മഹീന്ദ്രയുടെ ഈ എസ്‌യുവികൾ വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ കീശകീറാൻ ചാൻസുണ്ട്

നിർമാണ ചെലവുകളിലെ വർധനവും പുതിയ മലീനീകരണ മാനദണ്ഡങ്ങളും ചൂണ്ടിക്കാട്ടി രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കുകയാണ്. പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരുടെയെല്ലാം കീശകീറുമെന്ന് സാരം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും ഓരോ മൂന്നു മാസം കൂടുമ്പോഴും കാറുകൾക്ക് വില കൂടുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.

ഇന്നൊരു കാർ ബുക്ക് ചെയ്‌താൽ അതിന്റെ ഡെലിവറിയെടുക്കുമ്പോൾ ചിലപ്പോൾ വിലയിൽ മാറ്റമുണ്ടാവുന്ന അവസ്ഥയാണുള്ളത്. സാമ്പത്തിക ഞെരുക്കത്തിൽ പോലും കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാനായി ഒരു വാഹനം വാങ്ങാനിരിക്കുന്നവർക്കൊന്നും ഇതത്ര നല്ലകാലമല്ല. പത്ത് വർഷങ്ങൾക്ക് മുമ്പ് സ്വിഫ്റ്റൊക്കെ 5 ലക്ഷം രൂപയ്ക്ക് ഓൺറോഡ് വിലയിൽ കിട്ടിയിരുന്നെങ്കിൽ ഇന്ന് 8 ലക്ഷം രൂപ വരെയൊക്കെ മുടക്കേണ്ട അവസ്ഥയാണ്. അക്കാലത്ത് വണ്ടിവാങ്ങിയവരെല്ലാം ഇന്ന് അതേ വിലയ്ക്ക് ആ കാറുകൾ സെക്കൻഡ് ഹാൻഡായി വിൽക്കുന്നതും കാണാം.

Mahindra Scorpio, XUV700

മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് തുടങ്ങിയവരെല്ലാം മോഡൽ നിരയിലാകെ പുതിയ വില വർധനവ് നടപ്പിലാക്കിയതിനു പിന്നാലെ ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയമായ രണ്ട് എസ്‍‌യുവി മോഡലുകൾക്ക് വില കൂട്ടിയിരിക്കുകയാണ്. നിലവിൽ ഏറ്റവും വിൽപ്പനയുള്ള സ്കോർപിയോ N, XUV700 മോഡലുകളിലാണ് കമ്പനി വലിയ വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. XUV700 പെട്രോൾ വേരിയന്റുകൾക്ക് 74,000 രൂപ വരെയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

അതായത് പുതുക്കിയ വില വർധനവ് പ്രകാരം XUV700 എസ്‌യുവിയുടെ പെട്രോൾ വകഭേദങ്ങൾക്ക് 14 ലക്ഷം മുതൽ 23.34 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്ന് സാരം. അതേസമയം മറുവശത്ത് വാഹനത്തിന്റെ ഡീസൽ പതിപ്പുകൾക്ക് 49,000 രൂപ മുതൽ 71,000 രൂപ വരെയാണ് ഇനി അധികമായി മുടക്കേണ്ടി വരുന്നത്. പുതിയ പരിഷ്ക്കാരത്തിലൂടെ മോഡലിന്റെ എക്സ്ഷോറൂം വില വില 14.45 ലക്ഷം മുതൽ 26.18 ലക്ഷം രൂപ വരെയായി മാറി.

Mahindra Scorpio N

കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ചതു മുതൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ച മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്കും ഇനി അധികം ചെലവഴിക്കേണ്ടി വരും. പെട്രോൾ വേരിയന്റിന്റെ വില 46,000 രൂപ വരെയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. എന്നാൽ പുതുതലമുറ ആവർത്തനത്തിന്റെ Z2 മാനുവൽ E, Z4 മാനുവൽ E എന്നീ സെവൻ സീറ്റർ വേരിയന്റുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമായിട്ടുണ്ട്.

പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകൾക്ക് 13.05 ലക്ഷം മുതൽ 21.76 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി ഇനി മുതൽ നൽകേണ്ടത്. ഇനി ഡീസൽ വകഭേങ്ങളുടെ കാര്യത്തിലേക്ക് നോക്കിയാൽ 31,000 രൂപ മുതൽ 58,000 രൂപ വരെയാണ് ഉപഭോക്താക്കൾ ഇനി അധികമായി മുടക്കേണ്ടി വരിക. പരിഷ്ക്കരിച്ച കണക്കുകൾ പ്രകാരം സ്കോർപിയോ ഡീസലിന് 13.55 ലക്ഷം മുതൽ 24.51 ലക്ഷം വരെയാണ് വില.

Mahindra Scorpio N

മഹീന്ദ്ര സ്കോർപിയോ N Z8 AT 4WD സെവൻ സീറ്റർ ഡീസൽ പതിപ്പിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിന് 22.55 ലക്ഷം രൂപയായി എക്സ്ഷോറൂം വില തുടരുകയാണ്. മഹീന്ദ്ര ബ്രാൻഡിന്റെ മുഖം മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് മോഡലുകളാണ് XUV700, സ്കോർപിയോ N എന്നീ രണ്ട് എസ്‌യുവികൾ. പുതുതലമുറ ഥാറിലൂടെ ആരംഭിച്ച ജൈത്രയാത്ര ഈ രണ്ട് വാഹനങ്ങളാണ് വേറെ ലെവലിലെത്തിച്ചത്. ഇന്ന് കമ്പനി നിരയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ തേടിയെത്തുന്നതും ഇവരെയാണ്.

സ്കോർപിയോ, XUV700 എസ്‌യുവികളിൽ ഒരേ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ രണ്ടിലും വ്യത്യസ്‌ത ട്യൂണിങ്ങിലാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. N പതിപ്പിന് പുറമെ സ്കോർപിയോയുടെ ക്ലാസിക് മോഡലിനും ഇനി മുതൽ അധിക തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ S വേരിയന്റിന് 35,000 രൂപ ഉയർന്ന് 12.99 ലക്ഷമായി എക്സ്ഷോറൂം വില.

Mahindra Scorpio

ഇതേ വേരിയന്റിന്റെ ഒമ്പത് സീറ്റർ പതിപ്പിന് 42,000 രൂപയുടെ വർധനവോടെ എക്സ്ഷോറൂം വില 13.26 ലക്ഷമായി. സ്കോർപിയോ ക്ലാസിക് S11 വേരിയന്റിന് 67,000 രൂപയായി ഉയർന്ന് 16.81 ലക്ഷം രൂപയായി പുതിയ എക്സ്ഷോറൂം വില. അടിക്കടിയുണ്ടാവുന്ന വില വർധനവ് വാഹന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിർമാതാക്കൾക്ക് ഇൻപുട്ട് ചെലവുകൾ ഉയരുന്നതും വലിയ തലവേദനയാവുന്നുണ്ട്.

More from DriveSpark

Article Published On: Thursday, April 6, 2023, 12:31 [IST]
English summary
Mahindra scorpio xuv700 suv models get new price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X