ഇവി സെഗ്മെന്റ് ഇനി മഹീന്ദ്ര ഭരിക്കും; ഇലക്‌ട്രിക് ഓഫ്-റോഡർ എസ്‌യുവി റെഡി, ടീസർ കാണാം

എന്താണ് എസ്‌യുവികൾ എന്ന് നമുക്ക് കാട്ടിത്തന്നവരാണ് മഹീന്ദ്ര. തുടക്കകാലത്ത് മൾട്ടി പർപ്പസ് വാഹനങ്ങളുടെ നിർമാണം ലക്ഷ്യമിട്ട മഹീന്ദ്ര ഇന്ത്യയിൽ വില്ലീസ് ജീപ്പിന്റെ ലൈസൻസ് വാങ്ങി വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. ബൊലേറോ, സ്കോർപിയോ പോലുള്ള സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളാണ് വിപണിയിൽ കൃത്യമായൊരു സ്ഥാനം കമ്പനിക്ക് നേടികൊടുത്തത്. പിന്നീട് മഹീന്ദ്ര അറിയപ്പെട്ടത് ഥാറിന്റെ പേരിലായിരുന്നു.

ഏത് കുന്നും മലയും കാടും താണ്ടാൻ കഴിവുള്ള പരുക്കൻ സ്പോർട് യൂട്ടിലിറ്റി വാഹനമായി ഥാർ പേരെടുത്തു. പക്ഷേ അപ്പോഴും ആളുകൾ കളിയാക്കിയതും പരിഭവം പറഞ്ഞതും ഓൺ-റോഡിലെ ഥാറിന്റെ പോരായ്‌മകളായിരുന്നു. യാത്രാ സുഖമില്ല, ബോഡി റോളാണ്, ഫാമിലി വാഹനമല്ല എന്നെല്ലാമുള്ള വിമർശനങ്ങൾ എസ്‌യുവിക്കുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി മഹീന്ദ്ര രണ്ടാം തലമുറ ഥാറിന് ജൻമം കൊടുക്കുകയായിരുന്നു.

Mahindra Thar EV Concept SUV

പരുക്കൻ ശൈലി മാറ്റി തികച്ചും ലൈഫ് സ്റ്റൈൽ വാഹനമായി ഥാർ 2020-ൽ പിറവിടെയുത്തതോടെ ബ്രാൻഡിന്റെ ഇമേജ് തന്നെ ആകെ മാറി. പിന്നീട് നമ്മുടെ നിരത്തുകളിലെല്ലാം ഥാർ നിറഞ്ഞോടുകയായിരുന്നു. ഇന്നും ട്രെൻഡ് അവസാനിക്കാതെ മഹീന്ദ്രയുടെ ഷോറൂമുകൾ നിറയുമ്പോൾ 5-ഡോർ പതിപ്പിനെയും കൊണ്ടുവരാൻ പോവുകയാണ് ബ്രാൻഡ്. ഇതിനായി അൽപം കാത്തിരിക്കേണ്ടി വരുമെങ്കിലും ഉടൻ തന്നെ ഥാറും വൈദ്യുതീകരണത്തിലേക്ക് നീങ്ങുമെന്ന സ്ഥിരീകരണമാണ് മഹീന്ദ്രയിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്.

മനസിലായില്ലേ? ഥാർ ഇലക്ട്രിക്കിലേക്ക് ചേക്കേറാൻ പോവുകയാണെന്നാണ് പറഞ്ഞത്. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരിപാടിയിൽ പുതിയ പാസഞ്ചർ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പ്രദർശിപ്പിക്കുമെന്നതിനോടൊപ്പം ഥാർ ഇവിയെയും കമ്പനി അവതരിപ്പിക്കും. കൺസെപ്റ്റ് മോഡലിലാവും ഇലക്ട്രിക് എസ്‌യുവി എത്തുന്നതെങ്കിലും അധികം വൈകാതെ പ്രൊഡക്ഷൻ സ്പെക്കിലേക്ക് കടക്കുമെന്നാണ് വിവരം.

ഥാർ.ഇ (Thar.e) എന്ന് വിളിക്കപ്പെടുന്ന ഈ കൺസെപ്റ്റ് മോഡൽ ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ മഹീന്ദ്ര 'ഫ്യൂച്ചർസ്‌കേപ്പ്' എന്ന പരിപാടിയിൽ അരങ്ങേറ്റം കുറിക്കും. ഇതിന്റെ ഭാഗമായി ഒരു ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ടിപ്പോൾ. ഇലക്‌ട്രിക് ഓഫ്‌-റോഡർ യാഥാർഥ്യമാവുമ്പോൾ വലിയ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ എൽഇഡി ലൈറ്റുകളിൽ കാണുന്ന ഡിസൈൻ ഘടകങ്ങൾ പോലെയുള്ള സ്‌ക്വിർക്കിളിനെ ഈ കൺസെപ്റ്റ് അവതരിപ്പിക്കും.

നിലവിലെ ഥാറിന് അനുസൃതമായി രൂപകൽപ്പന ചെയ്ത റിയർ ടെയിൽ ലാമ്പിന്റെ ഒരു കാഴ്ച്ചയും ടീസർ വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. ഥാർ ഒരു ഓഫ്-റോഡറാണെന്നും ഫോർ-വീൽ ഡ്രൈവ് ഉള്ളതാണെന്നും കണക്കിലെടുക്കുമ്പോൾ മഹീന്ദ്ര അതിന്റെ ഇലക്ട്രിക് പതിപ്പിനെ ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെ സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു മോട്ടോർ ഫ്രണ്ട് ആക്‌സിലിലും മറ്റൊന്ന് പിൻ ആക്‌സിലിലും സജ്ജീകരിക്കുന്ന സംവിധാനമാണിത്.

Mahindra Thar EV Concept SUV

ക്വാഡ്-മോട്ടോർ സജ്ജീകരണവും കൂടി എത്തിയാൽ സംഭവം കളറാവും. ഇന്നു വിപണിയിലുള്ള നിരവധി 4WD ഇവികളിൽ കാണുന്ന ഡ്യുവൽ മോട്ടോർ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലിയ നീക്കം തന്നെയാണ്. ഓഫ്-റോഡിംഗിൽ ടോർക്കും ട്രാക്ഷനും വ്യക്തിഗതമായി മോഡുലേറ്റ് ചെയ്യാൻ ഓരോ വീലിനും അതിന്റേതായ ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുമെന്നാണ് ഇതിനർഥം.

ഇനി ഥാറിനായി പ്രത്യേകം പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുമോ അതോ നിലവിലുള്ളതിനെ പരിഷ്ക്കരിക്കുമോ എന്ന കാര്യവും ഇപ്പോൾ വ്യക്തമല്ല. ഒന്നുകിൽ മഹീന്ദ്ര ഥാറിന്റെ നിലവിലുള്ള പ്ലാറ്റ്‌ഫോം പുനർനിർമ്മിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ അത് ബാറ്ററികളും ഇലക്ട്രിക് മോട്ടോറുകളും ഘടിപ്പിക്കാൻ ഉപയോഗിക്കും. അല്ലെങ്കിൽ മഹീന്ദ്ര പുതിയ സമർപ്പിത ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിൽ ഥാർ ഇലക്ട്രിക്കിനെ നിർമിക്കും.

Mahindra Thar EV Concept SUV

മഹീന്ദ്രയ്ക്ക് ഇതിനകം തന്നെ INGLO എന്ന ഇലക്ട്രിക് പ്ലാറ്റ്‌ഫോം ഉണ്ട്. ഇത് കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾക്ക് അടിസ്ഥാനമാവാനുള്ളതാണ്. ലാഡർ-ഫ്രെയിം ഇവികൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്ന് കമ്പനി കുറച്ചുകാലങ്ങൾക്ക് മമ്പേ വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് പതിപ്പിനായി ഥാറിന്റെ നിലവിലുള്ള ലാഡർ ഫ്രെയിം അല്ലെങ്കിൽ ബോഡി ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വികസനവും നിർമാണ ചെലവും കുറയ്ക്കാൻ സഹായിക്കും.

എന്തായാലും ബ്രാൻഡിന്റെ ഈയൊരു നീക്കം എന്തായാലും വൈദ്യുത വാഹന രംഗത്ത് വലിയ വിപ്ലവങ്ങളായിരിക്കും സൃഷ്ടിക്കുക. നിലവിൽ ടാറ്റ മോട്ടോർസ് ഭരിക്കുന്ന ഇവി രംഗം അതിവേഗം കീഴടക്കാനും മഹീന്ദ്ര ഥാറിന്റെ വരവ് സഹായിക്കുമെന്നാണ് ആദ്യഘട്ട അനുമാനങ്ങൾ. നിലവിൽ XUV400 ഇവി ഇന്ത്യയിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നാലെ eXUV700 കൂടി എത്തുന്നതോടെ മഹീന്ദ്ര വലിയ കുതിച്ചു ചാട്ടങ്ങൾക്ക് സാക്ഷ്യംവഹിക്കും.

More from DriveSpark

Article Published On: Saturday, August 5, 2023, 16:31 [IST]
English summary
Mahindra thar ev concept suv teaser out unveiling on august 15 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X