മഹീന്ദ്രയുടെ 9 സീറ്റർ എസ്‌യുവി വരുന്നു, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

മൾട്ടി പർപ്പസ് വാഹനങ്ങളിലെ അഗ്രകണ്യനായി അറിയപ്പെടുന്ന കമ്പനിയാണ് മഹീന്ദ്ര. ബൊലേറോ, സ്കോർപിയോ തുടങ്ങിയ ഒട്ടനവധി കിടിലൻ മോഡലുകൾ പണിതിറക്കി വിസ്‌മയം തീർത്തവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് കമ്പനിയുടെ വാഹനങ്ങൾ എക്കാലവും അറിയപ്പെടുന്നതു തന്നെ.

രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബൊലേറോ ഓടി തീപ്പൊരി പാറിച്ച ബൊലേറോ ശ്രേണിയെ വിപുലീകരിക്കുകയാണ് മഹീന്ദ്രയിപ്പോൾ ചെയ്യുന്നത്. TUV300 എന്ന മോഡലിനെ ബൊലേറോ ബ്രാൻഡിംഗിന് കീഴിൽ കൊണ്ടുവന്ന് വിപണിയിൽ അനക്കം സൃഷ്‌ടിച്ചവർ ദേ ഇപ്പോൾ പുതിയൊരു 9 സീറ്റർ വാഹനത്തേയും ഇതേ ശൈലിയിൽ പുറത്തിറക്കുകയാണ്. TUV300 പ്ലസിനെ ബൊലേറോ നിയോ പ്ലസ് ആക്കിയാണ് വിപണിയിൽ എത്തിക്കുന്നത്.

മഹീന്ദ്രയുടെ 9 സീറ്റർ എസ്‌യുവി വരുന്നു, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

ബോഡി-ഓൺ-ഫ്രെയിം, സബ്-ഫോർ മീറ്റർ ബൊലേറോ നിയോ എസ്‌യുവിയുടെ ദൈർഘ്യമേറിയ പതിപ്പാണ് ബൊലേറോ നിയോ പ്ലസ് എന്ന് വളരെ ചുരുക്കി പറയാം. 2018 മുതൽ 2020 ഏപ്രിൽ വരെ വിൽപ്പനയ്‌ക്കുണ്ടായിരുന്ന പരുക്കൻ TUV300 പ്ലസിന്റെ പുനർനിർമിച്ച പതിപ്പ് കൂടിയാണിത്. ആദ്യ വരവിൽ സംഭവം ഹിറ്റയില്ലെങ്കിലും ഇത്തവണ ജനപ്രിയനായ ബൊലേറോയുടെ അഡ്രസിലെത്തുന്നതിനാൽ കാര്യങ്ങൾ മാറിമറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് വാഹനത്തെ കുറിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല.

ദേ ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം മഹീന്ദ്ര ബൊലേറോ നിയോ പ്ലസിനെ വീണ്ടും പരീക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വരാനിരിക്കുന്ന എസ്‌യുവിയുടെ രൂപകൽപ്പനയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ നൽകുന്നുണ്ട്. കുഞ്ഞൻ പതിപ്പായ ബൊലേറോ നിയോയിലുള്ളതു പോലുള്ള ഡിസൈൻ ഘടകങ്ങൾ മഹീന്ദ്ര വിപുലീകൃത പതിപ്പിലും അവതരിപ്പിക്കും. എസ്‌യുവിയുടെ മുന്നിൽ അതേ നീളൻ ക്രോം ഫിനിഷ്ഡ് ഗ്രില്ലായിരിക്കും ഇടംപിടിക്കുക.

https://www.manoramaonline.com/fasttrack/auto-news/2023/02/14/actor-tini-tom-buys-ford-mustang-gt-muscle-car.html

മുൻവശത്തെ ബമ്പറും കറുത്ത ഷോൾഡർ ക്ലാഡിംഗും സ്പൈ ചിത്രങ്ങളിൽ നിന്നും വെളിവായിട്ടുണ്ട്. സാധാരണ ബൊലേറോ നിയോയുടെ അതേ 15 ഇഞ്ച് അലോയ്‌വീലുകൾ തന്നെയാവും ബൊലേറോ നിയോ പ്ലസിനും ഉണ്ടാവുക. എന്നാൽ സബ്-ഫോർ മീറ്റർ വകഭേദത്തെ പോലെ ബൊലേറോ നിയോ പ്ലസിന് ബ്ലാക്ക്-ഔട്ട് ബി, സി-പില്ലറുകൾ ലഭിക്കില്ലെന്നാണ് വിവരം. ഇത് വശക്കാഴ്ച്ചയിൽ 9 സീറ്റർ പതിപ്പിനെ വേറിട്ടു നിർത്തും. TUV300, TUV300 പ്ലസ് എന്നിവയുടെ കാര്യത്തിലും ബൊലേറോ നിയോയിൽ നിന്നും കാര്യമായ വ്യത്യാസമുള്ളതാണ് പ്ലസിന്റെ പിൻ ഡിസൈൻ.

ഇവിടെ മഹീന്ദ്ര കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കുകയാണുണ്ടായത്. ബൊലേറോ നിയോ പ്ലസിന് റീപ്രൊഫൈൽ ചെയ്ത ടെയിൽ ലാമ്പുകളും നേരിയ മാറ്റം വരുത്തിയ പിൻ ബമ്പറുകളും ലഭിക്കും. 'X' ആകൃതിയിലുള്ള കവറിനൊപ്പം ടെയിൽഗേറ്റ് സ്പെയർ വീൽ ഒഴിവാക്കാൻ തയാറാവാത്തതും ശ്രദ്ധേയമാണ്. ഡിസൈനിൽ ഇത്തരം പരിഷ്ക്കാരങ്ങളാവും നമുക്ക് കാണാനാവുക. നിയോ പ്ലസ് അഞ്ച് വേരിയന്റുകളിലും രണ്ട് സീറ്റിംഗ് ലേഔട്ട് ഓപ്ഷനുകളിലുമാവും അവതരിപ്പിക്കുക.

https://www.manoramaonline.com/fasttrack/auto-news/2023/02/14/actor-tini-tom-buys-ford-mustang-gt-muscle-car.html

ഇതിൽ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം 7-സീറ്റർ, 9-സീറ്റർ ഓപ്ഷനുകളാവും ഉണ്ടായിരിക്കുക. അടിയന്തര സേവനങ്ങൾക്കായി ഒരു ബെഡിനൊപ്പം നാല് പേർക്ക് ഇരിക്കാവുന്ന ഒരു സമർപ്പിത ആംബുലൻസ് പതിപ്പും ഇതിന് ഉണ്ടായിരിക്കും. ഡാഷ്‌ബോർഡ് ഡിസൈൻ ബൊലേറോ നിയോയെ അനുകരിക്കും. ടച്ച്‌സ്‌ക്രീൻ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി പോലുള്ള ഫീച്ചറുകൾ ലഭിക്കുന്ന ടോപ്പ്-എൻഡ് മോഡലുകൾക്കൊപ്പം സമാനമായ ഫീച്ചർ നിരയും വാഹനത്തിൽ നമുക്ക് പ്രതീക്ഷിക്കാം. മറ്റ് മെക്കാനിക്കൽ നവീകരണങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് പരിഷ്ക്കാരങ്ങളൊന്നും മോഡലിൽ ഉണ്ടായേക്കില്ല.

ബൊലേറോ നിയോയുടെ അതേ എഞ്ചിനാവും വലിയ മോഡലിനും തുടിപ്പേകാൻ എത്തുക. അതായത് 1.5 ലിറ്റർ ഡീസൽ എഞ്ചിനാവും മോഡലിലേക്ക് എത്തുകയെന്ന് സാരം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ ഹൃദയം 100 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും. ഓട്ടോമാറ്റിക് വേരിയന്റ് ആ വലിയ വാഹനത്തിനുണ്ടാവില്ലെന്നത് ഒരു പോരായ്മ തന്നെയായിരിക്കും. നിയോ പ്ലസിന് 4WD ഉണ്ടായിരിക്കില്ലെങ്കിലും ഒരു മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ ലഭിക്കും.

https://www.manoramaonline.com/fasttrack/auto-news/2023/02/14/actor-tini-tom-buys-ford-mustang-gt-muscle-car.html

മഹീന്ദ്രയുടെ എക്കാലത്തെയും ലാഡർ ഫ്രെയിം വാഹനങ്ങളുടെ നിരയിലേക്ക് ബൊലേറോ നിയോ പ്ലസും ചേരും. പുതിയ സ്കോർപിയോ ക്ലാസിക്കിന് അടുത്ത് മഹീന്ദ്രയുടെ വളരെ ജനപ്രിയമായ എസ്‌യുവിക്ക് കൂടുതൽ പ്രായോഗിക ബദലായും ഇതിന് നിലകൊള്ളാനാവും. ഏകദേശം 9.48 ലക്ഷം മുതൽ 11.99 ലക്ഷം വരെ വാഹനത്തിന് എക്സ്ഷോറൂം വിലയുണ്ടാവും. നിലവിൽ വലിയ കുടുംബങ്ങൾക്കെല്ലാം ഒന്നിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ ഈ അവസരം മുതലെടുക്കാൻ കമ്പനിക്ക് നിയോ പ്ലസിലൂടെ സാധിച്ചേക്കും.

More from DriveSpark

Article Published On: Wednesday, February 15, 2023, 10:00 [IST]
English summary
Mahindra ready to launch the new 9 seater bolero neo plus in india more details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X