പുലി വാഴുന്ന കാട്ടിൽ നരിയാവണം, XUV400 ഇവിയിലേക്ക് ഉഗ്രനൊരു മാറ്റവുമായി മഹീന്ദ്ര; ഇനി തീപാറും

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് കാറുകൾക്ക് ജനപ്രീതിയേറി വരികയാണ്. നിരത്തിലേക്ക് ഇറങ്ങിയാൽ ടാറ്റയുടെ ടിയാഗോ ഇവി ചീറിപ്പായുന്നത് കാണാനാവാതെ വീട്ടിൽ കയറാൻ പറ്റില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബജറ്റ് ഫ്രണ്ട്ലിയായ ഇവിയാണിത്. എന്നാൽ നെക്സോണിന്റെ വൈദ്യുത പതിപ്പാണ് നമ്മുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയവൻ. ഇതിന് ബദലായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ XUV400 ഇലക്ട്രിക് എസ്‌യുവിയും ഹിറ്റാണ്.

പൊതുവേ നിരത്തിൽ കാണുന്ന വണ്ടികളാണിവ. മഹീന്ദ്ര XUV400 ഇവി ഉടൻ തന്നെ അതിന്റെ ഫീച്ചറുകളുടെ ലിസ്റ്റിലേക്ക് ഒരു അപ്‌ഡേറ്റ് കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇലക്ട്രിക് എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ അവതരിപ്പിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ നീക്കം. നിലവിലുള്ള 7.0 ഇഞ്ച് സ്‌ക്രീനിനെ മാറ്റിസ്ഥാപിക്കുന്നതോടെ അൽപം പ്രീമിയം ടച്ച് പിടിക്കാനുള്ള നീക്കമാണ് ഈ പരിഷ്ക്കാരത്തിന് പിന്നിലെ വികാരം.

Mahindra XUV400 EV To Get Bigger Touchscreen Infotainment System In Top Variants

XUV400 ഇവിയിലേക്ക് എത്തുന്ന പുതിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പോലുള്ള മറ്റ് സവിശേഷതകളും ഉണ്ടാകും. വരാനിരിക്കുന്ന XUV300 ഫെയ്‌സ്‌ലിഫ്റ്റിലും ഫീച്ചർ ചെയ്യുന്ന അതേ യൂണിറ്റായിരിക്കും ഇതെന്നാണ് കരുതുന്നത്. ഇത് കൂടാതെ, ADAS അല്ലെങ്കിൽ 360-ഡിഗ്രി ക്യാമറ പോലുള്ള മറ്റ് സവിശേഷതകളൊന്നും XUV400 ഇവിക്ക് തത്ക്കാലം ലഭിക്കില്ലെന്നാണ് മഹീന്ദ്ര വൃത്തങ്ങൾ സൂചന നൽകുന്നത്.

ഈ വർഷം ജനുവരിയിലാണ് ടാറ്റ നെക്സോൺ ഇവിയുടെ മുഖ്യ എതിരാളായായി XUV400 ഇലക്ട്രിക്കിനെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിൽപ്പനയ്‌ക്കെത്തിക്കുന്നത്. അതിനുശേഷം ചെറിയ സുരക്ഷയും സാങ്കേതിക നവീകരണങ്ങളും ഉപയോഗിച്ച് കമ്പനി വാഹനത്തെ നിരന്തരം പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നിട്ടും വിൽപ്പന കാര്യമായി കൊണ്ടുവരാൻ മോഡലിനാവുന്നില്ലെന്നതാണ് യാഥാർഥ്യം.

Mahindra XUV400 EV To Get Bigger Touchscreen Infotainment System In Top Variants

പ്രതിമാസം ശരാശരി 500 യൂണിറ്റ് വിൽപ്പനയാണ് XUV400 ഇവി നേടുന്നത്. വിലയും സെഗ്മെന്റും പരിഗണിക്കുമ്പോൾ കണക്കുകൾ അത്ര മോശമല്ലെങ്കിലും മറുവശത്ത് ടാറ്റ നെക്‌സോൺ ഇവിയുടെ വിൽപ്പന കഴിഞ്ഞ 12 മാസമായി പ്രതിമാസം 1,800 യൂണിറ്റുകളാണ്. ഇതാണ് മഹീന്ദ്രയെ അസ്വസ്ഥമാക്കുന്ന കാര്യം. വിൽപ്പന വർധിപ്പിക്കുന്നതിനായി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിക്ക് ബ്രാൻഡ് ഓരോ മാസവും ആകർഷകമായ ഡിസ്‌കൌണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട്.

XUV400 ഇവിയുടെ ചില വേരിയന്റുകളിൽ 4.20 ലക്ഷം രൂപ ഓഫറോടെ ലഭ്യമാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നിലവിൽ EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വൈദ്യുത വാഹനം ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്കും 3.2kW ചാർജറുമായാണ് EC ട്രിം വരുന്നത്. ഇതിന് ഒറ്റ ചാർജിൽ 375 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും. അതേസമയം മറുവശത്ത് EL വേരിയന്റിന് വലിയ 39.4kWh ബാറ്ററിയും 7.2kW ചാർജിംഗ് ശേഷിയും ലഭിക്കുന്നു.

Mahindra XUV400 EV To Get Bigger Touchscreen Infotainment System In Top Variants

സിംഗിൾ ചാർജിൽ 456 കിലോമീറ്ററിന്റെ റേഞ്ചാണ് മഹീന്ദ്ര XUV400 ഇവിയുടെ EL പതിപ്പുകളിൽ അവകാശപ്പെടുന്നത്. രണ്ട് പതിപ്പുകളും 150 bhp കരുത്ത് നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. 15.99 ലക്ഷം മുതൽ 19.39 ലക്ഷം വരെയാണ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ 2024 ജനുവരി മുതൽ തങ്ങളുടെ എസ്‌യുവികളിലും വാണിജ്യ വാഹന മോഡൽ ശ്രേണിയിലും വില വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു.

വിലക്കയറ്റത്തിന് കാരണമായത് ഇൻപുട്ട് ചെലവുകളിലെ വർധനവും പണപ്പെരുപ്പവുമാണെന്ന് വാഹന നിർമാതാക്കൾ ചൂണ്ടിക്കാട്ടി. ഈ വർഷം സെപ്റ്റംബറിൽ വില വർധിപ്പിച്ചതിന് ശേഷം നാല് മാസങ്ങൾക്കിപ്പുറമാണ് വീണ്ടുമൊരു പരിഷ്ക്കാരം കൊണ്ടുവരാൻ മഹീന്ദ്ര നിർബന്ധിതരായിരിക്കുന്നത്. പണപ്പെരുപ്പവും ചരക്ക് വിലയും മൂലം വർധിച്ചുവരുന്ന ചെലവുകൾക്ക് മറുപടിയായാണ് ഈ ക്രമീകരണം.

Mahindra XUV400 EV To Get Bigger Touchscreen Infotainment System In Top Variants

ഈ അധിക ചിലവുകൾ പരമാവധി ഉൾക്കൊള്ളാൻ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ വർധനവിന്റെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ രക്ഷയില്ലെന്നും വ്യത്യസ്‌ത എസ്‌യുവികളിലും വാണിജ്യ വാഹനങ്ങളിലും വില വർധനയുടെ വ്യാപ്തി വ്യത്യാസപ്പെടുമെന്നും മഹീന്ദ്ര പ്രത്യേകം ഓർമിപ്പിച്ചിട്ടുണ്ട്. വാഹന നിർമ്മാതാവ് അതിന്റെ ഉൽപ്പന്നങ്ങളുടെ വില എത്ര തുകയോ ശതമാനമോ വർധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

More from DriveSpark

Article Published On: Friday, December 8, 2023, 8:30 [IST]
English summary
Mahindra xuv400 ev to get bigger touchscreen infotainment system in top variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X