ഉന്നം നെക്സോൺ, ഈ തന്ത്രത്തിലൂടെ XUV300 എസ്‌യുവിയുടെ വില കുറച്ച് മഹീന്ദ്ര

ഇന്ത്യയിൽ സേഫ്റ്റിയും പെർഫോമൻസും കോർത്തിണക്കി കിടിലൻ എസ്‌യുവികൾ മാത്രം പുറത്തിറക്കുന്ന വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇന്ത്യയിൽ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്റ് കുത്തനെ ഉയരുമ്പോൾ ബ്രാൻഡ് പല തന്ത്രങ്ങളുമായി കളംനിറയുകയാണിപ്പോൾ. എന്നാൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ കരുത്തനായ XUV300 വേണ്ടവിധം ആളുകൾ പരിഗണിക്കുന്നില്ലെന്ന പരിഭവം കമ്പനിക്കുണ്ട്.

സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്‌താൽ വില അൽപം കൂടുതലായതിനാലാവും മഹീന്ദ്രയുടെ ഈ തട്ടുപൊളിപ്പൻ വാഹനത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതെന്നാണ് പലരും വിലയിരുത്തിയിരിക്കുന്നത്. എന്നാൽ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ കരുത്തനായ XUV300 മോഡലിനെ കൂടുതൽ ജനകീയനാക്കാനുള്ള ശ്രമങ്ങളുടെ അടുത്തിടെയായി കമ്പനിയുടെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.

Mahindra XUV300 New Base Variants Launched

മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളായ XUV700, സ്കോർപിയോ N, ഥാർ തുടങ്ങിയ എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ XUV300 ഇപ്പോഴും അതിന്റെ പൂർണ ശേഷിയിൽ എത്തിയിട്ടില്ല. അതിനാൽ ആളെപ്പിടിക്കാനായി വാഹനത്തിലേക്ക് രണ്ട് പുതിയ എൻട്രി ലെവൽ വേരിയന്റുകൾ ചേർക്കുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. ഇതിലൂടെ സബ്-4 മീറ്റർ മോഡലിന്റെ പ്രാരംഭ വിലയിൽ കാര്യമായ കുറവ് വരുത്താനും കമ്പനിക്കായിട്ടുണ്ട്.

7.99 ലക്ഷം രൂപ വിലയുള്ള W2 വേരിയന്റ് പെട്രോളിൽ അവതരിപ്പിച്ചതോടെ ശ്രേണിയുടെ പ്രാരംഭ വില കൂടുതൽ താങ്ങാനാവുന്നതായി മാറി. രണ്ടാമത്തേത് പെട്രോൾ ടർബോ-സ്‌പോർട്ട് TM സീരീസിലേക്ക് ചേർത്ത W4 വേരിയന്റാണ്. ഇതിന് 9.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. W4 അവതരിപ്പിക്കുന്നതോടെ സ്പോർട്ടി, ഹൈ പെർഫോമൻസ് 1.2 ലിറ്റർ എംസ്റ്റാലിയൻ TGDi പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വേരിയന്റിൽ ലഭ്യമാണ്.

Mahindra XUV300 New Base Variants Launched

മുമ്പ്, ഈ സ്പോർട്ടി എഞ്ചിൻ XUV300 W6 മുതലുള്ള വേരിയന്റുകളിൽ മാത്രമായിരുന്നു മഹീന്ദ്ര വാഗ്‌ദാനം ചെയ്‌തത്. പുതിയ വകഭേദങ്ങൾ അവതരിപ്പിക്കുന്നതോടെ എസ്‌യുവി ഇപ്പോൾ W2, W4, W6, W8, W8 (ഓപ്ഷണൽ) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാങ്ങാനാവും. കൂടാതെ കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ എഞ്ചിനുകളോടെ വരുന്ന W4 വേരിയന്റിൽ സൺറൂഫ് കൊണ്ടുവന്ന മെച്ചപ്പെടുത്താനും മഹീന്ദ്ര തയാറായി.

ഇപ്പോൾ മഹീന്ദ്ര XUV300 വിൽപ്പന മോശമാക്കാതെ മുന്നോട്ടു പോവുന്നുണ്ടെങ്കിലും സാധാരണയായി ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മാരുതി ബ്രെസ ഹ്യുണ്ടായി വെന്യു തുടങ്ങിയ മറ്റ് ജനപ്രിയ സബ്-4 മീറ്റർ എസ്‌യുവികൾക്ക് പിന്നിലാണ് സ്ഥാനം. പുതിയ മാറ്റങ്ങളോടെ നെക്സോൺ ഉൾപ്പടെയുള്ള എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ മോഡലിനാവുമെന്നാണ് വിലയിരുത്തൽ.

Mahindra XUV300 New Base Variants Launched

പുതിയ വേരിയന്റുകളുടെയെല്ലാം വരവോടെ മഹീന്ദ്രയുടെ കുട്ടി എസ്‌യുവിക്ക് 7.99 ലക്ഷം മുതൽ 14.59 ലക്ഷം രൂപ വരെയായി എക്സ്ഷോറൂം വില. 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ ഒരു 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ NA പെട്രോൾ യൂണിറ്റിന് 109 bhp കരുത്തിൽ 200 Nm torque വരെ നൽകാനാവും.

അതേസമയം രണ്ടാമത്തെ 1.2 ലിറ്റർ ടർബോ സ്‌പോർട്ട് എഞ്ചിൻ 129 bhp പവറിൽ 230 Nm torque വരെ ഉത്പാദിപ്പിക്കും. ഇനി ഡീസലിലേക്ക് വന്നാൽ 116 bhp പവറിൽ 300 Nm torque ആണ് വികസിപ്പിക്കാനാവുക. തെരഞ്ഞെടുക്കുന്ന വേരിയന്റിനെയും എഞ്ചിൻ ഓപ്ഷനെയും അനുസരിച്ച് മഹീന്ദ്ര XUV300 മാനുവൽ ട്രാൻസ്മിഷനിലും അഡ്വാൻസ്‌ഡ് ഓട്ടോ ഷിഫ്റ്റ് സാങ്കേതികവിദ്യയിലും സ്വന്തമാക്കാനാവും.

Mahindra XUV300 New Base Variants Launched

സെഗ്‌മെന്റിൽ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന എസ്‌യുവികളിൽ ഒന്നാണ് XUV300 എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസിയും പോലുള്ള വിവിധ ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സവിശേഷതകളും ഇതിന് ലഭിക്കുന്നുണ്ട്. അഞ്ച് സീറ്റർ എസ്‌യുവിക്ക് വിശാലമായ ഇൻ-ക്യാബിൻ സ്ഥലവും പരുക്കൻ രൂപകൽപ്പനയും വേറിട്ടു നിൽക്കാൻ സഹായിക്കുന്നുണ്ട്. പുതിയ വേരിയന്റുകളുടെ വരവോടെ വിൽപ്പന പിടിക്കാൻ കമ്പനിക്കായേക്കുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Thursday, August 10, 2023, 16:40 [IST]
English summary
Mahindra xuv300 new base variants launched in affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X