Maruti Boosterjet Engine ഈ മോഡലുകളിലേക്കും! സ്വിഫ്റ്റും ബ്രെസയും ഇനി തീപ്പൊരി പാറിക്കും

മൈലേജ്, കുറഞ്ഞ മെയിന്റനെൻസ് അങ്ങനെ സാധാരണക്കാരൻ ആഗ്രഹിക്കുന്ന ചില പ്രധാന കാര്യങ്ങൾ കോർത്തിണക്കി വാഹനം നിർമിക്കുന്നവരാണ് മാരുതി സുസുക്കി. ഈ ബ്രാൻഡിലുള്ള വിശ്വാസം മറ്റൊരു കമ്പനിക്കും ഇന്ത്യക്കാർ ചാർത്തികൊടുത്തിട്ടുമില്ലെന്നു വേണം പറയാൻ. ചെറിയ ബജറ്റിൽ മുതൽ അങ്ങ് 20 ലക്ഷത്തിന് മുകളിൽ വരെ മാരുതി കാർ ഇറക്കുന്നുണ്ട്.

ഇതിൽ ഏത് കാർ വാങ്ങിയാലും അധിക ചെലവുകളൊന്നുമില്ലാതെ കൊണ്ടുനടക്കാനുമാവും. പിന്നീട് ഒന്നു വിൽക്കണമെന്ന് തോന്നിയാലും നഷ്‌ടില്ലാതെ തന്നെ കൊടുക്കാം. എന്നാൽ പെർഫോമൻസ് കാറുകൾ കൂടി മാരുതി പുറത്തിറക്കണമെന്നാണ് ആരാധകർക്കുണ്ടായിരുന്ന ഒരു വാശി. ഒരുകാലത്ത് സ്വിഫ്റ്റിന് പെർഫോമൻസ് മോഡൽ എന്ന പട്ടംപലരും കൊടുത്തിട്ടുണ്ട്. ഡീസൽ എഞ്ചിനൊക്കെ ഉണ്ടായിരുന്ന കാലത്തായിരുന്നു ഇത്. അങ്ങനെ ഡ്രൈവിംഗ് ഹരമാക്കി കൊണ്ടുനടന്നിരുന്നവരെല്ലാം സ്വിഫ്റ്റിനെ കൂടെക്കൂട്ടി.

maruti boosterjet engine

ഈ അവസരം മുതലെടുത്ത് ജനപ്രിയനായ ബലേനോയിൽ കമ്പനി ഒരു പരീക്ഷണം കൊണ്ടുവന്നു. പെർഫോമൻസ് കാർ വേണമെന്ന് മുറവിളി കൂട്ടിയവർക്കുള്ള സമ്മാനമായി ബലേനോയുടെ RS വേരിയന്റ് മാരുതി പുറത്തിറക്കി. ബൂസ്റ്റർജെറ്റ് എഞ്ചിനുമായെത്തിയ പോരാളി ഹോട്ട്ഹാച്ചായിരുന്നുവെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ മാരുതി പുറത്തിറക്കുന്ന ഏതൊരു കാറും ഹിറ്റടിക്കുമെന്ന പ്രതീക്ഷകളെല്ലാം തെറ്റിച്ച് മോഡൽ വിപണിയിൽ പരാജയമായി. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുകയാണ്.

ചിലപ്പോൾ മാരുതിയുടെ പെർഫോമൻസ് മോഡലിനെ സ്വീകരിക്കാനുള്ള സമയമായിട്ടുണ്ടായിരുന്നില്ലായിരിക്കാം എന്ന ആരാധകർ സ്വയം പറഞ്ഞു. എന്തായാലും കാലംതെറ്റിയിറങ്ങിയ ഈ പെർഫോമൻസ് മോഡലിന് ഇന്നൊരു ഇതിഹാസ പദവിയുണ്ട്. കമ്പനിയുടെ ബൂസ്റ്റർജെറ്റ് എഞ്ചിനിപ്പോൾ ഫ്രോങ്ക്‌സ് എന്ന സബ്-4 മീറ്റർ കൂപ്പെ ക്രോസ്ഓവർ എസ്‌യുവിയിലൂടെ വിപണിയിലേക്ക് മടങ്ങിയെത്താനിരിക്കുകയാണ്. ഇത്തവണ എന്തായാലും ഈ വേരിയന്റ് സ്വന്തമാക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരുമെന്നാണ് കാറിന് കിട്ടുന്ന ബുക്കിംഗ് കണക്കുകൾ സൂചന നൽകുന്നത്.

Maruti Jimnt Side View

നേരത്തെ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നുവെങ്കിൽ ഇത്തവണ ബൂസ്റ്റർ എഞ്ചിനെ മാരുതി സുസുക്കി പൂർണമായും പ്രാദേശികമായി നിർമിക്കുകയായിരുന്നു. കൂടാതെ ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് എഞ്ചിൻ പണികഴിപ്പിച്ചിരിക്കുന്നതും. ആയതിനാൽ പെർഫോമൻസിനൊപ്പം ഇന്ധനക്ഷമത കൈവരിക്കാനും എഞ്ചിനാവുമെന്ന് സാരം. മാരുതി ആദ്യമായി 1.0 ലിറ്റർ ടർബോചാർജ്ഡ് ഡയറക്ട് ഇഞ്ചക്ഷൻ ബൂസ്റ്റർജെറ്റ് സ്‌പോർട്ടിയർ ബലേനോ RS വേരിയന്റിനൊപ്പം അവതരിപ്പിച്ചപ്പോൾ പൂർണമായും ബിൽറ്റ് അപ്പ് എഞ്ചിൻ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞുവല്ലോ...

ഈ നീക്കത്തിലൂടെ ചെലവ് വൻതോതിൽ ഉയർന്നു. അങ്ങനെ കാറിന്റെ വിലയിലും കാര്യമായ വർധനവാണ് ഉണ്ടായത്. ഇക്കാര്യം തന്നെയായിരിക്കാം പരാജയത്തിന് കാരണമായത്. ഈ പാഠം ഉൾക്കൊണ്ടാണ് ഇത്തവണ ബൂസ്റ്റർജെറ്റ് എഞ്ചിനെ പ്രാദേശികമായി നിർമിക്കാൻ കാരണമായത്. ഇത്തവണ ഫ്രോങ്ക്‌സിൽ മാത്രമായിരിക്കില്ല ഈ സ്പോർട്ടിയർ യൂണിറ്റ് ഇടംപിടിക്കുകയെന്നതാണ് സന്തോഷം നൽകുന്ന കാര്യം. കമ്പനിയുടെ കൂടുതൽ മോഡലുകളിലേക്ക് ഈ ഹൃദയം വന്നെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഏതെല്ലാം കാറുകളിൽ ഈ എഞ്ചിൻ നൽകുമെന്ന കാര്യം ഇതുവരെ മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല. ജനപ്രിയമായ ജിംനി, ബ്രെസ പോലുള്ള എസ്‌യുവികളിലേക്കായിരിക്കാം ഈ എഞ്ചിൻ കമ്പനി അവതരിപ്പിക്കുകയെന്നാണ് നിലവിലെ അനുമാനം. ഇവയ്ക്ക് ബൂസ്റ്റർജെറ്റ് 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനിനൊപ്പം സബ്-4-മീറ്റർ നികുതി സബ്‌സിഡിയിൽ നിന്ന് പ്രയോജനം നേടാനും സാധിക്കും. നിലവിൽ സബ്-4-മീറ്റർ വിഭാഗത്തിലാണ് വരുന്നതെങ്കിലും 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ സാന്നിധ്യം നികുതിയിൽ ഉൾപ്പെടാൻ കാരണമായിട്ടുണ്ട്.

Maruti Brezza Front View

സബ്-4 മീറ്റർ സെഗ്മെന്റിൽ പെട്രോൾ എഞ്ചിന്റെ ശേഷി 1.2 ലിറ്ററായി പരിമിതപ്പെടുത്തുന്നതിനാലാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. ജിംനിക്കും ബ്രെസക്കും പുറമെ വരാനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റിലേക്കും കൂടി ബൂസ്റ്റർജെറ്റ് എഞ്ചിനെത്തിയാൽ മാരുതിക്ക് നേട്ടം കൊയ്യാനാവും. ഹോട്ട്ഹാച്ച് എന്ന അഡ്രസുള്ള സ്വിഫ്റ്റ് വിൽപ്പന പിടിക്കാനും സഹായകരമാവും. ഫ്രോങ്ക്സിലെത്തുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റിന് 100 bhp കരുത്തിൽ 148 Nm torque ആണ് നൽകുന്നത്.

സ്വിഫ്റ്റിലേക്ക് ഇതെത്തിയാൽ പറക്കാം. ടർബോ-പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 20.01 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ആയതിനാൽ ഇത്തവണ ഈ എഞ്ചിന് പ്രതാപിയാവാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Saturday, April 8, 2023, 12:30 [IST]
English summary
Maruti boosterjet engine to feature brezza jimny and swift soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X