിയ മോഡലുകളിലെല്ലാമാണ് മഹീന്ദ്ര പുത്തൻ പുതിയ ഡിസ്കൗണ്ട് ഓഫറുകൾ അണിനിരത്തിയിരിക്കുന്നത്. വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം പുതിയ ബിഎസ്-VI മലീനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടവും RDE എമിഷൻ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുക എന്ന പദ്ധതികൂടിയുണ്ട് ഇതിനു പിന്നിൽ. ഇത്തരം മോഡലുകളിലാണ് ഇപ്പോൾ ഗംഭീര കിഴിവുകൾ അണിനിരത്തിയിരിക്കുന്നതും.

ക്യാഷ് ഡിസ്‌കൗണ്ടുകൾ മുതൽ സൗജന്യ ആക്‌സസറികൾ പോലുള്ള വൈവിധ്യമാർന്ന കിഴിവുകളും ആനുകൂല്യങ്ങളുമാണ് മാർച്ച് മാസത്തിൽ മഹീന്ദ്ര ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. എന്നിരുന്നാലും സ്കോർപിയോ N, സ്കോർപിയോ ക്ലാസിക്, ഥാർ RWD, XUV400 ഇവി, XUV700 തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് ഓഫറുകളോ ആനുകൂല്യങ്ങളോ ലഭ്യമാവില്ല. പിന്നെ സ്ഥലവും സ്റ്റോക്കും അനുസരിച്ച് ഓഫറിൽ വ്യത്യാസങ്ങൾ വന്നേക്കാമെന്നും പ്രത്യേകം ഓർമിക്കേണ്ടതാണ്. ഇനി ഇതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം.

ഥാർ എസ്‌യുവി വരെ വൻ ഓഫറിൽ വാങ്ങാം, കിടിലൻ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

ബൊലേറോയുടെ എല്ലാ വകഭേദങ്ങൾക്കും 22,000 രൂപ മുതൽ 60,000 രൂപ വരെയാണ് ഓഫറുകൾ ലഭിക്കുക. എംയുവിയുടെ ടോപ്പ് എൻഡ് B6(O) വേരിയന്റിന് 15,000 രൂപ വിലമതിക്കുന്ന ഒറിജിനൽ ആക്‌സസറികളും സ്വന്തമാക്കാം. ക്യാഷ് ഡിസ്‌കൗണ്ട് 45,000 രൂപ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ബൊലേറോ നിയോയിൽ 37,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്; 12,000 രൂപ വരെ വിലയുള്ള ആക്‌സസറികളും സ്വന്തമാക്കാനാവും.

ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ഥാറിന്റെ 4x4 വേരിയന്റിലും കിടിലൻ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. എസ്‌യുവിയുടെ പെട്രോൾ, ഡീസൽ പതിപ്പിന് 60,000 രൂപയുടെ സൗജന്യ ആക്‌സസറികളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ലഭ്യമായ ആക്‌സസറികളിൽ ബ്ലാക്ക് ആക്‌സന്റ് ട്രിം പീസുകൾ, സീറ്റ് കവറുകൾ, ഓഡിയോ ഉപകരണങ്ങൾ, ടോവിംഗ് സ്‌ട്രാപ്പുകൾ, റിക്കവറി ട്രാക്കുകൾ, കൂടാതെ 4 ആളുകൾക്ക് താമസിക്കാനാവുന്ന ടെൻഡ് എന്നിവയാണ് വാഹനത്തിനൊപ്പം കമ്പനി ഒരുക്കിയിട്ടുള്ളത്. എന്നാൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നുമില്ലാത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം.

ഥാർ എസ്‌യുവി വരെ വൻ ഓഫറിൽ വാങ്ങാം, കിടിലൻ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മഹീന്ദ്രയുടെ ജനപ്രിയനായ XUV300 കോംപാക്‌ട് എസ്‌യുവിയിൽ മൊത്തം 22,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും തെരഞ്ഞെടുത്ത വേരിയന്റുകളിൽ 10,000 രൂപയുടെ ആക്‌സസറികളും മാർച്ച് മാസത്തിൽ ലഭ്യമാവും. W4 വേരിയന്റിന് 5,000 രൂപ ക്യാഷ് ഡിസ്കൗണ്ടിൽ നിന്നാണ് ഓഫറുകൾ ആരംഭിക്കുന്നത്. മോഡലിന്റെ ടോപ്പ് എൻഡ് W8 സൺറൂഫ് പതിപ്പിന് 22,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ അധിക സൗജന്യ ആക്‌സസറികളും ലഭിക്കും.

അതേസമയം 130 bhp കരുത്തുള്ള XUV300 ടർബോ സ്പോർട്ട് പതിപ്പിന് 10,000 രൂപ വിലമതിക്കുന്ന ആക്‌സസറികൾക്ക് പുറമെ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.2 ലിറ്റർ T-GDi ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ വൈവിധ്യമാർന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വകഭേദങ്ങളുമാണ് XUV300 എസ്‌യുവി അവതരിപ്പിക്കുന്നത്.

ഥാർ എസ്‌യുവി വരെ വൻ ഓഫറിൽ വാങ്ങാം, കിടിലൻ ഡിസ്‌കൗണ്ടുകളുമായി മഹീന്ദ്ര

മഹീന്ദ്ര മറാസോ എംപിവിയിൽ മൊത്തം 27,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്. കാറിന്റെ M2+, M4+ വേരിയന്റുകൾക്ക് 27,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകൾ ലഭിക്കും. എന്നിരുന്നാൽ ടോപ്പ് എൻഡ് M6+ പതിപ്പിന് 20,000 രൂപ കിഴിവ് മാത്രമേ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവൂ. നിലവിൽ 120 bhp കരുത്തേകുന്ന ഡീസൽ എഞ്ചിനിൽ മാത്രമേ മറാസോ ലഭ്യമാകൂ. പുതിയ ഓഫറിലൂടെ ഈ മാസം വിൽപ്പനയിലും വർധനവ് സൃഷ്‌ടിക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Article Published On: Wednesday, March 15, 2023, 18:15 [IST]
English summary
Mahindra announced attractive offers you can buy thar 4x4 bolero models on huge discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X