Mahindra എന്നാൽ ബൊലേറോ! വിൽപ്പന കണക്കുകേട്ടാൽ ഞെട്ടും

മഹീന്ദ്രയെന്നാൽ (Mahindra) പലർക്കും ഇപ്പോൾ XUV700 സ്കോർപിയോ മോഡലുകളായിരിക്കാം. എന്നാൽ ബ്രാൻഡിന്റെ നിരയിൽ ഏറ്റവും ഫാൻബേസുള്ളത് ബൊലേറോയ്ക്കാണെന്ന് (Bolero) നിസംശയം പറയാം. ഏതോ കാലത്ത് വന്ന് ഡോണായവനല്ല, വന്നകാലം മുതലേ ഡോണാണ് ബൊലേറോ. മൾട്ടി യൂട്ടിലിറ്റി വാഹനമെന്ന പദം നന്നായി ചേരുന്ന മോഡൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഹിറ്റാണ്.

2000 മുതൽ വിപണിയിലെ സാന്നിധ്യമായ ബൊലേറോ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന കണക്കുകളിലെ നട്ടെല്ലാണ്. ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് ബൊലേറോ അറിയപ്പെടുന്നത്. മഹീന്ദ്ര നിരയിലെ ഏറ്റവും പഴയ മോഡൽ ആണെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ആഭ്യന്തര വാഹന നിർമാതാക്കളുടെ നിലവിലുള്ള എല്ലാ എസ്‌യുവികളെയും മലർത്തിയടിക്കുന്ന കണക്കുകളാണ് കൈയിലുള്ളത്. ഓരോ മാസവും പതിനായിരത്തിനടുത്ത് ബൊലേറോകളാണ് വിറ്റഴിയുന്നത്. മാർച്ച് മാസത്തിലെ കണക്കുകളും മോഡലിന്റെ പവർ തെളിയിക്കുകയാണ്.

Mahindra Bolero

രാജ്യത്തെ ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലും മഹീന്ദ്ര ബൊലേറോയ്ക്ക് വലിയ ജനപ്രീതിയുണ്ട്. പരുക്കൻ ബോഡി ബിൽറ്റ്, പ്രായോഗികത, ഇന്ധനക്ഷമത എന്നിവയ്ക്ക് വാഹനം എപ്പോഴും പ്രിയങ്കരമാണ്. 2023 മാർച്ചിൽ 9,546 യൂണിറ്റ് ബൊലേറോകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസം 6,924 യൂണിറ്റുകൾ വിറ്റിടത്തുനിന്നും 38 ശതമാനം വാർഷിക വിൽപ്പന വളർച്ചയാണ് ഇതിഹാസം നേടിയെടുത്തിരിക്കുന്നത്. ഒരു തലമുറ മാറ്റം പോലും കിട്ടാതെ ഈ കണക്കുകൾ നേടിയെടക്കുന്നത് തികച്ചും അസാധാരണമാണ്.

2023 മാർച്ചിൽ മഹീന്ദ്ര ക്ലാസിക്, N എന്നീ സ്കോർപിയോ ശ്രേണിയുടെ 8,788 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ എസ്‌യുവിയുടെ വിൽപ്പന വെറും 6,061 യൂണിറ്റുകൾ മാത്രമായിരുന്നു. വാർഷിക കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 45 ശതമാനം വിൽപ്പന വളർച്ചയാണ് സ്കോർപിയോ നേടിയെടുത്തിരിക്കുന്നത്. ടാറ്റ ഹാരിയർ, സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടർ ട്വിൻസ് തുടങ്ങിയ മോഡലുകളെ വെല്ലുന്ന സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്.

Mahindra Scorpio Classic

XUV300 കോംപാക്ട് എസ്‌യുവിയുടെ വിൽപ്പനയിൽ ഗണ്യമായ വളർച്ചയാണ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മോഡലിന്റെ 5,128 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. മറുവശത്ത് കഴിഞ്ഞ വർഷം ഇതേ മാസം വിറ്റ 6,040 യൂണിറ്റുകളിൽ നിന്ന് 2023 മാർച്ചിൽ XUV700 വിൽപ്പന 15 ശതമാനം ഇടിഞ്ഞ് 5,107 യൂണിറ്റായി കുറഞ്ഞു.

29 ശതമാനം വാർഷിക വിൽപ്പന വളർച്ചയോടെ കഴിഞ്ഞ മാസം ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ 5,000 യൂണിറ്റുകൾ വിൽക്കാനും മഹീന്ദ്രയ്ക്ക് കഴിഞ്ഞു. അതേസമയം XUV400, മറാസോ എന്നിവയുടെ 1909, 490 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇക്കണക്കുകളൊക്കെ നോക്കുമ്പോൾ എന്തുകൊണ്ട് ബൊലേറോയ്ക്ക് മാത്രം ഇത്രയേറെ വിൽപ്പന ലഭിക്കുന്നുവെന്ന സംശയം പലരിലും ഉണ്ടായേക്കാം. ശരിക്കും പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലാണ് ബൊലേറോയ്ക്ക് ആവശ്യക്കാർ ഏറെയുള്ളത്.

Mahindra Bolero

ഫാൻസി ഫീച്ചറുകളോ മറ്റ് വലിയ സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതെയാണ് ബൊലേറോ നിരത്തിലെത്തുന്നത്. 1.5 ലിറ്റർ, ത്രീ-സിലിണ്ടർ ഡീസൽ mHawk75 എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഇത് പരമാവധി 75 bhp കരുത്തിൽ 210 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പിൻവീൽ ഡ്രൈവ് വാഹനമായതിനാൽ ബൊലേറോയ്ക്ക് ഫോർ വീൽ ഡ്രൈവ് വേരിയന്റില്ല.

ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ബൊലേറോ ഇപ്പോൾ വാങ്ങാനാവൂ. അവസാന വരിയിൽ രണ്ട് സൈഡ് ഫേസിംഗ് സീറ്റുകളാണ് അടങ്ങിയിരിക്കുന്നത്. ഒരു മാനുവൽ എസി, കീലെസ് എൻട്രി, ഡ്രൈവർ എയർബാഗ്, എബിഎസ്, പവർ വിൻഡോകൾ, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റിയുള്ള 2 ഡിൻ ഓഡിയോ സിസ്റ്റം എന്നീ സാധാരണ സവിശേഷതകൾ മാത്രമാണ് ഈ എംയുവിയിൽ ലഭ്യമാവുക.

Mahindra Bolero

താങ്ങാവുന്ന വിലയും പരുക്കൻ സ്വഭാവവും കാരണം ഇന്നും ജനപ്രീതിയാർജിച്ച് കുതുക്കുന്ന ബൊലേറോയ്ക്ക് നിലവിൽ 9.78 ലക്ഷം മുതൽ 10.79 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിപണനം ചെയ്യുന്നത്. അധികം വൈകാതെ എംയുവിക്ക് ഒരു പുതുതലമുറ ആവർത്തനം എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ എയറിലുണ്ട്. എങ്കിലും മഹീന്ദ്ര ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു മാറ്റത്തിന് സമയമായെന്ന് പറയാതെ വയ്യ.

More from DriveSpark

Article Published On: Tuesday, April 18, 2023, 20:00 [IST]
English summary
Mahindra model wise sales march 2023 bolero leading the chart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X