നെക്സോൺ ഇവി വിയർക്കും, 456 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് വരുന്ന മാറ്റങ്ങൾ അറിഞ്ഞോ?

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിലും സ്കോപ്പുണ്ടെന്ന് കാണിച്ചുതന്ന മോഡലാണ് ടാറ്റ നെക്സോൺ ഇവി. നീണ്ടകാലം എതിരാളകളില്ലാതെ അരങ്ങുവാണ താരത്തിന് മഹീന്ദ്രയിൽ നിന്നും പുത്തൻ എതിരാളി പിറന്ന വർഷമായിരുന്നു 2023. വൈദ്യുത വാഹന രംഗത്തേക്ക് ബ്രാൻഡിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ XUV400 ഇവിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ടാറ്റയുടെ കേമനൊപ്പം ഉയരാനായില്ലെങ്കിലും പതിയെ നിരത്തുകൾ കീഴടക്കാൻ മഹീന്ദ്രയ്ക്ക് സാധിക്കുന്നുണ്ട്.

2023 ജനുവരി 16-ന് ഇന്ത്യയിൽ ആഭ്യന്തരമായി അരങ്ങേറ്റം കുറിച്ച XUV400 എസ്‌യുവിയിലേക്ക് ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് ടാറ്റ നെക്സോൺ ഇവിയെ ഒതുക്കാനുള്ള ശ്രമമാണ് മഹീന്ദ്ര ഇപ്പോൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. XUV300 ഫെയ്‌സ്‌ലിഫ്റ്റ്, ഥാർ 5-ഡോർ എന്നിവയുൾപ്പെടെ മറ്റ് എസ്‌യുവികളിൽ ഉപയോഗിക്കുന്ന കൂടുതൽ സവിശേഷതകൾ ചേർത്താവും തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര പരിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്.

Mahindra XUV400 Electric SUV To Get New Variants Soon

എന്നാൽ പുതിയൊരു വേരിയന്റ് ചേർത്തുകൊണ്ടാവും ഈ ഫീച്ചറുകൾ XUV400 ഇവിയിൽ അവതരിപ്പിക്കുക. അതായത് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം EC പ്രോ, EL പ്രോ എന്നീ രണ്ട് പുത്തൻ ട്രിമ്മുകൾ ഇലക്ട്രിക് എസ്‌യുവിയിലേക്ക് ഉടൻ കടന്നുവരും. നിലവിലുള്ള EC, EL മോഡലുകൾക്കൊപ്പം ഈ പുതിയ ട്രിമ്മുകൾ അവതരിപ്പിക്കുമോ അതോ അവയെ മൊത്തത്തിൽ മാറ്റിസ്ഥാപിക്കുമോ എന്നകാര്യം കണ്ടുതന്നെ അറിയണം.

മഹീന്ദ്രയുടെ അഡ്‌റിനോക്‌സ് സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന പുതിയ 10.25 ഇഞ്ച് സ്‌ക്രീൻ ടോപ്പ് എൻഡ് EL പ്രോ വേരിയന്റിന് ലഭിക്കും. ഇതിന് പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുമെന്നാണ് വിവരം. നിലവിലെ മോഡൽ ഇതിനായി ഇപ്പോൾ രണ്ട് അനലോഗ് ഡയലുകളാണ് ഉപയോഗിക്കുന്നത്. അതിനിടയിൽ ഒരു ചെറിയ ഡിജിറ്റൽ എംഐഡിയും മറ്റ് വിവരങ്ങൾ പ്രദർശിപ്പിക്കാനായി ഉപയോഗിക്കുന്നു.

Mahindra XUV400 Electric SUV To Get New Variants Soon

പുതിയ ക്ലസ്റ്ററിനായി ഡാഷ്‌ബോർഡിന് ഒരു പുനർരൂപകൽപ്പന ആവശ്യമായി വരുമെങ്കിലും XUV700 എസ്‌യുവിയിൽ നമ്മൾ കാണുന്നത് പോലെയുള്ള ഡ്യുവൽ കണക്‌റ്റഡ് സ്‌ക്രീനുകളായിരിക്കില്ല ഇതെന്നത് ചിലപ്പോൾ മോഡേൺ ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ നിരാശരാക്കിയേക്കാം. പക്ഷേ കൂടുതൽ ഫീച്ചറുകൾ കൊണ്ടുവന്ന് പരിഭവങ്ങളെല്ലാം മറികടക്കാനാണ് രാജ്യത്തെ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉദ്ദേശം.

ഇതിനായി മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, അലക്‌സാ കണക്റ്റിവിറ്റി, റിയർ യുഎസ്ബി പോർട്ടുകൾ, റിയർ എസി വെന്റുകൾ പോലുള്ള മികച്ച ഫീച്ചറുകൾ പുതിയ XUV400 ഇലക്ട്രിക് എസ്‌യുവിയിലേക്ക് വന്നെത്തും. നിലവിലെ മോഡലിലെ ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ് ഒരു പുതിയ ഡ്യുവൽ-ടോൺ ഫിനിഷിന് വഴിയൊരുക്കും. കൂടാതെ പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഓഫറിൽ ഉണ്ടാകും.

Mahindra XUV400 Electric SUV To Get New Variants Soon

ഡിസൈനിൽ കാര്യമായ മാറ്റങ്ങളുണ്ടാവുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാനാവില്ല. കോപ്പർ ട്വിൻ പീക്ക്സ് ലോഗോയിലും കോപ്പർ റൂഫിലും വ്യത്യാസങ്ങൾ കാണാനായേക്കും. XUV300 മോഡലിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും പിൻഭാഗത്തിന് 20 സെന്റീമീറ്റർ അധിക നീളം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഡിസൈനിനായി പുതിയ ലൈസൻസ് പ്ലേറ്റുകൾ, റാപ് എറൗണ്ട് ടെയിൽ ലാമ്പുകൾ, പുതുക്കിയ ടെയിൽഗേറ്റ് എന്നിവയാണ് മഹീന്ദ്ര XUV400 ഇവിയിൽ ഒരുക്കിയിട്ടുള്ളത്.

ആർട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, സാറ്റിൻ കോപ്പർ ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫ് ഓപ്‌ഷനോടുകൂടിയ ഇൻഫിനിറ്റി ബ്ലൂ എന്നിവയ്‌ക്ക് ഒപ്പം പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും വാഹനത്തിലേക്ക് കടന്നുവന്നേക്കാം. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ XUV400 ഇലക്ട്രിക് എസ്‌യുവിക്ക് മൊത്തത്തിൽ 4,200 mm നീളവും 1,821 mm വീതിയും 2,600 mm വീൽബേസും 378 ലിറ്റർ ബൂട്ട് സ്പേസുമാണ് ലഭിക്കുന്നത്.

Mahindra XUV400 Electric SUV To Get New Variants Soon

മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും ഇലക്ട്രിക് വാഹനത്തിൽ ഉണ്ടാകില്ല. EC പ്രോയ്ക്ക് 34.5 കിലോവാട്ട് ബാറ്ററിയും EL പ്രോയ്ക്ക് വലിയ 39.4 കിലോവാട്ട് ബാറ്ററിയും ലഭിക്കുമെന്നാണ് വിവരം. ആദ്യത്തേതിന് പൂർണ ചാർജിൽ 375 കിലോമീറ്റർ വരെ റേഞ്ച് കിട്ടിയേക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. രണ്ടാമത്തേതിന് 456 കിലോമീറ്റർ റേഞ്ചുമുണ്ടാവും. രണ്ടും MIDC സൈക്കിൾ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ്.

150 bhp പവറിൽ 310 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് XUV400 ഇലക്ട്രിക്കിന്റെ രണ്ട് വേരിയന്റുകൾക്കും കരുത്തേകുന്നത്. നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൂന്ന് ഡ്രൈവ് മോഡുകൾ എന്നിവയും ഹൈലൈറ്റുകളാണ്. XUV400 ഇവിയുടെ രണ്ട് വേരിയന്റുകളിലും വേഗതയേറിയ 7.2kW എസി ചാർജർ സ്റ്റാൻഡേർഡായി നൽകിക്കൊണ്ട് മഹീന്ദ്രയ്ക്ക് ലൈനപ്പ് ഏകീകരിക്കാനാകും. ഇത് വാഹനത്തെ കൂടുതൽ പ്രായോഗികമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.

More from DriveSpark

Article Published On: Friday, December 29, 2023, 12:36 [IST]
English summary
Mahindra xuv400 electric suv to get new variants soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X