ജിംനിക്ക് ലോട്ടറി, ഥാർ സ്വന്തമാക്കണമെങ്കിൽ കൂടുതൽ പണം വാരിയെറിയണമെന്ന് മഹീന്ദ്ര; കാരണം ഇതാണ്

കംപ്ലീറ്റ് ഓഫ്-റോഡർ എന്ന നിലയിൽ നിന്നും ലൈഫ് സ്റ്റൈൽ യൂട്ടിലിറ്റി വാഹനമായി മാറിയ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. ആദ്യ തലമുറയിലെ പരുക്കൻ സ്വഭാവങ്ങളെല്ലാം അതേപടി നിലനിർത്തി കൂടുതൽ പ്രായോഗികമായി മാറുകയായിരുന്നു നാം ഇന്നുകാണുന്ന രണ്ടാംതലമുറ ഥാർ. വിപണിയിൽ ഹിറ്റടിച്ച മുന്നേറുന്ന ഇതിഹാസ വണ്ടിയുടെ ഗമ വേറൊരു വാഹനത്തിനും ഇന്നു നൽകാനുമാവില്ല.

അടുത്തിടെ മാരുതി സുസുക്കി ജിംനി കൊണ്ടുവന്നതോടെ ഥാറിന് മികച്ചൊരു എതിരാളിയെ കൂടികിട്ടിയിട്ടുണ്ട്. കാഴ്ച്ചയിൽ ഗാംഭീര്യം മഹീന്ദ്രയുടെ മോഡലിനാണെന്നത് തന്നെയാണ് യാഥാർഥ്യമെങ്കിലും പ്രാക്‌ടിക്കാലിറ്റിയിൽ മിടുക്കൻ ജിംനി തന്നെയാണെന്നതാണ് യാഥാർഥ്യം. എങ്കിലും ഥാറിന്റെ ഡിമാന്റിലൊന്നും കുറവു വന്നിട്ടില്ലെന്നതാണ് സത്യം. എന്നാൽ മാരുതിയുടെ ഷോറൂമുകൾ നിറയ്ക്കാനുള്ള പണിവെച്ചിരിക്കുകയാണ് മഹീന്ദ്ര.

Mahindra Thar Price Hiked

ഈ മാസം വില വർധിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് ഥാർ. സ്‌കോർപിയോ N, XUV700, സ്‌കോർപിയോ ക്ലാസിക് എന്നിവയ്ക്ക് പിന്നാലെ 2-ഡോർ ലൈഫ്‌-സ്‌റ്റൈൽ എസ്‌യുവിയുടെ വില 43,500 രൂപയോളം ഉയർത്തിയിരിക്കുകയാണ് മഹീന്ദ്ര. ഇത് എതിരാളിക്ക് മുന്നേറാനുള്ള അവസരമാണെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. എസ്‌യുവിയുടെ AX (O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, LX ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD വേരിയന്റുകൾ എന്നിവയ്ക്കാണ് 43,500 രൂപ ഇനി അധികമായി മുടക്കേണ്ടത്.

അതേസമയം, എൻട്രി ലെവൽ LX ഹാർഡ്-ടോപ്പ് പെട്രോൾ ഓട്ടോമാറ്റിക് RWD മോഡലിന് 28,001 രൂപയുടെ വർധനവാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടപ്പിലാക്കിയിരിക്കുന്നത്. ഥാർ എസ്‌യുവിയുടെ മറ്റെല്ലാ മോഡലുകൾക്കും 16,200 രൂപയുടെ വർധനവും ലഭിച്ചിട്ടുണ്ട്. വില പരിഷ്ക്കാരത്തിന് പുറമെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും വന്നിട്ടില്ല. നിലവിൽ, മഹീന്ദ്ര ഥാർ 2 ഡോർ, 4 സീറ്റ് കോൺഫിഗറേഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Mahindra Thar Price Hiked

എന്നിരുന്നാലും അടുത്ത വർഷം ആദ്യം വിപണിയിൽ അഞ്ച് ഡോർ ഥാറിന്റെ വരവോടെ കഥയാകെ മാറും. നിലവിൽ ജിംനി വന്നതോടെ മത്സരം മുറുകിയിട്ടുണ്ട്. കൂടുതൽ പ്രായോഗികത തേടുന്നവരെല്ലാം മാരുതി സുസുക്കി ഷോറൂമുകളിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. RWD, 4WD എന്നിങ്ങനെ രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് ഥാർ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ RWD മോഡലുകളിൽ 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

അതുകൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഥാറിന്റെ റിയർ വീൽ ഡ്രൈവ് വേരിയന്റിൽ ലഭ്യമാവും. 4WD മോഡലുകളിലേക്ക വന്നാൽ 2.2 ലിറ്റർ ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തെരഞ്ഞെടുക്കാനാവുക. പെട്രോളിൽ വാഹനത്തിന് 128 bhp പവറിൽ പരമാവധി 300 Nm torque വരെ വികസിപ്പിക്കാനാവും. മറുവശക്ക് ഡീസൽ യൂണിറ്റാവട്ടെ 150 bhp കരുത്തിൽ 320 Nm torque വരെ നൽകും.

Mahindra Thar Price Hiked

4WD ഥാറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണുള്ളത്. മുകളിൽ പറഞ്ഞതുപോലെ ഥാറിന് പുറമെ സ്കോർപിയോ മോഡലുകൾക്കും XUV700 എസ്‌യുവിക്കും വില കൂടിയിട്ടുണ്ട്. സ്കോർപിയോ N എസ്‌യുവിയുടെ വില 21,000 രൂപ മുതൽ 81,000 രൂപ വരെ കൂടിയിട്ടുണ്ട്. ക്ലാസിക് പതിപ്പിന്റെ S, S9 സീറ്റർ, S11 എന്നീ വേരിയന്റുകളാണ് വില വർധനവുണ്ടായിരിക്കുന്നത്.

സ്കോർപിയോ ക്ലാസിക്കിന്റെ വേരിന്റിന് അനുസരിച്ച് 24,000 മുതൽ 26,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. മഹീന്ദ്ര XUV700 എസ്‌യുവിക്ക് 39,000 രൂപ വരെയാണ് കൂടുതലായി മുടക്കേണ്ടത്. എന്നാൽ പെട്രോള്‍ വേരിയന്റുകളായ MX MT 5 സീറ്റര്‍ മുതല്‍ AX5 AT 5 സീറ്റര്‍ വരെയുള്ളവയ്ക്ക് 2,000 മുതല്‍ 3,000 രൂപ വരെയാണ് കൂടുന്നത് എന്നത് ആശ്വാസകരമാണ്. ഉത്സവ സീസണിന് മുന്നോടിയായി മോഡൽ നിരയിൽ കൊണ്ടുവരുന്ന വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

More from DriveSpark

Article Published On: Tuesday, September 26, 2023, 12:48 [IST]
English summary
Mahindra thar price hiked ahead of festive season details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X