ഷോറൂമുകൾ നിറഞ്ഞുകവിയും, മഹീന്ദ്രയുടെ ഓണസമ്മാനം ലക്ഷങ്ങളുടെ ഓഫർ
ഇന്ത്യയിൽ വിൽപ്പന വർധിപ്പിക്കാനുള്ള വാഹന നിർമാതാക്കളുടെ ഏറ്റവും വലിയ തന്ത്രമാണ് അതത് മാസങ്ങളിൽ കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വാഗ്‌ദാനം ചെയ്യുന്നത്. മാരുതിയും (Maruti) ഹ്യുണ്ടായിയും (Hyundai) മഹീന്ദ്രയുമെല്ലാം (Mahindra) ഈ നീക്കത്തിലൂടെ വിപണി പിടിക്കുന്നതും കാലാകാലങ്ങളായി നാം കണ്ടുവരുന്ന കാര്യമാണ്.
ഉത്സവ സീസൺ അടുക്കുന്നതോടെ ഇത്തരം ഓഫറുകളുടെ ചാകരയായിരിക്കും ഇനി വരാനിരിക്കുന്നത്. കേരളത്തിൽ ഓണം അടുക്കുന്നതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഡിസ്‌കൗണ്ട് ഓഫറുകളുടെ പെരുമഴയുമായി എത്തിയിരിക്കുകയാണിപ്പോൾ. ഓണം ഓഫർ എന്ന പേരില്ലെങ്കിലും ഈ മാസം മോഡൽ നിരയിൽ 1.25 ലക്ഷം രൂപ വരെ വരുന്ന ആനുകൂല്യങ്ങളാണ് 2023 ഓഗസ്റ്റ് മാസത്തേക്കായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ മോഡലുകളിൽ ഓരോന്നിനും ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ ഒറിജിനൽ ആക്‌സസറികളുടെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും. ഈ ഓഗസ്റ്റിൽ XUV400, മറാസോ, XUV300, ബൊലേറോ, ബൊലേറോ നിയോ എന്നീ മോഡലുകളിലാണ് 1.25 ലക്ഷം രൂപ വരെ കിഴിവ് നേടാനാവുക. ഇതുകൂടാതെ ഓണക്കാലമായതിനാൽ അതത് പ്രാദേശിക ഡീലർഷിപ്പുകളും അവരുടേതായ ഓഫറുകളും അണിനിരത്തിയേക്കാം. മോഡൽ തിരിച്ചുള്ള വിശദാംശങ്ങൾ ഇതാ.
മഹീന്ദ്ര XUV400: ഇന്ത്യൻ വാഹന നിർമാതാക്കളുടെ ഏക ഇവി ഓഫറായ XUV400 ഇലക്‌ട്രിക് എസ്‌യുവി 2023 ഓഗസ്റ്റ് മാസം വാങ്ങായിൽ 1.25 ലക്ഷം രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാനാവും. സൗജന്യ ആക്‌സസറികളില്ലാതെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ഓഫറാണിത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.യഥാക്രമം 375 കിലോമീറ്റർ, 456 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് നൽകുന്ന EC, EL വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനാവും.

മഹീന്ദ്ര മറാസോ: ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത എംപിവി മോഡലാണിതെങ്കിലും മുടക്കുന്ന കാശിന് ഇത്രയും മൂല്യം നൽകുന്ന വാഹനം വേറെയില്ലെന്നു വേണം പറയാൻ. മറാസോയുടെ എല്ലാ വകഭേദങ്ങൾക്കും 73,000 രൂപ വരെയാണ് ഓഫർ ലഭിക്കുന്നത്. അതിൽ 58,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വിലമതിക്കുന്ന ഒറിജിനൽ ആക്‌സസറികളുമാണ് ഉൾപ്പെടുന്നത്.
മഹീന്ദ്ര XUV300: കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളിൽ മഹീന്ദ്ര 45,000 രൂപ മുതൽ 71,000 രൂപ വരെയുള്ള കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം മോഡലിന്റെ ഡീസൽ വേരിയന്റുകൾക്ക് 45,000 രൂപ മുതൽ 56,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. XUV300 എസ്‌യുവിയുടെ ക്യാഷ് ഡിസ്കൗണ്ടുകളും ആക്സസറികളും തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

മഹീന്ദ്ര ബൊലേറോ: രാജ്യത്തെ എംയുവി സെഗ്മെന്റിലെ രാജാവായ ബൊലേറോയുടെ ഓഗസ്റ്റ് മാസത്തെ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ടുകളും ആക്‌സസറികളും ഉൾപ്പെടെ 25,000 രൂപ മുതൽ 60,000 രൂപ വരെയാണ്. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് ഇത് വ്യത്യാസപ്പെടുകയും ചെയ്യും. വിശ്വസനീയവും കഠിനാധ്വാനവുമായ ഒരു വർക്ക്‌ഹോഴ്‌സായി കാലാകാലങ്ങളായി അറിയപ്പെടുന്ന മോഡൽ ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നുകൂടിയാണ്.
മഹീന്ദ്ര ബൊലേറോ നിയോ: ലാഡർ-ഫ്രെയിം ഷാസിയിൽ നിർമിച്ച് റിയർ-വീൽ ഡ്രൈവുമായി എത്തുന്ന രാജ്യത്തെ ഏത സബ്-കോംപാക്‌ട് എസ്‌യുവിയിലും ഈ മാസം കിടിലൻ ആനുകൂല്യങ്ങൾ ലഭ്യമാവും. 7-സീറ്റർ കോൺഫിഗറേഷനുമായി വരുന്ന ബൊലേറോ നിയോയുടെ ഉപഭോക്താക്കൾക്ക് വേരിയന്റ് അനുസരിച്ച് 22,000 രൂപ മുതൽ 50,000 രൂപ ആനുകൂല്യങ്ങൾ ലഭിക്കും. അത് ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ ജെനുവിൻ ആക്‌സസറികൾ ആയി ലഭിക്കും.

മഹീന്ദ്ര ഥാർ: ലൈഫ് സ്റ്റൈൽ എസ്‌യുവി സെഗ്മെന്റിലെ ജനപ്രിയ മോഡലായ ഥാറിനും ഓഗസ്റ്റ് മാസം ഓഫറുകൾ ലഭ്യമാവും. വാഹനത്തിന്റെ 4WD പതിപ്പിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ 20,000 രൂപ വിലമുതിക്കുന്ന ആക്‌സസറികളോടെയാണ് ലഭ്യമാവുന്നതെന്നു മാത്രം. അതായത് ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ഈ മാസം ലഭ്യമാവില്ലെന്ന് സാരം. ഥാറിന്റെ RWD വേരിയന്റുകളിൽ ഈ മാസം ഓഫറുകളും ആനുകൂല്യങ്ങളുമൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല.
ഈ ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും ഡീലർഷിപ്പും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആയതിനാൽ നിങ്ങളുടെ അടുത്തുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയുന്നതാവും ഉചിതം. നിലവിൽ കിടിലൻ വാഹന നിരയുള്ള മഹീന്ദ്രയുടെ മോഡൽ ലൈനപ്പിലെ XUV700, സ്കോർപിയോ N, ക്ലാസിക് അതിനാൽ ഇത്തരം നീക്കങ്ങളിലൂടെ കമ്പനിക്ക് വിൽപ്പന വർധിപ്പിക്കാനുമാവും.


Click it and Unblock the Notifications








