1.75 കോടി രൂപയ്ക്ക് XUV400 ഇലക്‌ട്രിക് ലേലം ചെയ്‌ത് മഹീന്ദ്ര; താക്കോലും കൈമാറി!

സ്‌പെഷ്യല്‍ എഡിഷൻ XUV400 ഒന്നേമുക്കാൽ കോടി രൂപയ്ക്ക് ലേലം ചെയ്‌ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായാണ് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേക പതിപ്പിനെ ബ്രാൻഡ് ലേത്തിനുവെച്ചത്. ജനുവരി 26ന് രാവിലെ 11 മുതല്‍ ആരംഭിച്ച ഓൺലൈൻ ലേലത്തിൽ വിജയിയായത് ഹൈദരാബാദിൽ നിന്നുള്ള കരുണാകർ കുന്ദവാരം ആണ്.

1.75 കോടി രൂപയുടെ ലേലത്തുകയ്ക്കാണ് ഹൈദരാബാദിൽ നിന്നുള്ള കരുണാകർ കുന്ദവാരം റെഡ്ഡി XUV400 സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കിയിരിക്കുന്നത്. സാധാരണ മോഡലുകളെ അപേക്ഷിച്ച് ചില പരിഷ്ക്കാരങ്ങളും പ്രത്യേകതകളുമായാണ് ഇവിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മഹീന്ദ്രയിലെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസും ഫാഷൻ ഡിസൈനർ റിംസിം ദാദുവും ചേർന്നാണ് ഒറ്റ യൂണിറ്റിൽ പുറത്തിറങ്ങുന്ന ലേലത്തിനെത്തിയ ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

1.75 കോടി രൂപയ്ക്ക് XUV400 ഇലക്‌ട്രിക് ലേലം ചെയ്‌ത് മഹീന്ദ്ര; താക്കോലും കൈമാറി!

XUV400 ഇലക്‌ട്രിക്കിന്റെ സ്പെഷ്യൽ എഡിഷന്റെ താക്കോലും ഇന്നലെ ആനന്ദ് മഹീന്ദ്ര നേരിട്ട് കരുണാകർ കുന്ദവാരത്തിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം മഹീന്ദ്ര റൈസ് സസ്റ്റെയ്‌നബിലിറ്റി ചാമ്പ്യന്‍ അവാര്‍ഡ് നേടുന്നവര്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കുമായി വീതിച്ചു നല്‍കുമെന്നും മഹീന്ദ്ര നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറായ റിംസിം ദാദുവുമായി സഹകരിച്ച് മഹീന്ദ്രയുടെ ഡിസൈൻ മേധാവി പ്രതാപ് ബോസ് ഡിസൈൻ ചെയ്ത ഒറ് പ്രത്യേക പതിപ്പാണ് ഈ കാർ എന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

സ്പെഷ്യൽ ബ്ലൂ കളർ ഓപ്ഷനിലാണ് ഈ XUV400 ഇവി പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ കോപ്പർ ആക്‌സന്റുകൾ, ബ്ലാക്ക് അലോയ് വീലുകൾ, ഒരു കോപ്പർ റൂഫ്, കാറിലുടനീളം റിംസിൻ ദാദു x ബോസ് ബ്രാൻഡിംഗ് എന്നിങ്ങനെ ചില പ്രത്യേക സവിശേഷതകളും എസ്‌യുവിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. കാറിന്റെ ഇന്റീരിയറിലും ഈ ബ്രാൻഡിംഗ് ഫീച്ചർ ചെയ്തിട്ടുണ്ട്. വിജയിക്ക് പ്രീമിയം ഡഫൽ ബാഗ്, കീ ഹോൾഡറുകൾ, സീറ്റ് കവറുകൾ എന്നിവ ഉൾപ്പെടുന്ന നിരവധി ആക്‌സസറികളും ലഭിക്കും. കോസ്മെറ്റിക് നവീകരണങ്ങൾ മാറ്റി നിർത്തിയാൽ വാഹനത്തിന് കാര്യമായ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും നൽകിയിട്ടില്ല.

1.75 കോടി രൂപയ്ക്ക് XUV400 ഇലക്‌ട്രിക് ലേലം ചെയ്‌ത് മഹീന്ദ്ര; താക്കോലും കൈമാറി!

സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമായ ബാറ്ററി പായ്ക്കും റേഞ്ചുമെല്ലാമാണ് 1.75 കോടി രൂപയ്ക്ക് ലേലം ചെയ്‌ത ഈ സ്പെഷ്യൽ എഡിഷനും സമ്മാനിച്ചിരിക്കുന്നത്. 2023 റിപ്പബ്ലിക് ദിനത്തിലാണ് പുതിയ XUV400 ഇലക്ട്രിക്കാനായുള്ള ബുക്കിംഗ് മഹീന്ദ്ര ആരംഭിക്കുന്നത്. തുടർന്ന് വെറും നാല് ദിവസങ്ങൾക്കുള്ളിഷ പതിനായിരത്തിലധികം ബുക്കിംഗുകൾ വാരിക്കൂട്ടാനും ഇവിക്കായിട്ടുണ്ട്. ബുക്ക് ചെയ്‌തതിനു ശേഷം ഇലക്ട്രിക് എസ്‌യുവി വീട്ടിലെത്തിക്കാൻ ഏകദേശം ആറ് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കൊമ്പൻ വിപണിയിൽ എത്തുന്നത്. 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് ഇപ്പോഴുള്ള ഇവിയുടെ എക്സ്ഷോറൂം വില. ഇത് ആമുഖ വിലയാണെന്നും അധികം വൈകാതെ വിലയിൽ പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നും മഹീന്ദ്ര സൂചന നൽകിയിരുന്നു. XUV400 EC വേരിയന്റിന് 34.5 kWh ബാറ്ററി പായ്ക്കും 375 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.

1.75 കോടി രൂപയ്ക്ക് XUV400 ഇലക്‌ട്രിക് ലേലം ചെയ്‌ത് മഹീന്ദ്ര; താക്കോലും കൈമാറി!

അതേസമയം രണ്ടാമത്തെ EL വേരിയന്റിന് 456 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന 39.4 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 150 bhp കരുത്തിൽ പരമാവധി 310 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സില്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് XUV400 ഇവിക്ക് തുടിപ്പേകുന്നത്. വെറും 8.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ പരമാവധി വേഗത 150 കിലോമീറ്ററായാണ് ബ്രാൻഡ് നിജപ്പെടുത്തിയിരിക്കുന്നതും.

ഈ കണക്കുകൾ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ മോഡലായി അറിയപ്പെടാൻ XUV400 ഇവിയെ സഹായിക്കുന്നുണ്ട്. 50kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ 50 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. 7.2kW അല്ലെങ്കിൽ 3.3kW എസി ചാർജർ ഉപയോഗിച്ചാൽ യഥാക്രമം 6 മണിക്കൂർ 30 മിനിറ്റും 13 മണിക്കൂറും കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്‌ത് എടുക്കാനും സഹായിക്കും. ഇന്ത്യയിൽ ടാറ്റ നെക്സോൺ ഇവിയാണ് നേരിട്ടുള്ള എതിരാളിയെങ്കിലും ഹ്യുണ്ടായി കോന ഇവി, എംജി ZS ഇവി എന്നിവയോടും മല്ലടിക്കാൻ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി പ്രാപ്‌തനാണ്.

More from DriveSpark

Article Published On: Saturday, February 11, 2023, 10:52 [IST]
English summary
Mahindra xuv400 special edition auctioned for rs 1 75 crore keys handed over
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X