Mahindra Thar: ഇവിടെല്ലാം റെഡിയാണ്! പുതുക്കിയ എഞ്ചിനുമായി വരുന്നവൻ

Mahindra Thar (മഹീന്ദ്ര ഥാർ) ഇന്ത്യൻ വിപണിയിലെ ഐക്കോണിക് വാഹനങ്ങളുടെ നിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണിത്. രണ്ടാംതലമുറ ആവർത്തനം എത്തിയതോടെ എസ്‌യുവിയുടെ ലെവലൊന്ന് മാറുക തന്നെ ചെയ്‌തു. ലൈഫ് സ്റ്റൈൽ സ്പോർട്ട് യൂട്ടിലിറ്റി വാഹനമായി രൂപമെടുത്ത ഥാർ ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നും പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യും.

ആള് ഫാൻബേസ് ഉണ്ടാക്കിയെടുത്തത് ചുമ്മാതൊന്നുമല്ലെന്ന് ഇപ്പോൾ മനസിലായില്ലേ... എതിരാളികൾ ഇല്ലാതെ ഏറെക്കാലം ഈ സെഗ്മെന്റ് ഭരിച്ച മഹീന്ദ്രയുടെ കാളകൂറ്റന് ഫോഴ്‌സ് ഗൂർഖയാണ് മത്സരം സമ്മാനിച്ചിരുന്നത് എങ്കിൽ ഇനി വിപണി പിടിച്ചെടുക്കാൻ മാരുതി സുസുക്കിയും കളത്തിലേക്ക് എത്തുകയാണ്. അതും ജിംനിയുമായാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ വരവ്. എന്നാൽ ഥാറിന്റെ വിപണി മൂല്യം ഇടിയുമെന്ന ഒരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നു വേണം പറയാൻ.

പുതുക്കിയ എഞ്ചിനുമായി മഹീന്ദ്ര ഥാർ വിപണിയിലേക്ക്

നായും നരിയുമെല്ലാം വാഴുന്ന കാട്ടിൽ ഒരേയൊരു രാജാവല്ലേയുള്ളൂ എന്ന് മഹീന്ദ്ര ഥാറിന്റെ കാര്യത്തിലും നമുക്ക് പറയാം. ജിംനി 5-ഡോർ രൂപത്തിൽ പിറവിയെടുക്കുമ്പോൾ ഇതേ തന്ത്രം മെനഞ്ഞ് മുടിചൂടാമന്നനായ ഥാറിനും ഒരു വിപുലൂകൃത പതിപ്പ് എത്തും. റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളിൽ ഇപ്പോൾ വിപണിയിലെത്തുന്ന എസ്‌യുവിയെ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. പുതിയ നിലവാരം പുലർത്തുന്ന ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ ഥാർ ഉടൻ നിരത്തുകളിലേക്ക് ഇറങ്ങും.

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഥാറിന് ഉടൻ തന്നെ RDE മാനദണ്ഡങ്ങളും E20 ഫ്യുവൽ-റെഡി പെട്രോൾ, ഡീസൽ എഞ്ചിനുകളും ലഭിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. നിലവിൽ, 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയുടെ 4x4 പതിപ്പിന് കരുത്തേകുന്നത്. രണ്ടും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം ലഭിക്കും. മറുവശത്ത് എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകൾക്ക് XUV300-യിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് തുടിപ്പേകുന്നത്.

പുതുക്കിയ എഞ്ചിനുമായി മഹീന്ദ്ര ഥാർ വിപണിയിലേക്ക്

പുതിയ ചട്ടങ്ങൾക്ക് വിധേയമാക്കി എഞ്ചിനിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെങ്കിലും ഥാറിന്റെ പവർ കണക്കുകളിൽ ഒന്നും മാറ്റം വരില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഡിസൈനിലോ കാഴ്ച്ചയിലോ മാറ്റം പ്രതീക്ഷിക്കുന്നവരും ഇത്തവണ നിരാശപ്പെടേണ്ടി വരും. എസ്‌യുവിക്ക് കോസ്മെറ്റിക് മാറ്റങ്ങളോ നവീകരണങ്ങളോ ലഭിക്കില്ലെന്നാണ് വിവരം. നിലവിലെ രൂപത്തിന് പിന്നാലെയുള്ള ആളുകളുടെ പരക്കംപാച്ചിൽ തന്നെയാണ് ഇതിന് കാരണം. വിപണിയിലെത്തിയിട്ട് മൂന്നാം വർഷം തികയുകയാണെങ്കിലും മഹീന്ദ്ര ഥാറിന്റെ ഡിസൈനിൽ ഇതുവരെ മടുപ്പുണ്ടായിട്ടില്ല.

രണ്ടാംതലമുറയിൽ ഇന്റീരിയറും വലിയ തോതിൽ മാറിയിരുന്നു. വളരെ ആധുനികമായ അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ പോലുള്ള സംവിധാനങ്ങളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ഫീച്ചറുകൾ ഇവിടെ തീരുന്നില്ലെന്ന കാര്യവും കൂട്ടിച്ചേർത്തേക്കാം. ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് മടങ്ങി വന്നാൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിവയാണ് 4x4 പതിപ്പുകൾക്ക് തുടിപ്പേകുന്നത്.

പുതുക്കിയ എഞ്ചിനുമായി മഹീന്ദ്ര ഥാർ വിപണിയിലേക്ക്

ഫോർവീൽ ഡ്രൈവുള്ള ഡീസൽ എഞ്ചിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പെട്രോൾ എഞ്ചിന് 150 bhp പവറിൽ 320 Nm torque വരെ നൽകും. ഇനി റിയർവീൽ ഡ്രൈവ് പതിപ്പിലേക്ക് നോക്കിയാൽ AX ഡീസൽ മാനുവൽ, LX ഡീസൽ-മാനുവൽ, LX പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്.

മറാസോയിലും XUV300 എസ്‌യുവിയിലും കാണുന്ന അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ D117 ഡീസൽ എഞ്ചിന് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ രീതിയിൽ RDE മാനദണ്ഡങ്ങളും E20 ഫ്യുവൽ-റെഡി ആകുമ്പോഴും ഇതേ കണക്കുകൾ അതേപടി നിലനിർത്താനും മഹീന്ദ്ര ശ്രമിക്കും. മാരുതി സുസുക്കിയുടെ ജിംനി കൂടി വിപണിയിൽ എത്തുമ്പോൾ സെഗ്മെന്റ് കൂടുതൽ കരുത്താർജിക്കും. നിലവിൽ ഫോഴ്‌സ് ഗൂർഖയും മോശമല്ലാത്ത വിൽപ്പനയുമായാണ് മുന്നോട്ടുപോവുന്നത്.

More from DriveSpark

Article Published On: Saturday, March 25, 2023, 11:00 [IST]
English summary
Mahindra thar suv bs6 phase 2 compliant launch soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X