നീണ്ട കാത്തിരിപ്പുകൾ അവസാനിച്ചു, സ്കോർപിയോ N Z6 വേരിയന്റും നിരത്തിലേക്ക്

എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന സ്കോർപിയോ N വിപണിയിൽ എത്തിയുണ്ടാക്കിയ ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നു വേണം പറയാൻ. വെറും അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗുകള്‍ നേടി ചരിത്രം കുറിച്ച പുതുതലമുറ മോഡൽ ശരിക്കും മഹീന്ദ്രയുടെ ശുക്രനായിരുന്നു. XUV700 തീർത്ത വിസ്‌മയമാണ് സ്കോർപിയോ ഏറ്റെടുത്തത്.

നിലവിൽ മൂന്നുവരി എസ്‌യുവികളുടെ സെഗ്മെന്റിൽ ആളുകൾ കൂടുതലും തേടിവരുന്നത് സ്കോർപിയോ N പതിപ്പിനെ തന്നെയും. എന്നാൽ നീണ്ട ബുക്കിംഗ് കാലയളവ് പലയാളുകളിലും മടുപ്പുളവാക്കുന്നുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ സ്കോർപിയോ N Z6 വേരിയന്റിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. നേരത്തെ ടോപ്പ് എൻഡ് Z8 വേരിയന്റുകളുടെ ഡെലിവറിക്കാണ് കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്.

Mahindra Scorpio N

പുതിയ മഹീന്ദ്ര സ്കോർപിയോ N Z6 മോഡലിന്റെ ആദ്യ യൂണിറ്റ് ഇപ്പോൾ ഉടമയ്ക്ക് കൈമാറുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. Z6 മാനുവൽ ഡീസലിന് ആദ്യത്തെ ബുക്കിംഗ് വിലയായ 14.99 ലക്ഷം രൂപയ്ക്കാണ് മഹീന്ദ്ര ഇപ്പോൾ വിൽപ്പന നടത്തിയത്. പുതിയ വില ബാധകമായിരുന്നില്ല എന്ന് സാരം. ഈ വേരിയന്റിന്റെ ഇപ്പോഴത്തെ വില 15.64 ലക്ഷം രൂപയാണ്. ലോഞ്ച് വിലയിൽ നിന്നും ഇന്നത്തെ വിലയിൽ ഏകദേശം 65,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

14.99 ലക്ഷം രൂപ എക്‌സ്‌ഷ് വിലയുള്ള ഈ വേരിയന്റിന്റെ ഓൺറോഡ് വില ഏകദേശം 18.63 ലക്ഷം രൂപയാണ്. മഹീന്ദ്ര സ്‌കോർപിയോ N Z6 വേരിയന്റിൽ അലോയ്‌ വീലുകൾ ഇല്ല. ഫോഗ് ലാമ്പുകൾ, ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ചില ഹൈഎൻഡ് ഫീച്ചറുകൾ വാഹനത്തിലില്ല. 6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ മൊത്തം അഞ്ച് വേരിയന്റുകളിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Mahindra Scorpio N

Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12.74 മുതൽ 24.05 ലക്ഷം രൂപ വരെയാണ് നിലവിൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയും. ബൊലേറോയ്ക്ക് ശേഷം 2023 ഫെബ്രുവരിയിൽ കമ്പനി ലൈനപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലാണ് സ്കോർപിയോ. 2023 ഫെബ്രുവരിയിൽ വിറ്റ 2,610 യൂണിറ്റിനേക്കാൾ 166.28 ശതമാനം വളർച്ചയോടെ 6,950 യൂണിറ്റായിരുന്നു എസ്‌യുവിയുടെ വിൽപ്പന.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിലാണ് സ്കോർപിയോ N എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു.

അതേസമയം മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 2023 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന കർശനമായ രണ്ടാം ഘട്ട് ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക് എഞ്ചിൻ മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പക്ഷേ പവറിലും ടോർക്ക് കണക്കുകളും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്കോർപിയോ N എസ്‌യുവിയുടെ തെരഞ്ഞെടുത്ത ഡീസൽ എഞ്ചിൻ മോഡലുകളിൽ ഓപ്ഷണൽ ഫോർ വീൽ ഡ്രൈവ് സംവിധാനവും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ വേരിയന്റുകൾക്കാണ് ഡിമാന്റ് കൂടുതലുള്ളതെന്നും കമ്പനി പറയുന്നു. നിലവിൽ ദീർഘമായുള്ള ബുക്കിംഗ് പിരീഡ് മാറ്റിനിർത്തിയാൽ വാഹനം വാങ്ങാൻ ധാരാളം ആളുകൾ മുന്നോട്ടു വരുന്നുണ്ട്. കൂടുതൽ സീറ്റിംഗ് ഓപ്ഷനുള്ളതിനാൽ വലിയ കുടുംബത്തിനെല്ലാം ഒരുമിച്ച് യാത്ര ചെയ്യാനാവുമെന്നതാണ് ഇത്തരം മോഡലുകളെ ജനപ്രിയമാക്കുന്നത്.

More from DriveSpark

Article Published On: Friday, March 31, 2023, 10:03 [IST]
English summary
Mahindra scorpio n z6 variant delivery commenced in old price check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X