ഇങ്ങനെ ചിന്തിക്കാൻ എങ്ങനെ സാധിക്കുന്നു? ഥാർ ഇലക്‌ട്രിക് എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു

എസ്‌യുവി എന്നുകേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്നാവും മഹീന്ദ്ര ഥാറിന്റേത്. എവിടെയും കയറി പോവാനും, എന്തും ചെയ്യാനുമുള്ള ധൈര്യമാണ് ഥാർ കൂടെയുണ്ടെങ്കിൽ ആദ്യ തലമുറ ശരിക്കും പരുക്കൻ ശൈലി മുന്നോട്ടുകൊണ്ടുപോയപ്പോൾ രണ്ടാം തലുമറ എത്തിയതോടെ സംഭവം ആകെ കളറായി. ലൈഫ് സ്റ്റൈൽ എസ്‌യുവികളുടെ അവസാന വാക്കായി മാറിയ ഥാർ ഇന്ന് ഏവരുടേയും പ്രിയ വാഹനങ്ങളിൽ ഒന്നാണ്.

ഇനി 5-ഡോർ വേരിയന്റിലേക്ക് കടക്കാനിരിക്കുന്ന ഥാർ വിപണിയിലെ പ്രതാപം നിലനിർത്തിക്കൊണ്ട് ഇലക്ട്രിക് പതിപ്പിലേക്കും കൂടെ ചേക്കേറാൻ പോവുകയാണെന്ന വാർത്തകളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുന്നത്. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരിപാടിയിൽ പുതിയ പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പ്രദർശിപ്പിക്കുമെന്നതിനോടൊപ്പം ഥാർ ഇവിയെയും കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Mahindra Thar Electric Concept

മഹീന്ദ്ര ഥാറിന്റെ ഫ്യൂച്ചറിസ്റ്റിക് കൺസെപ്റ്റ് പതിപ്പായിരിക്കും ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിക്കുക. എന്നാൽ ഇതേ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെന്നു വേണം പറയാൻ. പൂർണ ഇലക്ട്രിക് ഡ്രൈവ്ട്രെയിനിലായിരിക്കും ഇലക്ട്രിക് ഥാർ പുറത്തിറക്കുക. ഒരു ക്വാഡ് മോട്ടോർ സജ്ജീകരണത്തോടെയും മഹീന്ദ്രയ്ക്ക് വാഹനത്തെ ഒരുക്കിയെടുക്കാനാവും എന്നതാണ് ഥാർ ഇവിയുടെ മറ്റൊരു ഹൈലൈറ്റ്.

ഇന്നു വിപണിയിലുള്ള നിരവധി 4WD ഇവികളിൽ കാണുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്ന കോൺഫിഗറേഷനാണ്. ആയതിനാൽ ഇതിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പോവുമോ എന്ന കാര്യമാണ് ഇനി നമുക്ക് അറിയേണ്ടത്. ഇങ്ങനെ സംഭവിച്ചാൽ ഒരു ക്വാഡ്-മോട്ടോർ സജ്ജീകരണത്തിലൂടെ എസ്‌യുവി വേറെ ലെവലാവും. ഇനി ഥാറിനായി പ്രത്യേകം പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുമോ അതോ നിലവിലുള്ളതിനെ പരിഷ്ക്കരിക്കുമോ എന്നതും ഇപ്പോൾ വ്യക്തമല്ല.

Mahindra Thar Electric Concept

ലാഡർ-ഫ്രെയിം ഇവികൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് പതിപ്പിനായി ഥാറിന്റെ നിലവിലുള്ള ലാഡർ ഫ്രെയിം അല്ലെങ്കിൽ ബോഡി ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വികസനവും ഉത്പാദന ച്ചെലവും കുറയ്ക്കാൻ സഹായിക്കും. പക്ഷേ ഇലക്ട്രിക് പവർട്രെയിനിനെ ഉൾക്കൊള്ളാൻ ചില നവീകരണങ്ങൾ വേണ്ടിവരുമെന്നതിൽ സംശയമൊന്നുമില്ല.

ഥാറിന്റെ ഓഫ്-റോഡ് സ്വഭാവത്തിന് അനുസൃതമായി കൺസെപ്റ്റ് ഇവിക്ക് 4X4 സജ്ജീകരണം ഉണ്ടായിരിക്കും. ഈ യുണീക് ഫീച്ചർ ഒഴിവാക്കിയാൽ എസ്‌യുവിയുടെ ഐഡന്റിറ്റി വരെ ഇല്ലാതാവുമെന്നതിനാൽ മഹീന്ദ്ര ഇതിന് തയാറായേക്കില്ല. ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ മോണോകോക്ക് സജ്ജീകരണം ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്. ഇത് എസ്‌യുവിയുടെ റേഞ്ചും വർധിപ്പിക്കുന്നു.

Mahindra Thar Electric Concept

ഒരു മോണോകോക്ക് സെറ്റപ്പ് ഇലക്ട്രിക് പവർട്രെയിനിനും യാത്രക്കാർക്കും കൂടുതൽ ഇടം നൽകുന്നു. എന്നിരുന്നാലും ഇത്തരം ഘടകങ്ങൾ ബോഡി-ഓൺ-ഫ്രെയിം ഇവികൾ വികസിപ്പിക്കാൻ കമ്പനികൾക്ക് ഇതൊന്നും ഒരു തടസമല്ല. അതിനുള്ള പ്രസക്തമായ ഉദാഹരണമാണ് ഫോർഡ് F-150 മിന്നൽ. ലാഡർ-ഫ്രെയിം ഇലക്ട്രിക് വാഹനങ്ങളുടെ പ്രയോജനങ്ങൾ വർധിച്ച ലോഡ് കപ്പാസിറ്റിയും ഉയർന്ന ടവിംഗ് പവറും ആയിട്ടാണ് വരുന്നത്.

മഹീന്ദ്ര റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും ഥാര്‍ ഇവിയും ഒരുങ്ങുകയെന്നാണ് വിവരം. എന്തായാലും ബ്രാൻഡിന്റെ ഈയൊരു നീക്കം എന്തായാലും വൈദ്യുത വാഹന രംഗത്ത് വലിയ വിപ്ലവങ്ങളായിരിക്കും സൃഷ്ടിക്കുക. നിലവിൽ ടാറ്റ മോട്ടോർസ് ഭരിക്കുന്ന ഇവി രംഗം അതിവേഗം കീഴടക്കാനും മഹീന്ദ്ര ഥാറിന്റെ വരവ് സഹായിക്കും.

ഥാർ ഇവി കൺസെപ്റ്റിനൊപ്പം സ്കോർപിയോ N എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള പുതിയ പിക്കപ്പ് ട്രക്കിനെയും ഓഗസ്റ്റ് 15-ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരിപാടിയിൽ പരിചയപ്പെടുത്തും. ഇതും കൺസെപ്റ്റ് രൂപത്തിലായിരിക്കും പരിചയപ്പെടുത്തുന്നതെങ്കിലും ഥാർ ഇലക്ട്രിക്കിനൊപ്പം ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് മോഡലും 2025-ഓടെ യാഥാർഥ്യമാവുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

സ്കോർപിയോ N എസ്‌യുവിയുടെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പിക്കപ്പ് ട്രക്കിന് പങ്കിടാനാകും. ആയതിനാൽ തന്നെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ തന്നെ ഈ വാഹനവും വിപണിയിലെത്തും. കൂടാതെ എവിടെയും കയറിചെല്ലാനാവുന്ന വിധത്തിൽ നിർമിക്കുന്നതിനാൽ 2WD, 4WD ഓപ്ഷനുകളിൽ വാഹനം വരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ സ്വീകാര്യത ലഭിക്കുമോ എന്നകാര്യം കണ്ടറിയണം.

More from DriveSpark

Article Published On: Tuesday, August 1, 2023, 16:24 [IST]
English summary
Mahindra thar electric concept model to unveil on august 15 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X