Mahindra Thar RWD ധാരാളം! 4x4 വാങ്ങി കാശ് കളയേണ്ട, കാരണം ഇതൊക്കെ...

എസ്‌യുവികളുടെ അവസാനവാക്കായി പലരും കാണുന്നൊരു മോഡലാണ് മഹീന്ദ്ര ഥാർ. പണ്ട് ഓഫ് റോഡിംഗിന് മാത്രം കൊള്ളാം എന്നു പറഞ്ഞിരുന്നവരെല്ലാം 2020 മുതൽ ഈ വിമർശനം പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനുള്ള കാരണം രണ്ടാംതലമുറ ആവർത്തനത്തിന്റെ വരവ് തന്നെയാണ്. ആദ്യ തലമുറയിൽ നിന്നും അടിമുടി വാർത്തുടച്ച് ലൈഫ്-സ്റ്റൈൽ എസ്‌യുവിയായാണ് ഇവൻ പിറവിയെടുത്തത്.

ഒന്നാം തലമുറയിൽ ഓഫ്-റോഡ് പ്രേമികളുടെ ഹരമായിരുന്നുവെങ്കിൽ ഇപ്പോൾ എന്തിനുപോന്ന അഭ്യാസി തന്നെയാണ് ഥാർ. ഇനി 5-ഡോർ പതിപ്പ് കൂടി നിരയിലേക്ക് എത്തുമ്പോൾ കഥയാകെ മാറും. നിലവിൽ RWD, 4X4 പതിപ്പുകളിൽ എസ്‌യുവി വാങ്ങാനാവും. ഓഫ്-റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്കായി ഥാറിന്റെ 4x4 വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുമ്പോൾ റിയർ വീൽ ഡ്രൈവ് മോഡൽ പണം കൂടുതൽ മുടക്കാനില്ലാത്തവരെ തന്നെയാണ് ഉന്നംവെക്കുന്നത്.

Mahindra Thar 4X4

വ്യതിരിക്തമായ രൂപകൽപനയും സുഖപ്രദമായ ദൈനംദിന യാത്രയും ഹൈവേ ഉപയോഗവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ RWD പതിപ്പിനും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇതിലേത് വാങ്ങണമെന്ന് കൺഫ്യൂഷനടിച്ച് നിൽക്കുന്നവർക്കുള്ള ഉത്തരം പറഞ്ഞു തരാം. ശരിക്കും 4WD വേരിയന്റിനേക്കാൾ മഹീന്ദ്ര ഥാർ RWD തെരഞ്ഞെടുക്കാനുള്ള ചില പ്രധാന കാരണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് ഒന്നു പറഞ്ഞുതരട്ടെ...?

ഒന്നാമതായി വിലയുടെ കാര്യത്തിൽ വരുന്ന അന്തരം തന്നെയാണ് ശരിക്കും 4WD വേരിയന്റിനേക്കാൾ മഹീന്ദ്ര ഥാർ RWD തെരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കാര്യം. എൻട്രി ലെവൽ AX (O) ഡീസൽ വേരിയന്റ് വാങ്ങുന്ന ആദ്യ 10,000 ആളുകൾക്ക് 9.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഈ മോഡൽ സ്വന്തമാക്കാനാവും. അതായത് 4X4 ആയി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് 6 ലക്ഷം രൂപയുടെ വിലക്കുറവ് ഓൺ-റോഡ് വിലയിൽ കിട്ടുമെന്ന് സാരം.

Mahindra Thar 4X2

കുറഞ്ഞ വിലയിൽ സമാനമായ ഫീച്ചറുകളും നിങ്ങൾക്ക് ലഭിക്കുമെന്നതാണ് രണ്ടാമതായി എടുത്തു പറയേണ്ട കാര്യം. RWD, 4WD പതിപ്പുകളുടെ ടോപ്പ് എൻഡ് LX ഹാർഡ്‌ടോപ്പ് പെട്രോൾ ഓട്ടോമാറ്റിക് മോഡലുകളെ തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഫീച്ചറുകൾ, ഇന്റീരിയർ സ്പേസ്, സേഫ്റ്റി, അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും സമാനമാണ്. ഈ രണ്ട് വേരിയന്റുകളും തമ്മിൽ ഏതാണ്ട് 2.68 ലക്ഷം രൂപയുടെ വില വ്യത്യാസവും വരുന്നുണ്ട്. ആയതിനാൽ RWD പതിപ്പ് സ്വന്തമാക്കിയാൽ ഈ തുക കൈയിലിരിക്കുമെന്ന് സാരം.

ഥാറിന്റെ 4WD, RWD മോഡൽ വേരിയന്റുകൾക്ക് കാഴ്ചയിൽ പരസ്പരം ഒരു വ്യത്യാസവുമില്ല എന്നതാണ് മൂന്നാമത്തെ കാര്യം. എങ്കിലും മാറ്റങ്ങൾ എന്തൊക്കെയെന്ന് ചോദിക്കുന്നവർക്കായുള്ള ഉത്തരം നൽകാം. 4WD ബാഡ്ജിംഗ് ഉള്ള ലോ-റേഞ്ച് ഷിഫ്റ്റ് ലിവറിന് പകരം ഇപ്പോൾ ക്യാബിനിനുള്ളിലെ ഗിയർ ലിവറിനോട് ചേർന്ന് സൗകര്യപ്രദമായ ഒരു ക്യൂബി ഹോളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാനുള്ള ഥാറിന്റെ ശേഷിയെ റിയർവീൽ ഡ്രൈവ് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് യാഥാർഥ്യം.

Mahindra Thar 4X4

ഇതൊക്കെയാണ് 4X4 വാങ്ങി കാശ് കളയേണ്ട, ഥാറിന്റെ RWD തന്നെ ധാരാളമാണെന്ന് പറയാൻ കാരണം. ഇനി എഞ്ചിൻ ഓപ്ഷനുകളിലെ വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് നോക്കിയാൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ D117 ഡീസൽ എഞ്ചിനാണ് ഥാറിന്റെ റിയർ വീൽ ഡ്രൈവ് മോഡലിന് തുടിപ്പേകുന്ന ആദ്യ ഓപ്ഷൻ. ഇത് 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കും. രണ്ടാമത്തേത് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോളാണ്.

അതായത് 4X4 ഥാറിൽ കാണുന്ന അതേ എഞ്ചിൻ തന്നെ. ഇതിന് ഇത് 150 bhp പവറിൽ 320 Nm torque വരെയാണ് നൽകുന്നത്. റിയർ വീൽ ഡ്രൈവാണെങ്കിലും ഇതിന്റെ പവർ കണക്കുകൾ സമാനമാണ്. മറുവശത്ത് നിലവിൽ, 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയുടെ 4x4 പതിപ്പിന് കരുത്തേകുന്നത്. രണ്ടും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം സ്വന്തമാക്കാനുമാവും.

More from DriveSpark

Article Published On: Saturday, April 8, 2023, 18:15 [IST]
English summary
Mahindra thar rwd vs thar 4x4 best reasons to buy the affordable model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X