Mahindra Scorpio N കാത്തിരിക്കാൻ തുടങ്ങിയിട്ട് 9 മാസം, കേക്ക് കട്ട് ചെയ്‌ത് ആഘോഷമാക്കി യുവാവ്

ഇന്ത്യയിൽ തരംഗംതീർത്ത വാഹനമാണ് സ്കോർപിയോയുടെ (Scorpio) പുതുതലമുറ ആവർത്തനമായ സ്കോർപിയോ N (Scorpio N). വിപണിയിലേക്ക് എത്തുന്നു എന്നുകേട്ടപ്പോൾ തന്നെ ആളുകൾ ഡീലർഷിപ്പുകളിലേക്ക് ഇരച്ചെത്തുകയും ചെയ്‌തു. ലക്ഷക്കണക്കിന് ബുക്കിംഗും വാരിക്കൂട്ടി മഹീന്ദ്ര (Mahindra) കുതിക്കുമ്പോൾ ആളുകൾ അത്ര ഹാപ്പിയൊന്നുമല്ല.

കാരണമെന്തെന്ന് ചോദിച്ചാൽ സ്കോർപിയോ N മോഡലിന്റെ നീണ്ട ബുക്കിംഗ് കാലയളവ് (Booking Period) തന്നെ. എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണവുമായി എത്തുമ്പോൾ മോഡലിന്റെ വിജയത്തെക്കുറിച്ച് മഹീന്ദ്രയ്ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും പുതുതലമുറ സ്കോർപിയോയ്ക്ക് ഇത്രയധികം ഡിമാന്റ് ഉണ്ടാവുമെന്ന് മഹീന്ദ്ര പോലും വിചാരിച്ചിരുന്നില്ല. ഡിമാന്റ് പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായതാണ് കാത്തിരിപ്പ് കാലയളവ് കൂടാൻ കാരണമായത്.

Mahindra Scorpio N

വിപണിയിൽ അവതരിപ്പിച്ച് വെറും 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ച വണ്ടിക്ക് ഇന്നും പ്രതിമാസം 10,000-ത്തോളം പുതിയ ഓർഡറുകളാണ് വന്നുചേരുന്നതും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെയും തരത്തിനെയും അപേക്ഷിച്ചാണ് നിലവിൽ ബുക്കിംഗ് പിരീഡ്. ഡെലിവറി ലഭിക്കാൻ പല ഉപഭോക്താക്കളും ക്ഷമയോടെ കാത്തിരിക്കുമ്പോൾ ചിലർ പരിഭവവും പരാതികളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ദേ ഇപ്പോൾ അത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സ്കോർപിയോ N ഉപഭോക്താവായ അനുഭവ് ചൗഹാൻ കേക്ക് മുറിച്ച് ബുക്കിംഗ് പിരീഡ് ആഘോഷിക്കുന്നതാണ് സംഭവം. എസ്‌യുവി ബുക്ക് ചെയ്‌ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒമ്പത് മാസം ആയെന്നാണ് അദ്ദേഹം പറയുന്നത്. ഈ കാലയളവാണ് കേക്ക് കട്ട് ചെയ്‌ത് ആഘോഷിക്കുന്നത്. ഉപഭോക്താവിന് തന്റെ പ്രിയപ്പെട്ട എസ്‌യുവി ലഭിക്കുന്നതിന് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിവരാനാണ് സാധ്യത. കേക്കിൽ സ്കോർപിയോ N പതിപ്പിന്റെ ചിത്രവുമുണ്ട്. എസ്‌യുവി കാത്തിരിപ്പിന് അർഹമാണെന്ന് പോസ്റ്റിൽ അദ്ദേഹം പറയാതെ പറയുന്നുണ്ട്.

Mahindra Scorpio N Waiting Period

താൻ ഒന്നിനും വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിലൂടെ അനുഭവ് ചൗഹാൻ പറയുന്നത്. കൂട്ടിന് പഞ്ചാത്തലത്തിൽ ഒരു ജനപ്രിയ ബോളിവുഡ് ഗാനവും പ്ലേ ചെയ്‌തിട്ടുണ്ട്. ഇത് കാത്തിരിപ്പുമായി ബന്ധപ്പെട്ട സംഗീതമാണ്. സാധാരണ ഇത്രയും വലിയ കാത്തിരിപ്പ് കാലയളവുണ്ടായാൽ പരലും പരാതിയുമായാണ് സമൂഹമാധ്യമത്തിൽ എത്താറുള്ളതെന്ന് ഇതിനോടകം നാം പലതവണ കണ്ടിട്ടുള്ള കാര്യമാണ്. ചിലർ ബുക്കിംഗ് ക്യാൻസൽ ചെയ്യുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്.

ഉത്പാദനം വർധിപ്പിക്കുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും മഹീന്ദ്ര പ്ലാന്റുകൾ ഒപ്റ്റിമൽ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. മികച്ച ശ്രമങ്ങൾ നടത്തിയിട്ടും സ്കോർപിയോ N എസ്‌യുവിക്കായുള്ള ബുക്കിംഗ് പിരീഡ് നിലവിൽ 24 ആഴ്ച്ചയ്ക്കും 65 ആഴ്ച്ചയ്ക്കും ഇടയിലാണ്. ഇത് വേരിയന്റിനെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കേണം. മോഡലിന്റെ Z4 വേരിയന്റുകൾക്കാണ് നിലവിൽ ഏറ്റവും ഉയർന്ന കാത്തിരിപ്പുള്ളത്.

60 മുതൽ 65 ആഴ്ച്ച വരെയാണ് സ്കോർപിയോ N മോഡലിനായി കാത്തിരിക്കേണ്ടത്. അതേസമയം ടോപ്പ് എൻഡ് Z8L ഓട്ടോമാറ്റിക് വേരിയന്റ് 24-26 ആഴ്ച്ചകൾക്കുള്ളിൽ ഡെലിവലി കിട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. എസ്‌യുവിയുടെ മറ്റെല്ലാ വകഭേദങ്ങൾക്കും 50 ആഴ്ചയിൽ കൂടുതൽ കാത്തിരിപ്പ് കാലാവധിയുണ്ട്. മികച്ച റോഡ് സാന്നിധ്യം, ഹൈടെക് ഫീച്ചറുകളുടെ ശ്രേണി, ശക്തമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ, ഓഫ്-റോഡിംഗ് കഴിവുകൾ എന്നിങ്ങനെ വിവിധ കാരണങ്ങളാലാണ് വാഹനം ഇത്രയും ജനപ്രിയമായത്.

Mahindra Scorpio N Waiting Period

അതുകൂടാതെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിലൊന്നാണ് സ്കോർപിയോ N. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഇതിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി യാത്രാ സുഖത്തിന്റെ കാര്യത്തിലും ഡ്രൈവിംഗിന്റെ കാര്യത്തിലായാലും ഏറെ മുന്നിലാണ് N ആവർത്തനം. ഇപ്പോൾ 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ബുക്കിംഗ് കാലയളവ് ഗണ്യമായി കുറച്ചാൽ മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയെ തേടി ഇനിയും ആളുകൾ എത്തുമെന്ന് ഉറപ്പാണ്. ഇതേടൊപ്പം സ്കോർപിയോ ക്ലാസിക്കിന്റെ വിപണിയും ഇപ്പോൾ മികച്ചതാണ്. ഏറെയാളുകൾ ഈ മോഡലിനെയും വാങ്ങാനെത്തുന്നുണ്ട്. 2023 മാർച്ച് മാസത്തിൽ രണ്ട് സ്കോർപിയോയുടെയും വിൽപ്പന 8,788 യൂണിറ്റുകൾ വിറ്റഴിച്ചു. ടാറ്റ ഹാരിയർ, സഫാരി, എംജി ഹെക്ടർ ട്വിൻസ് തുടങ്ങിയ മോഡലുകളെ വെല്ലുന്ന സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണിത്.

Article Published On: Thursday, April 20, 2023, 12:30 [IST]
English summary
Mahindra scorpio n waiting period celebrating by cutting cake details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X