ക്ലാസിക്കിനെ മോഡേണാക്കാൻ മഹീന്ദ്ര; മാറ്റങ്ങളുമായി സ്കോർപിയോയ്ക്ക് പുത്തൻ വേരിയന്റ് വരുന്നു

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്തൊരു വാഹനമാണ് സ്കോർപിയോ. ശരിക്കും മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം വിപണിയിൽ രണ്ട് തലമുറ മോഡലുകളിൽ വാങ്ങാനാവും. എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണമുള്ള ഈ തട്ടുപൊളിപ്പൻ ഇന്ത്യന്‍ നിരത്തുകളില്‍ പായാൻ തുടങ്ങിയിട്ട് 20 വര്‍ഷമാണ് പിന്നിട്ടിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള സ്കോർപിയോ ഇന്ന് ക്ലാസിക്, N എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത തലമുറ ആവർത്തനങ്ങളിൽ വാങ്ങാനാവും. പോയ വർഷം ചെറിയ മിനുക്കുപണികളോടെ മഹീന്ദ്ര അവതരിപ്പിച്ച ക്ലാസിക് പതിപ്പ് S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. എന്നാൽ ഉടൻ മോഡൽ നിരയിലേക്ക് പുത്തനൊരു വകഭേദത്തെ കൂടി അവതരിപ്പിച്ച് ആളുകളെ കൈയിലെടുക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര.

ക്ലാസിക്കിനെ മോഡേണാക്കാൻ മഹീന്ദ്ര; മാറ്റങ്ങളുമായി സ്കോർപിയോയ്ക്ക് പുത്തൻ വേരിയന്റ് വരുന്നു

പുതിയ സ്റ്റൈലിംഗ്, ഇന്റീരിയർ, പുതിയ സെറ്റ് എഞ്ചിനുകൾ എന്നിവയുമായി വരുന്ന സ്കോർപിയോ ക്ലാസിക്കിനും വിപണിയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആയതിനാൽ വേരിയന്റ് നിര വിപുലീകരിച്ച് ഡിമാന്റ് നിലനിർത്താൻ കമ്പനിക്കായേക്കും. മഹീന്ദ്ര ഉടൻ തന്നെ സ്‌കോർപിയോ ക്ലാസിക് എസ്‌യുവിയെ റിയൽ ഡ്രൈവ് എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബ്രാൻഡ് നവീകരിക്കും. ഈ മാറ്റങ്ങളോടെയാണ് പുതിയ വേരിയന്റും കടന്നുവരിക.

S5 എന്നറിയപ്പെടുന്ന ഈ പുത്തൻ മോഡൽ മിഡിൽ വേരിയന്റായാവും സ്ഥാനംപിടിക്കുക. മുമ്പുണ്ടായിരുന്ന S ബേസ് വേരിയന്റിൽ 9 സീറ്റർ ഓപ്ഷൻ മാത്രമാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക. എന്നാൽ S11 പോലെ തന്നെ S5 പതിപ്പും 7,9 സീറ്റർ ഓപ്ഷനിൽ മഹീന്ദ്ര അണിയിച്ചൊരുക്കും. 9-സീറ്റർ വകഭേദങ്ങളിൽ രണ്ടാം നിരയിൽ ബെഞ്ച് സീറ്റും പിന്നിൽ 2×2 സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകളും ഉണ്ടായിരിക്കും.

ക്ലാസിക്കിനെ മോഡേണാക്കാൻ മഹീന്ദ്ര; മാറ്റങ്ങളുമായി സ്കോർപിയോയ്ക്ക് പുത്തൻ വേരിയന്റ് വരുന്നു

സ്കോർപിയോ ക്ലാസിക്കിന്റെ ടോപ്പ് എൻഡ് S11 വേരിയന്റിൻ്റെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റ് ഓപ്ഷൻ ലഭ്യമാകും. പുതിയ S5 വേരിയന്റിനെക്കുറിച്ച് പറയുമ്പോൾ ബോഡി കളർ ബമ്പറുകൾ, കവറുകളുള്ള സ്റ്റീൽ വീലുകൾ, സെൻട്രൽ ലോക്കിംഗ്, ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ വ്യൂ മിററുകൾ തുടങ്ങിയ സവിശേഷതകൾ ലഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, റിയർ വാഷ് ആൻഡ് വൈപ്പ്, ഫ്രണ്ട് ആം റെസ്റ്റുകൾ, ഫോക്‌സ് ലെതർ സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ നിന്നും ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. പുതിയ S5 വേരിയന്റിലുള്ള സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ എയർബാഗുകൾ, കൊളാപ്സിബിൾ സ്റ്റിയറിംഗ്, എഞ്ചിൻ ഇമ്മൊബിലൈസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് എന്നിവയെല്ലാമായിരിക്കും മഹീന്ദ്ര വാഗ്‌ദാനം ചെയ്യുക.

ക്ലാസിക്കിനെ മോഡേണാക്കാൻ മഹീന്ദ്ര; മാറ്റങ്ങളുമായി സ്കോർപിയോയ്ക്ക് പുത്തൻ വേരിയന്റ് വരുന്നു

വരാനിരിക്കുന്ന ബിഎസ്-VI രണ്ടാം ഘട്ടം അല്ലെങ്കിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ പാലിക്കുന്ന 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് കരുത്തേകുന്നത്. ഇത് പരമാവധി 130 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് വാഹനത്തിലുണ്ടാവുക. ഓട്ടോമാറ്റിക് വേരിയന്റ് വേണമെന്നുള്ളവർക്ക് സ്കോർപിയോയുടെ N മോഡലിലേക്ക് ചേക്കേറാം.

വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്കോർപിയോ-N എസ്‌യുവിയുടെ പെട്രോൾ, ഡീസൽ എഞ്ചിനുകളും മഹീന്ദ്ര പരിഷ്ക്കരിക്കും. വാങ്ങുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന് പുതിയ വേരിയന്റുകൾ ഉപയോഗപ്രദമാണെങ്കിലും സ്കോർപിയോ ക്ലാസിക്കിനായി പുതിയ വേരിയന്റ് അവതരിപ്പിക്കുന്നത് നിലവിലുള്ള S, S11 വേരിയന്റുകൾ തമ്മിലുള്ള വില വിടവ് നികത്തുന്നതിന് ലക്ഷ്യമിടുന്നു.

ക്ലാസിക്കിനെ മോഡേണാക്കാൻ മഹീന്ദ്ര; മാറ്റങ്ങളുമായി സ്കോർപിയോയ്ക്ക് പുത്തൻ വേരിയന്റ് വരുന്നു

ഇവയ്ക്ക് യഥാക്രമം 12.64 ലക്ഷം രൂപയും 16.14 ലക്ഷം രൂപയും ചെലവ് വരുമ്പോൾ വിലനിർണയത്തിൽ കാര്യമായ വിടവ് കാണാൻ കഴിയും. മിഡ്-സ്പെക്ക് S5 വേരിയന്റിനൊപ്പം, ഉപഭോക്താക്കൾക്ക് പണത്തിന് കൂടുതൽ മൂല്യമുള്ള ഓപ്ഷൻ നൽകാൻ മഹീന്ദ്രയ്ക്ക് കഴിയണം. അങ്ങനെയെങ്കിൽ ഡിമാന്റിൽ കാര്യമായ വർധനവ് വരുത്താൻ കമ്പനിക്ക് സാധിക്കും. ഐക്കണിക്ക് എസ്‌യുവി ആയതിനാൽ തന്നെ ഇന്നും വാഹനത്തിനായി ആളുകൾ ക്യൂ നിൽക്കുന്നുണ്ട്. കേരളം, പഞ്ചാബ് പേലുള്ള സംസ്ഥാനങ്ങളിലാണ് ഈ എസ്‌യുവിക്ക് കൂടുതൽ സാധ്യതകളുള്ളത്.

More from DriveSpark

Article Published On: Wednesday, March 1, 2023, 11:45 [IST]
English summary
Mahindra introducing new s5 variant for scorpio classic suv launch soon expected price specification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X