കൂട്ടിയും കുറച്ചും മഹീന്ദ്ര, XUV300 എസ്‌യുവിയെ ജനകീയനാക്കുള്ള പുതിയ നീക്കം അറിഞ്ഞോ?

ഇന്ത്യയിൽ സേഫ്റ്റിയുടെ കാര്യത്തിൽ ഏറ്റവും മികവ് കാട്ടുന്ന കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. തങ്ങളുടെ പുതുതലമുറ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് പരിശോധനകളെല്ലാം വിൽപ്പനയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം തുടക്കിമിട്ട മോഡലാണ് XUV300 എന്ന കോംപാക്‌ട് എസ്‌യുവി. സുരക്ഷയുടെ കാര്യത്തിൽ ടാറ്റ നെക്സോണിനുള്ള ഒരേയൊരു വെല്ലുവിളിയും ഈ തട്ടുപൊളിപ്പൻ വാഹനം തന്നെയാണ്.

എന്നാൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ കരുത്തനായ XUV300 വേണ്ടവിധം ആളുകൾ പരിഗണിക്കുന്നില്ലെന്ന പരിഭവം മഹീന്ദ്രയ്ക്കും ഫാൻസിനും ഉണ്ട് കേട്ടോ. സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്‌താൽ വില അൽപം കൂടുതലാണെന്നതാണ് ആളുകളുടെ പരാതി. എന്നാൽ അടുത്തിടെയായി ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ച്ചകൾ വരെ ചെയ്യാൻ കമ്പനി തയാറായിട്ടുണ്ട്. മോഡലിനെ കൂടുതൽ ജനകീയനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വണ്ടിയുടെ വിലയിൽ ചെറിയ കുറവ് വരുത്തിയിരിക്കുകയാണ് മഹീന്ദ്ര.

Mahindra XUV300 SUV Prices Revised

XUV300 എസ്‌യുവിയുടെ മിക്ക വേരിയന്റുകൾക്കും നേരിയ തോതിലാണ് വില കുറച്ചിരിക്കുന്നതെങ്കിലും ഉപഭോക്താക്കളിൽ ഇത് പ്രതിഫലിക്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ ദിവസം സ്കോർപിയോ സീരീസ്, XUV700, ഥാർ പോലുള്ള മോഡലുകൾക്ക് മഹീന്ദ്ര വില വർധിപ്പിച്ചതിനിടിയിലാണ് കോംപാക്‌ട് എസ്‌യുവിക്ക് വില കുറക്കാൻ തീരുമാനമെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉത്സവ സീസണിന് മുന്നോടിയായി ആളുകളെ ഷോറൂമിലെത്തിക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള കാരണം.

XUV300 ലൈനപ്പിന് നിലവിൽ ആകെ അഞ്ച് വകഭേദങ്ങളും മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഒരു മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുമാണുള്ളത്. സേഫ്റ്റിയുടെ കാര്യത്തിലെന്ന പോലെ ഈ വാഹനത്തിന്റെ പെർഫോമൻസിന്റെ കാര്യത്തിലും ആളുകൾക്ക് പരാതികളൊന്നും ഉണ്ടാവില്ല. ഇനി വെട്ടിക്കുറച്ച വില വിവരങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്നാലോ? മുകളിൽ സൂചിപ്പിച്ചതുപോലെ, XUV300 ലൈനപ്പിലെ നിരവധി വേരിയന്റുകൾക്ക് വിലക്കുറവ് ലഭിച്ചിട്ടുണ്ട്.

Mahindra XUV300 SUV Prices Revised

എന്നിരുന്നാലും ചില വേരിയന്റുകൾക്ക് നേരിയ വില വർധനയും കാണാം. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഓപ്‌ഷനുകളിൽ തുടങ്ങിയാൽ W2, W6 വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വിലകൾ യഥാക്രമം 7.99 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ്. ഇതിൽ മാറ്റങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. അതേസമയം W4, W8 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകൾ ഇപ്പോൾ 8.66 ലക്ഷം രൂപയും 11.50 ലക്ഷം രൂപയും ആണ് പുതുക്കിയ വില വരുന്നത്.

XUV300 W4 വേരിയന്റിന് 25,000 രൂപയുടെയും W8 മാനുവലിന് 4,000 രൂപയുടെയും വർധനവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. മറ്റ് മോഡലുകളുടെ വിലയിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. എസ്‌യുവിയുടെ W6 എഎംടി വേരിയന്റുകൾ ഇപ്പോൾ 10.70 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. അതായത് ഇതിന്റെ വിലയിൽ 15,000 രൂപ വരെ കുറവുണ്ടായിട്ടുണ്ടെന്ന് സാരം.

Mahindra XUV300 SUV Prices Revised

W8 (O) മാനുവൽ, എഎംടി ട്രിമ്മുകൾക്ക് യഥാക്രമം 8,000 രൂപയും 7,000 രൂപയും കുറഞ്ഞതോടെ 12.60 ലക്ഷം രൂപയും 13.30 ലക്ഷം രൂപയുമാണ് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബേസ് W4 വേരിയന്റ് ഒഴികെ മഹീന്ദ്ര XUV300 എസ്‌യുവിയുടെ 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ ഓപ്ഷനുകൾക്കും വില കുറവുണ്ടായിട്ടുണ്ട്. W6 പതിപ്പിന് 21,000 രൂപ വരെ കുറവ് സംഭവിച്ചു.

അങ്ങനെ ഇപ്പോൾ 10.50 ലക്ഷം രൂപയാണ് ഇതിനായി നൽകേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം W8 (O) വേരിയന്റിന് 18,000 രൂപയുടെ വിലയിടിവ് സംഭവിച്ച് പുതിയ വില 13 ലക്ഷം രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇപ്പോൾ 12 ലക്ഷം രൂപ വിലയിൽ ലഭ്യമായ W8 വേരിയന്റിന് പഴയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 2,000 രൂപ കുറവ് സംഭവിച്ചിട്ടുണ്ട്.

Mahindra XUV300 SUV Prices Revised

ഡീസൽ മോഡലുകളിലേക്ക് വന്നാൽ XUV300 W4 മാനുവൽ ഡീസൽ വേരിയന്റിന് ഇപ്പോൾ 31,000 രൂപ കൂടിയിട്ടുണ്ട്. പുതുക്കിയ വില 10.21 ലക്ഷം രൂപയാണ്. W8 (O) ട്രിമ്മിന്റെ മാനുവൽ പതിപ്പുകൾക്ക് 2,000 രൂപ വില ഉയർന്നപ്പോൾ 13.92 ലക്ഷം രൂപയായി പുതുക്കിയ എക്‌സ്ഷോറൂം വില. അതേസമയം അതിന്റെ എഎംടി വേരിയന്റിന്റെ വിലയിൽ മാറ്റമൊന്നുമില്ല. അതേസമയം മഹീന്ദ്ര XUV300 എസ്‌യുവിയുടെ ബാക്കിയുള്ള ഡീസൽ വേരിയന്റുകൾക്ക് ചെറിയ വിലക്കുറവ് കാണാം.

W6 എഎംടി, W8 മാനുവൽ സൺറൂഫ് വേരിയന്റുകൾക്ക് യഥാക്രമം 12.30 ലക്ഷം രൂപയും 13 ലക്ഷം രൂപയും പുതിയ വിലകളോടെ 5,000 രൂപ വീതം വിലക്കുറവ് സംഭവിച്ചു. അവസാനമായി, W6 മാനുവൽ 11 ലക്ഷം രൂപ പുതുക്കിയ എക്‌സ്ഷോറൂം വിലയിൽ 3,000 രൂപയാണ് വില കുറച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 21, 2023, 10:02 [IST]
English summary
Mahindra xuv300 suv prices revised new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X