ഇതിപ്പോ എന്നും ദീനമാണല്ലോ, ഈ എസ്‌യുവികളെ തിരികെവിളിച്ച് മഹീന്ദ്ര

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുത്തൻ എസ്‌യുവി നിരയിലൂടെ ഇമേജ് വർധിപ്പിച്ച് കുതിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2020 മുതൽ പുറത്തിറങ്ങുന്ന മോഡലുകളെല്ലാം ഒന്നിനൊന്നിന് ഹിറ്റടിച്ച് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഥാർ, XUV700, സ്കോർപിയോ N എന്നിവയുടെ വിൽപ്പനയെല്ലാം മഹീന്ദ്രയ്ക്ക് പുതുജീവനേകിയിട്ടുണ്ട്. പിന്നെ ബൊലേറോ, XUV300 പോലുള്ള പഴയ പടക്കുതിരകളും ആളെപ്പിടിക്കാൻ കമ്പനിയെ ഏറെ സഹായിക്കുന്നുണ്ട്.

അങ്ങനെ മൊത്തത്തിൽ തങ്ങളുടെ സുവർണ കാലഘട്ടത്തിലൂടെ നീങ്ങുന്ന മഹീന്ദ്ര അതിവേഗം ബഹുദൂരം കുതിക്കുകയാണ്. ഇതിനിടയ്ക്ക് കല്ലുകടിയായി മോഡലുകളിൽ ചില തകരാറുകൾ കമ്പനി കണ്ടെത്താറുണ്ട്. അടുത്തിടെയായി മഹീന്ദ്ര എസ്‌യുവികൾ തിരികെവിളിക്കുന്ന കാഴ്ച്ച ഇതിനുള്ള വലിയ ഉദാഹരണങ്ങളിൽ ഒന്നാണ്. ഇന്ത്യയിൽ സാധാരണമാണെങ്കിലും അടുപ്പിച്ചുള്ള ഈ തിരിച്ചുവിളിക്കൽ തീർച്ചയായും ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്.

Mahindra XUV700 And XUV400 Recalled

ഇപ്പോഴിതാ അത്തരത്തിൽ വീണ്ടുമൊരു തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. XUV700, XUV400 ഇവി എന്നിവയുൾപ്പെടെയുള്ള XUV ശ്രേണിയിലെ 1.10 ലക്ഷം യൂണിറ്റുകളാണ് സ്വമേധയാ തിരിച്ചുവിളിക്കുന്നതായി മഹീന്ദ്ര ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിൽ XUV700 എസ്‌യുവിയുടെ 1,08,306 യൂണിറ്റുകളും ഇന്ത്യൻ വിപണിയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയുടെ 3,560 യൂണിറ്റുകളും ഉൾപ്പെടുന്നതായാണ് കമ്പനി പറയുന്നത്.

ബാധിക്കപ്പെട്ട XUV700, XUV400 കാറുകളുടെ എഞ്ചിൻ ബേയിലെ വയറിംഗ് ലൂം ഔട്ട്‌ഡിംഗ് പരിശോധിക്കുമെന്ന് മഹീന്ദ്ര പറയുന്നു. 2021 ജൂൺ എട്ടിനും 2023 ജൂൺ 28-നും ഇടയിൽ നിർമിച്ച XUV700 യൂണിറ്റുകളും 2023 ഫെബ്രുവരി 16 മുതൽ 2023 ജൂൺ 5 വരെ നിർമിച്ച XUV400 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത് എന്നതും ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്‌തുത സമയ പരിധിയ്‌ക്കിടയിൽ നിർമിച്ച കാറുകളുടെ പരിശോധനയ്‌ക്കായി ബാധിത വാഹനങ്ങളുടെ ഉടമകളെ മഹീന്ദ്ര വ്യക്തിഗതമായി ബന്ധപ്പെടും.

Mahindra XUV700 And XUV400 Recalled

തുടർന്ന് മോഡലുകളിൽ ഏതെങ്കിലും തരത്തിലുള്ള തകരാർ കണ്ടുപിടിച്ചാൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി തന്നെ വാഹനം റിപ്പയർ ചെയ്‌ത് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. എഞ്ചിൻ ബേയിലെ വയറിംഗ് ലൂമിന്റെ ഉരച്ചിലിന് സാധ്യതയുള്ളതിനാൽ XUV700, XUV400 എസ്‌യുവികൾ റീകോൾ ചെയ്‌തിരിക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്. കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രശ്‌നം കമ്പനി തന്നെ ഫ്രീയായി പരിഹരിക്കുന്നത് വാഹന മേഖലയിലെ പതിവു കാഴ്ച്ചയാണ്.

ഇതോടൊപ്പം ബ്രേക്ക് പൊട്ടൻഷിയോമീറ്ററിന്റെ ഫലപ്രദമല്ലാത്ത സ്പ്രിംഗ് റിട്ടേൺ പ്രവർത്തനത്തിനായി ബാധിച്ച വാഹനങ്ങൾ പരിശോധിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും വിൽക്കുന്ന പ്രീമിയം എസ്‌യുവികളുടെ മുൻനിരയിലാണ് XUV700-യുടെ സ്ഥാനം. 2021 ഓഗസ്റ്റിൽ അവതരിപ്പിച്ച മോഡലിന് വൻസ്വീകാര്യതയാണ് ഇപ്പോഴുമുള്ളത്. ഈ ഫ്ലാഗ്ഷിപ്പ് മോഡലിന് 14.01 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Mahindra XUV700 And XUV400 Recalled

നിലവിൽ ബ്രാൻഡ് ഇന്ത്യയിൽ റീട്ടെയിൽ ചെയ്യുന്ന ഒരേയൊരു ഇലക്ട്രിക് എസ്‌യുവിയാണ് XUV400. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്കെതിരെയാണ് ഇതിന്റെ പ്രധാന മത്സരം. സബ് 4 മീറ്റര്‍ എസ്‌യുവിയായ XUV300-യുടെ ഇലക്ട്രിക് പതിപ്പാണിതെന്നതും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. അടുത്തിടെ ഇ-എസ്‍‌യുവിയിൽ 8 പുത്തന്‍ ഫീച്ചറുകൾ ഉൾപ്പെടുത്തി പുതുക്കിയിരുന്നു.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് (HSA), ഓട്ടോ-ഡിമ്മിംഗ് IRVM, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 4 സ്പീക്കറുകള്‍ക്ക് മുകളില്‍ രണ്ട് ട്വീറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ബൂട്ട് ലാമ്പ് എന്നീ സവീശേഷതകളാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇതിനു പുറമെ ബാറ്ററി ഓപ്ഷനിലോ മറ്റ് മെക്കാനിക്കൽ വശങ്ങളിലോ പുതുമകളൊന്നുമില്ല.

Mahindra XUV700 And XUV400 Recalled

16 ലക്ഷം മുതല്‍ 19.2 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് എസ്‌യുവി രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാം. എൻട്രി ലെവൽ EC വേരിയന്റിന് 150 bhp പവറിൽ പരമാവധി 310 Nm torque നൽകുന്ന 34.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക.

ഇതിന് 375 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 150 bhp കരുത്തിൽ 310 Nm torque ഉത്പാദിപ്പിക്കുന്ന 39.4 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന EL മോഡലാണ് ടോപ്പ് എൻഡ് വേരിയന്റ്. ഇത് ഫുൾ ചാർജിൽ 456 കിലോമീറ്റർ റേഞ്ചും നൽകുമെന്ന് മഹീന്ദ്ര പറയുന്നു.

More from DriveSpark

Article Published On: Saturday, August 19, 2023, 15:15 [IST]
English summary
Mahindra xuv700 and xuv400 recalled due to wiring loom outing in the engine bay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X