8 ലക്ഷത്തിന് പനോരമിക് സൺറൂഫ്, ഞെട്ടിക്കാൻ മഹീന്ദ്രയുടെ ഈ കുഞ്ഞൻ എസ്‌യുവി

ഇന്ത്യയിൽ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്റ് കുത്തനെ ഉയരുമ്പോൾ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്നൊരു സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. എല്ലാ ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗമാണിതെങ്കിലും ടാറ്റ നെക്സോൺ (Tata Nexon), മാരുതി ബ്രെസ (Maruti Brezza) പോലുള്ള മോഡലുകൾക്കെല്ലാമാണ് വിപണിയിൽ ആധിപത്യമുള്ളത്.

എന്നാൽ സെഗ്മെന്റിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ് മഹീന്ദ്രയുടെ XUV300. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സേഫ്റ്റി നൽകിയ ആദ്യത്തെ വാഹനമാണെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയവനാണ് ഇത്. കിടിലൻ പെർഫോമൻസ്, ഫീച്ചർ എന്നിവ കൂടി ചേരുന്നതോടെ XUV300 വേറെ ലെവലാവുന്നു. എന്നാൽ വിലയുടെ കാര്യത്തിൽ എതിരാളികളേക്കാൾ അൽപം പ്രീമിയമാണെന്നതാവും ആളുകളെ അകറ്റി നിർത്തുന്നത്.

Mahindra XUV300 Facelift

XUV700, സ്കോർപിയോ N, ഥാർ തുടങ്ങിയ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ XUV300 ഇപ്പോഴും അതിന്റെ പൂർണ ശേഷിയിൽ എത്തിയിട്ടില്ല. വിൽപ്പന മോശമാക്കാതെ മുന്നോട്ടു പോവുന്നുണ്ടെങ്കിലും XUV300 സാധാരണയായി ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മാരുതി ബ്രെസ ഹ്യുണ്ടായി വെന്യു തുടങ്ങിയ മറ്റ് ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവികൾക്ക് പിന്നിലാണ് സ്ഥാനം.

ഇതുമറികടക്കാനായി പല തന്ത്രങ്ങളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പയറ്റുന്നുണ്ടെങ്കിലും ഒന്നും കാര്യമായി ഏൽക്കുന്നില്ലെന്നു വേണം പറയാൻ. അടുത്ത വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XUV300 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം കാര്യങ്ങൾ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. അതിനായി എസ്‌യുവിയിൽ ഒന്നിലധികം സെഗ്‌മെന്റ് ഫസ്റ്റ്, മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ഥാർ മുതൽ പുറത്തിറങ്ങിയ മഹീന്ദ്ര കാറുകൾക്ക് ലഭിച്ച സ്വീകാര്യത പതിയെ XUV300-യും സ്വന്തമാക്കും.

Mahindra XUV300 Facelift

സിംഗിൾ പാൻ സൺറൂഫ് ഉപയോഗിക്കുന്ന എസ്‌യുവി പുതുതലമുറ മോഡലിൽ പനോരമിക് സൺറൂഫ് കൊണ്ടുവന്ന് ഏവരേയും ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. ഇതാദ്യമായാണ് ഈ സെഗ്മെന്റിലേക്ക് ഇത്രയും വലിയ സൺറൂഫ് കടന്നുവരുന്നത് എന്നകാര്യം ഏറെ ശ്രദ്ധേയമാണ്. അതുവഴി, പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിൽ ആദ്യത്തെ മോഡലാവുകയാണ് മഹീന്ദ്ര XUV300 എസ്‌യുവിയുടെ ശ്രമം.

കമ്പനി തങ്ങളുടെ മുഴുവൻ മോഡലുകളിലേക്കും പനോരമിക് സൺറൂഫ് സ്റ്റാൻഡേർഡാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഓൾ-ഇലക്‌ട്രിക് XUV400 ഇവിക്കും ഈ സവിശേഷത അതിന്റെ അടുത്ത അപ്‌ഡേറ്റിൽ ലഭിക്കും. ഇതിനോട് മാരുതിയും ടാറ്റയും എങ്ങനെ പ്രതികരിക്കും എന്നത് XUV300 ഫെസ്‌ലിഫ്റ്റിന്റെ വിൽപ്പനയെ ആശ്രയിച്ചിരിക്കും. പനോരമിക് സൺറൂഫ് വേരിയന്റുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടെങ്കിൽ, എതിരാളികളും പീന്നീട് ഈ ഫീച്ചർ അവതരിപ്പിച്ചേക്കാം.

Mahindra XUV300 Facelift

മിക്ക ബ്രാൻഡുകളും അവയുടെ വലിയ ശേഷിയുള്ള എസ്‌യുവികൾക്കൊപ്പം മാത്രമാണ് പനോരമിക് സൺറൂഫ് ഓപ്ഷൻ നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്. അതിനാൽ ചെലവ് കൂടിയ ഈയൊരു സംവിധാനം ഈ താങ്ങാനാവുന്ന വാഹനങ്ങളേക്ക് കൊണ്ടുവരുന്നത് പ്രായോഗികമാവുമോ എന്ന സംശയം അപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. എന്തായാലും നിലവിൽ സൺറൂഫുള്ള കാറുകൾക്ക് ഇന്ത്യയിൽ വിലയ ഡിമാന്റാണുള്ളത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സൺറൂഫുള്ള കാറുകൾക്ക് അഞ്ച് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സൺറൂഫുകൾ സാധാരണയായി ടോപ്പ് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനാൽ വിൽക്കുന്ന ഓരോ കാറിനും കൂടുതൽ വരുമാനമാണ് കമ്പനികൾക്ക് ലഭിക്കുന്നത്. ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ ലോഞ്ചിനൊപ്പം സൺറൂഫുകൾ ഇപ്പോൾ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്കും എത്തിയിട്ടുണ്ട്.

Mahindra XUV300 Facelift

പുതിയ പനോരമിക് സൺറൂഫ് XUV300 എസ്‌യുവിയുടെ ഏത് വേരിയന്റ് മുതൽ ലഭ്യമാവുമെന്ന വിവരം കണ്ടറിയണം. ഇതിനു പുറമെ ധാരാളം മാറ്റങ്ങളും വാഹനത്തിലേക്ക് കടന്നുവരും. ഫ്രണ്ട് ഫാസിയ, ബമ്പറുകൾ, ടെയിൽ ലാമ്പുകൾ എന്നിവയിലെ മാറ്റങ്ങളെല്ലാം മോഡലിന് പുതിയ രൂപവും ഭാവവും നൽകും. നിലവിലുള്ള അതേ എഞ്ചിൻ ഓപ്ഷനുകളാവും സബ്-4 മീറ്റർ വാഹനത്തിൽ മുന്നോട്ടുകൊണ്ടുപോവുക.

രണ്ട് 1.2 ലിറ്റർ ടർബോ പെട്രോൾ, ഒരു 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനും പുത്തൻ XUV300 എസ്‌യുവിയുടെ ഭാഗമാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് മഹീന്ദ്ര കാറിലുണ്ടാവുക. എഎംടിക്ക് പകരം ടോർക്ക് കൺവെർട്ടർ യൂണിറ്റ് നൽകുമോ എന്ന് കണ്ടറിയണം. എന്തായാലും സെഗ്മെന്റ് തൂക്കാനുള്ള എല്ലാ ജാലവിദ്യകളും കുത്തിനിറച്ച് XUV300 വീണ്ടുമെത്തുമ്പോൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Wednesday, August 2, 2023, 10:55 [IST]
English summary
Mahindra xuv300 facelift coming with segment first panoramic sunroof feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X