ഈ തിരിച്ചുവരവ് ജീവൻരക്ഷിക്കാൻ, കുറഞ്ഞ വിലയും വമ്പൻ മൈലേജുമായി ബൊലേറോ ആംബുലൻസ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്രയുടെ ബൊലേറോ. ആദ്യനാളുകളിൽ പൊട്ടിപാളീസായ TUV300 രണ്ടാം വരവിൽ ബൊലേറോ നിരയിലേക്ക് ചേർക്കപ്പെട്ടപ്പോഴും തീർത്തത് വിസ്‌മയമായിരുന്നു. അത്രയേറെ സ്വീകാര്യതയാണ് ഈ പേരിന് നമ്മുടെ രാജ്യത്തുള്ളത്. രാജ്യത്തിന്റെ ഏതുകോണിലും എത്തിച്ചെല്ലാൻ കഴിവുള്ള വാഹനം ഇന്ന് സ്റ്റാൻഡേർഡ്, നിയോ എന്നിങ്ങനെ രണ്ട് മോഡലുകളായി ലഭ്യമാവും.

ബൊലേറോ നിയോയുടെ വലിയ 9 സീറ്റർ മോഡൽ വരുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണി ആയെങ്കിലും ഇതുവരെ യാഥാർഥ്യമായി കണ്ടതുമില്ല. എന്നാൽ ഇപ്പോഴിതാ ബൊലേറോ നിയോ പ്ലസ് പുതിയ രൂപത്തിൽ വിപണിയിൽ എത്തിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആംബുലൻസായാണ് ഈ മൾട്ടി യൂട്ടിലിറ്റി വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ്.

Mahindra Bolero Neo Plus Ambulance

ബൊലേറോ നിയോ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ബൊലേറോ നിയോ പ്ലസ് ആംബുലൻസ് എന്ന് വിളിക്കുന്ന ടൈപ്പ് ബി ആംബുലൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 13.99 ലക്ഷം രൂപയാണ് ഈ എമർജൻസി മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സർക്കാർ ഇ-മാർക്കറ്റ്‌പ്ലെയ്‌സ് (GeM) പതിപ്പിന്റെ വില 12.31 ലക്ഷം രൂപയായാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടൈപ്പ് ബി ആംബുലൻസ് വിഭാഗത്തെ നിയന്ത്രിക്കുന്ന AIS:125 (പാർട്ട് 1) മാനദണ്ഡങ്ങൾ പാലിച്ചാണ് മോഡലിനെ പൂർണമായും നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2021-ൽ പുറത്തിറക്കിയ ബൊലേറോ നിയോയുടെ അതേ പ്ലാറ്റ്ഫോമിനെയും Gen-3 ഷാസിയെയും അടിസ്ഥാനമാക്കി തന്നെയാണ് നിയോ പ്ലസ് ആംബുലൻസ് വേരിയന്റിനെയും പണിതിറക്കിയിരിക്കുന്നത്. എന്നാൽ വിശാലമായ ക്യാബിനായി വലിപ്പത്തിലും വീൽബേസിലും കാര്യമായ പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ട്.

Mahindra Bolero Neo Plus Ambulance

പുതിയ ബൊലേറോ നിയോ അധിഷ്‌ഠിത ആംബുലൻസിലൂടെ വൻ നഗരങ്ങളിലും പട്ടണങ്ങളിലും മലയോര പ്രദേശങ്ങളിലുമുള്ള രോഗികളുടെ ഗതാഗത മേഖലയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവിധ വിപണികളിലുടനീളമുള്ള ആംബുലൻസ് ഉടമകളുടെയും ഓപ്പറേറ്റർമാരുടെയും ആവശ്യങ്ങൾക്കനുസരിച്ച് ശക്തമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനിലാണ് പുതിയ ബൊലേറോ നിയോ പ്ലസ് ആംബുലൻസ് പുറത്തിറക്കിയിരിക്കുന്നത്.

സുഗമമായ ഗതാഗതത്തിനും വിവിധ ഭൂപ്രദേശങ്ങളിലുടനീളം ദ്രുതഗതിയിലുള്ള അടിയന്തര പ്രതികരണത്തിനും ഈ എഞ്ചിൻ സഹായിക്കും. റിയർ വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ മഹീന്ദ്രയുടെ ഈ എംഹോക്ക് ഡീസൽ എഞ്ചിന് 120 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ദൈർഘ്യമേറിയ വീൽബേസ് ഉണ്ടെങ്കിലും ഉയർന്ന സിറ്റി ട്രാഫിക്കിലൂടെ വരെ എളുപ്പത്തിൽ കൊണ്ടുപോവാൻ കഴിയുന്ന പോലെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Mahindra mHawk

കൂടാതെ മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് ആംബുലൻസിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് അതിനെ മലയോര സാഹചര്യങ്ങൾക്കും അനുയോജ്യമായ ഉൽപ്പന്നമാക്കി മാറ്റുന്നു. ആംബുലൻസിൽ രോഗികളുടെ പരിചരണവും ഗതാഗത കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് നിരവധി മെഡിക്കൽ ഉപകരണങ്ങളും സവിശേഷതകളും കമ്പനി സജ്ജീകരിച്ചിട്ടുമുണ്ട്. ഒരു വ്യക്തിക്ക് മാത്രം പ്രവർത്തിപ്പിക്കാവുന്ന സ്‌ട്രെച്ചർ മെക്കാനിസം, ഓക്‌സിജൻ സിലിണ്ടറിനുള്ള സൗകര്യം തുടങ്ങിയ സജ്ജീകരണങ്ങളും വണ്ടിയിലുണ്ട്.

കഴിഞ്ഞില്ല, വാഷ്‌ബേസിൻ അസംബ്ലി, അടിയന്തര ഘട്ടങ്ങളിൽ വ്യക്തമായ ആശയവിനിമയത്തിനുള്ള പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു. ഡ്രൈവറിനെ കൂടാതെ അകത്ത് നാല് പേർക്ക് യാത്ര ചെയ്യാനാവുന്ന സീറ്റിംഗ് കപ്പാസിറ്റിയും എയർകണ്ടീഷൻ ചെയ്ത ക്യാബിനുമാണ് പുതിയ ബൊലേറോ നിയോ പ്ലസ് ആംബുലൻസിന് ലഭിക്കുന്നത് എന്നതും വാഹനത്തെ കൂടുതൽ പ്രായോഗികമാക്കി മാറ്റുന്ന കാര്യങ്ങളാണ്.

പൊലീസ്, ആർമി, അർദ്ധസൈനിക സേനകൾ, അഗ്നിശമന സേന, ഫോറസ്റ്റ്, ഇറിഗേഷൻ, പൊതുമരാമത്ത് എന്നീ സർക്കാർ വകുപ്പുകൾ പോലെ പൊതുജനങ്ങൾക്ക് സേവനം നൽകുന്ന സർക്കാർ മേഖലകളിൽ ബൊലേറോ എസ്‌യുവികൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നതും അതിന്റെ കാര്യക്ഷമത തെളിയിച്ചവയുമാണ്. പുതിയ ബൊലേറോ നിയോ പ്ലസ് ആംബുലൻസ് അതിന്റെ ബഹുമുഖ പ്രകടനത്തോടെ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വിപുലീകരിച്ചുകൊണ്ട് ഈ പാരമ്പര്യം തുടരുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് സെക്ടർ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

More from DriveSpark

Article Published On: Wednesday, September 20, 2023, 13:39 [IST]
English summary
Mahindra bolero neo plus ambulance launched in india price starts from 13 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X