നിശബ്‌ദമായി പറക്കാൻ XUV400, ഇവിയുടെ ഡെലിവറി തുടങ്ങിയെന്ന് മഹീന്ദ്ര

രാജ്യം ഇലക്‌ട്രിക് വാഹനങ്ങൾക്ക് പിന്നാലെ പായുമ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവികൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന തിരക്കിലാണിപ്പോൾ. ശരിക്കും ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയിൽ ഇലക്ട്രിക് വിപ്ലവത്തിന് തിരികൊളുത്തിയതെങ്കിലും ഇന്ന് കാറുകളുടെ കാര്യത്തിലാണ് ആളുകൾക്ക് കൂടുതൽ ശ്രദ്ധയുള്ളത്. ടൂവീലർ വിഭാഗത്തിൽ ഒരുപാട് മോഡലുകൾ ഇന്നുണ്ടെങ്കിലും പാസഞ്ചർ വാഹന രംഗത്ത് സംഭവം നേരെ തിരിയും.

വിരലിൽ എണ്ണാവുന്ന ഇലക്ട്രിക് കാറുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. സാധാരണക്കാർക്ക് വാങ്ങാനാവുന്ന ഇവികളുടെ എണ്ണമാവട്ടെ വളരെ കുറവു മാത്രമാണ്. എന്നാൽ ലക്ഷ്വറി വിഭാഗത്തിൽ ധാരാളം വാഹനങ്ങൾ ഇപ്പോൾ അണിനിരക്കുന്നുമുണ്ട്. ഇന്ന് രാജ്യത്ത് ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്നത് ടാറ്റ മോട്ടോർസാണ്. ജനപ്രിയനായ നെക്സോണിലൂടെ തുടങ്ങിയ ശ്രേണി ഇന്ന് ടിഗോർ ഇവി, ടിയാഗോ ഇവി, നെക്സോൺ ഇവി മാക്‌സ് എന്നീ മോഡലുകളിൽ വരെ വന്നു നിൽക്കുകയാണ്.

നിശബ്‌ദമായി പറക്കാൻ XUV400, ഇവിയുടെ ഡെലിവറി തുടങ്ങിയെന്ന് മഹീന്ദ്ര

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ എന്ന പദവി അലങ്കരിക്കുന്ന നെക്സോൺ ഇവിക്ക് ഇതുവരെ നേരിട്ടുള്ളൊരു എതിരാളി ഉണ്ടായിരുന്നില്ല എന്നത് വളരെ സത്യമാണ്. എന്നാൽ ഇതിനു ബദലായി മഹീന്ദ്ര അടുത്തിടെ ഒരു തുറുപ്പുചീട്ട് വിപണിയിൽ അവതരിപ്പിച്ചിരുന്നു XUV400. പെട്രോൾ, ഡീസൽ എഞ്ചിനുകളിലൂടെ നിരത്തുകളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ XUV300 എസ്‌യുവിയുടെ വൈദ്യുതീകരിച്ച വേരിയന്റാണിത്. ആയതിനാൽ ഈ അവതാരത്തിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നും വേണ്ടായിരുന്നു.

വില പ്രഖ്യാപനവും അവതരണവും നടന്നയുടൻ തന്നെ വാഹനത്തിനെ തേടി ആളുകൾ ഇരച്ചെത്തുകയും ചെയ്‌തു. 2022 സെപ്റ്റംബറിൽ വിപണിക്കായി സമർപ്പിച്ച മഹീന്ദ്ര XUV400 ഇവി 2023 ജനുവരിയിലാണ് കമ്പനി വിൽപ്പനയ്‌ക്കെത്തിക്കുന്നത്. തൊട്ടുപിന്നാലെ, റിപ്പബ്ലിക് ദിനത്തിൽ മഹീന്ദ്ര അതിന്റെ ബുക്കിംഗും ആരംഭിച്ചു. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബ്രാൻഡ് ഇപ്പോൾ ഇലക്ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. ഇതിനകം ഇവിയുടെ 400 യൂണിറ്റുകൾ വിതരണം ചെയ്‌തതായാണ് കമ്പനിയുടെ സ്ഥിരീകരണം.

നിശബ്‌ദമായി പറക്കാൻ XUV400, ഇവിയുടെ ഡെലിവറി തുടങ്ങിയെന്ന് മഹീന്ദ്ര

ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ XUV400 ഇവിക്കായി മഹീന്ദ്ര 10,000 ബുക്കിംഗുകൾ നേടിയിരുന്നു. അക്കാലത്ത് അതിന്റെ കാത്തിരിപ്പ് കാലയളവ് സെപ്റ്റംബർ വരെയായിരുന്നു. ഇന്ത്യയിലെ മുപ്പത്തിനാലോളം നഗരങ്ങളിലായാണ് ആദ്യം വാഹനം ലഭ്യമാവുകയെന്നും കമ്പനി നേരത്തെ തന്നെ അറിയിക്കുകയും ചെയ്‌തിരുന്നു. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനാണ് നിലവിലെ പദ്ധതി. EC, EL എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വകഭേദങ്ങളിലായി എത്തുന്ന വാഹനത്തിന്റെ ലോംഗ്-റേഞ്ച് EL വേരിയന്റുകളുടെ ഡെലിവറികൾക്കാണ് മുൻഗണന നൽകിയതും.

അതേസമയം എൻട്രി ലെവൽ EC വേരിയന്റിനായുള്ള ഡെലിവറി ഈ വർഷം ദീപാവലി മുതൽ മാത്രമേ ആരംഭിക്കൂ. 15.99 ലക്ഷം മുതൽ രൂപ മുതൽ 18.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ XUV400 ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. രണ്ട് വേരിയന്റുകളുടേയും ആദ്യ 5,000 ബുക്കിംഗുകൾക്ക് മാത്രമേ ഈ വില സാധുതയുള്ളൂവെങ്കിലും ഇതുവരെ ഒരു വില പരിഷ്ക്കരണം മഹീന്ദ്ര നടപ്പിലാക്കിയിട്ടില്ല.

XUV400 EV

XUV400 ഇവി 34.5kWh, 39.4kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലേക്ക് വരുന്നത്. ഈ ബാറ്ററികൾ ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. പരമാവധി 150 bhp കരുത്തിൽ 310 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് എസ്‌യുവി ചെറിയ ബാറ്ററി പതിപ്പിൽ MIDC അവകാശപ്പെടുന്ന 375 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. അതേസമയം രണ്ടാമത്തെ വലിയ പായ്ക്ക് 456 കിലോമീറ്റർ റേഞ്ചും പൂർണ ചാർജിൽ നൽകും.

ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് മഹീന്ദ്ര പറയുന്നത്. കൂടാതെ ഇത് 8.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കാനും പ്രാപ്‌തമാണ്. 3.3 kW ചാർജർ അല്ലെങ്കിൽ കൂടുതൽ ശക്തമായ 7.2 kW യൂണിറ്റ് ഉപയോഗിച്ച് EC വേരിയന്റ് ചാർജ് ചെയ്യാം. അതേസമയം ടോപ്പ് എൻഡ് EL വേരിയന്റിന് 7.2 kW ചാർജർ സ്റ്റാൻഡേർഡായി ലഭിക്കുന്നുമുണ്ട്.

മഹീന്ദ്ര XUV400

ടാറ്റ നെക്‌സോൺ ഇവി പ്രൈം, നെക്‌സോൺ ഇവി മാക്‌സ് എന്നിവയുമായി മഹീന്ദ്ര XUV400 നേരിട്ട് മാറ്റുരയ്ക്കുമ്പോൾ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയ്‌ക്ക് താങ്ങാനാവുന്ന ബദലായി മഹീന്ദ്ര ഇവി പ്രവർത്തിക്കുന്നു. നിരത്തുകൾ അടക്കി വാഴുമെന്ന് പ്രതീക്ഷിക്കുന്ന XUV400 ശരിക്കും വൈദ്യുത വാഹന രംഗത്ത് വൻ ചലനങ്ങൾ സൃഷ്‌ടിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒപ്പം ഉപഭോക്താക്കൾക്കായി നൽകുന്ന സ്റ്റാൻഡേർഡ് വാറണ്ടി പാക്കേജും ആശ്വാസം പകരുന്ന കാര്യമാണ്.

Article Published On: Thursday, March 23, 2023, 16:50 [IST]
English summary
Mahindra xuv400 electric suv delivery commenced company handed over 400 units now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X