ഇതിന്റെ കുറവ് ഇനി വേണ്ട, പുതിയ എവറസ്റ്റ് വൈറ്റ് നിറം ഥാറിന്റെ 4X4 മോഡലിലും

എവിടെയും പോവാം എന്തുംചെയ്യാം എന്ന മിടുക്കാണ് എസ്‌യുവി മോഡലുകളെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്. എന്നാൽ ഇന്ന് സ്പോർട്ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം വിപണിയിലെത്തുന്ന മിക്ക കാറുകളുടെയും അഡ്രസാണെങ്കിലും യഥാർഥ എസ്‌യുവികൾ സംഭവം ഒന്നുവേറെ തന്നെയാണ്. ഏതു കാടും മലയും താണ്ടാനാവുന്ന മിടുക്കൻമാരാണ് യഥാർഥ എസ്‌യുവികൾ.

അത്തരത്തിലുള്ള സ്പോർട്ട് യൂട്ടിലിറ്റി വാഹന നിരയിലെ കൊമ്പനാണ് മഹീന്ദ്രയുടെ ഥാർ. പലർക്കും എസ്‌‌യുവിയെന്നാൽ അത് ഥാർ തന്നെയാണ്. ആദ്യതലമുറ ഉണ്ടാക്കിയെടുത്ത ഓളത്തെ രണ്ടാംതലമുറയിലൂടെ വേറെ ലെവലിലെത്തിച്ച മഹീന്ദ്ര ഇന്ന് വാഹനത്തിനെ പല ഭാവത്തിൽ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. 4X4 ആയും 4X2 വേഷത്തിലുമെല്ലാം മോഡൽ വൻഹിറ്റ്. വില കുറച്ച് വിപണി പിടിക്കുകയെന്ന കമ്പനിയുടെ തന്ത്രം വിജയം കണ്ടുകഴിഞ്ഞു.

ഇതിന്റെ കുറവ് ഇനി വേണ്ട, പുതിയ എവറസ്റ്റ് വൈറ്റ് നിറം ഥാറിന്റെ 4X4 മോഡലിലും

കുഞ്ഞൻ പതിപ്പെന്നു വിളിക്കുന്ന ഥാർ 4X2 വേരിയന്റും വൻഹിറ്റാണ്. ഫോർ വീൽ ഡ്രൈവ് ഒഴിവാക്കിയതിനു പുറമെ ചില്ലറചില മാറ്റങ്ങളുമായാണ് മോഡലിന്റെ വരവ്. 4×4 ബാഡ്ജിങ് ഒഴിവാക്കി. ഉള്ളിൽ ഫോർവീൽ ഡ്രൈവ് സെലക്ടറും ഒഴിവാക്കി എന്നതിനു പുറമെ കളർ ഓപ്ഷനിലും പുതുമ കൊണ്ടുവന്നാണ് 4X4 പതിപ്പിൽ നിന്നും ഇവനെ വ്യത്യസ്‌തമാക്കിയത്. ബ്ലേസിംഗ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ വരുന്നത് ഥാർ എസ്‌യുവിയുടെ റിയർവീൽ ഡ്രൈവ് വേരിയന്റാണെന്ന് വേർതിരിച്ചറിയാം.

എന്നാൽ ദേ ഇപ്പോൾ എവറസ്റ്റ് വൈറ്റ് എന്ന നിറം ഥാർ 4X4 മോഡലിനും സമ്മാനിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ കളർ ഓപ്ഷന് ജനങ്ങളിൽ നിന്നും ലഭിച്ച സ്വീകാര്യതയായിരിക്കും വലിയ പതിപ്പിലേക്കും അവതരിപ്പിക്കാൻ കമ്പനിക്ക് പ്രചോദനമായിരിക്കുന്നത്. എന്നാൽ ബ്ലേസിംഗ് ബ്രോണ്‍സ് എന്ന രണ്ടാമത്തെ ഓപ്ഷൻ ഇതുവരെ വലിയേട്ടനിലേക്ക് എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. മറ്റെല്ലാ കളർ ഓപ്ഷനുകളേയും അപേക്ഷിച്ച് എവറസ്റ്റ് വൈറ്റ് മാത്രമാണ് എസ്‌യുവിക്ക് ലഭ്യമായ ഒരേയൊരു ലൈറ്റ് ഷേഡ്.

ഇതിന്റെ കുറവ് ഇനി വേണ്ട, പുതിയ എവറസ്റ്റ് വൈറ്റ് നിറം ഥാറിന്റെ 4X4 മോഡലിലും

ഇത് കറുപ്പിൽ ഒരുക്കിയിരിക്കുന്ന റൂഫ്, ബമ്പറുകൾ, റിയർവ്യൂ മിററുകൾ, ഫെൻഡറുകൾ, ക്ലാഡിംഗ് എന്നിവയ്ക്ക് മികച്ച വ്യത്യാസം നൽകുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്ത്യാക്കാർക്കിടയിൽ വൈറ്റ് നിറത്തിനുള്ള സ്വീകാര്യതയും ഥാറിന്റെ ഓൾവീൽ ഡ്രൈവ് വേരിയന്റിലേക്ക് അവതരിപ്പിക്കാൻ കാരണമായിട്ടുണ്ടാവാം. പക്ഷേ വൈറ്റ് കളർ ഓപ്ഷൻ ഫോർ-വീൽ ഡ്രൈവ് പതിപ്പിന്റെ LX വേരിയന്റിൽ മാത്രമാവും ലഭ്യമാവുകയെന്നും മഹീന്ദ്ര പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മഹീന്ദ്ര ഥാറിന്റെ റിയർവീൽ ഡ്രൈവ് (4X2) വകഭേദങ്ങൾ മൂന്ന് ഹാർഡ്-ടോപ്പ് വേരിയന്റുകളിൽ അവതരിപ്പിക്കുന്നത്. AX ഡീസൽ മാനുവൽ, LX ഡീസൽ-മാനുവൽ, LX പെട്രോൾ ഓട്ടോമാറ്റിക് എന്നിവയാണവ. സ്റ്റാന്‍ഡേര്‍ഡ് ഥാറിന് തുടിപ്പേകിയിരുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരമായി 4×2 വേരിയന്റിന് മറാസോ എംപിയിലുള്ള പുതിയൊരു ഡീസൽ എഞ്ചിനുമായാണ് രംഗപ്രവേശം ചെയ്‌തതും. ഇതോടൊപ്പം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും വാഹനത്തിൽ കൊണ്ടുവന്നു.

ഇതിന്റെ കുറവ് ഇനി വേണ്ട, പുതിയ എവറസ്റ്റ് വൈറ്റ് നിറം ഥാറിന്റെ 4X4 മോഡലിലും

മറാസോയിലും XUV300 എസ്‌യുവിയിലും കാണുന്ന അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ D117 ഡീസൽ എഞ്ചിന് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക‌സുമായാണ് ഈ വേരിയന്റ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം പെട്രോൾ വേണ്ടവർക്കായി 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചും ഥാർ 4X2 വീട്ടിലെത്തിക്കാനാവും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, 4×4 സെലക്ടറിന് പകരം ഒരു കബി ഹോൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകളുമായാണ് മഹീന്ദ്ര ഥാറിന്റെ ഈ കുഞ്ഞൻ വേരിയന്റിനെ ഒരുക്കിയെടുത്തിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇതിന്റെ കുറവ് ഇനി വേണ്ട, പുതിയ എവറസ്റ്റ് വൈറ്റ് നിറം ഥാറിന്റെ 4X4 മോഡലിലും

റിയർ-വീൽ ഡ്രൈവ് പതിപ്പുകൾക്കൊപ്പം മഹീന്ദ്ര ഥാറിന് വില കുറയ്ക്കാനായതാണ് ശ്രദ്ധേയം. 9.99 ലക്ഷം രൂപയിൽ വില ആരംഭിക്കുമ്പോൾ വരാനിരിക്കുന്ന വലിയ യുദ്ധത്തിൽ ഇത് വാഹനത്തെ സഹായിക്കുമെന്ന് സാരം. ഥാറിന്റെ 4WD ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4 ലക്ഷം രൂപയിലധികം ലാഭിക്കാനും സാധിക്കും. മാരുതി സുസുക്കി ജിംനിയെല്ലാം കളംനിറയാൻ പോവുന്നതോടെ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റ് ഉടൻ കൂടുതൽ ശക്തിയാർജിക്കും.

Article Published On: Monday, March 13, 2023, 13:30 [IST]
English summary
Mahindra introduced new everest white colour option to thar 4x4 variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X