Maruti Brezza Black Edition: ആഹാ സുന്ദരാ... കറുപ്പിൽ ഒരുങ്ങി മാരുതി ബ്രെസ ഷോറൂമിൽ

ബ്ലാക്ക് നിറത്തിലുള്ള കാറുകൾക്ക് ഇന്ത്യയിലുള്ളത് വൻ ഡിമാന്റാണ്. എന്നാൽ മാരുതി സുസുക്കി പോലുള്ള പ്രധാന കമ്പനികൾ ബജറ്റ് കാർ നിരയിൽ നിന്നും കറുപ്പിനെ ഒഴിവാക്കിയപ്പോൾ നേട്ടം കൊയ്‌തത് ടാറ്റ മോട്ടോർസാണ്. ഡാർക്ക് എഡിഷനുകൾ പുറത്തിറക്കി ടാറ്റ സൃഷ്‍‌ടിച്ച ഓളം ചെറുതൊന്നുമല്ല.

കറുപ്പിൽ ഒരുങ്ങിയ വാഹനങ്ങൾ നിരത്തിലൂടെ ചീറി പാഞ്ഞുപോവുന്നത് കാണാൻ തന്നെയൊരു ചേലാണ്. ശരിക്കും കാഴ്ച്ചയിൽ ഒരു സ്പോർട്ടിനെസ് തോന്നിക്കാൻ ഇത്തരം മോഡലുകൾക്കാവുമെന്നതാണ് ശ്രദ്ധേയം. ടാറ്റ കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് കൊതിപൂണ്ട മാരുതി സുസുക്കിയും തങ്ങളുടെ മോഡൽ നിരയിലേക്ക് ഡാർക്ക് എഡിഷൻ പരിചയപ്പെടുത്തിയിരുന്നു. വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ദേ ഇപ്പോൾ ബ്രെസ ബ്ലാക്ക് ഷോറൂമുകളിൽ എത്തിയിരിക്കുകയാണ്.

മാരുതി ബ്രെസ

കമ്പനിയുടെ 40-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ആൾട്ടോ K10, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള അരീന നിരയിലേക്കാണ് ഇപ്പോൾ ബ്ലാക്ക് എഡിഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും സുന്ദരൻ ആരെന്ന് ചോദിച്ചാൽ എസ്‌യുവി മോഡലായ ബ്രെസയാണെന്ന് വേണം പറയാൻ. മറ്റ് നിറങ്ങൾക്ക് നൽകാനാവാത്തത്ര ആകർഷണമാണ് കറുപ്പിലൊരുങ്ങിയിരിക്കുന്ന പതിപ്പിന് നൽകാനാവുന്നത്. എന്നാൽ ZXi വേരിയന്റിൽ മാത്രമാണ് ഇപ്പോൾ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്.

മാരുതി സുസുക്കിയുടെ ബ്ലാക്ക് എഡിഷൻ പാക്കേജിൽ ട്രിം ഗാർണിഷുകൾ, കുഷ്യനുകൾ, സീറ്റ് കവറുകൾ, ചാർജറുകൾ, വാക്വം ക്ലീനറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. പാക്കേജുകളുടെ വില 14,990 രൂപയിൽ തുടങ്ങി 35,990 രൂപ വരെ ഉയരുന്നുണ്ട്. കളർ ഓപ്ഷനിലെ മാറ്റമൊഴിച്ചു നിർത്തിയാൽ മാരുതി ബ്രെസ ബ്ലാക്ക് എഡിഷൻ സാധാരണ വേരിയന്റുകൾക്ക് സമാനമാണ്. എങ്കിലും കാഴ്ച്ചയിലെ ഗാഭീര്യത വാഹനത്തിന്റെ ലെവല് തന്നെ മാറ്റുന്നുണ്ട്.

മാരുതി ബ്രെസ

സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഉള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സുസുക്കി കണക്ട് കണക്റ്റഡ് കാർ ടെക്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകൾ എന്നിവയാണ് ബ്രെസ ZXi ബ്ലാക്ക് എഡിഷൻ വാഗ്ദാനം ചെയ്യുന്നത്.

തീർന്നില്ല, ഇതിനു പുറമെ ആംബിയന്റ് ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഇല്യൂമിനേഷൻ ഗ്ലോവ്ബോക്സ്, റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി സ്ലോട്ടുകൾ (ടൈപ്പ് എ, സി), ഓട്ടോ ഫോൾഡിംഗ് വിംഗ് മിററുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവയും ബ്രെസയുടെ ബ്ലാക്ക് എഡിഷന്റെ ഭാഗമാണ്. എഞ്ചിൻ ഓപ്ഷനെല്ലാം സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമാണ്.

മാരുതി ബ്രെസ ബ്ലാക്ക് എഡിഷന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 103 bhp പവറിൽ പരമാവധി 138 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനിൽ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സിഎൻജി കിറ്റ് ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ മോഡലായും ബ്രെസ മാറിയിരുന്നു.

കമ്പനി പറയുന്നതനുസരിച്ച് ബ്രെസ സിഎൻജിക്ക് 25.51 കി.മീ/കിലോ എന്ന മികച്ച ഇന്ധനക്ഷമത നൽകാനാവും. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വാഹനം വിപണിയിലേക്ക് എത്തിയത്. കൂടാതെ മൂന്ന് വ്യത്യസ്തമായ LXi, VXi, ZXi മോഡലുകളിലും ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും ലഭിക്കും. എന്തായാലും ബ്രെസക്ക് ബ്ലാക്ക് എഡിഷൻ സമ്മാനിക്കാൻ തീരുമാനിച്ച മാരുതിയുടെ തീരുമാനം കൈയടി അർഹിക്കുന്ന കാര്യമാണ്.

Article Published On: Monday, March 27, 2023, 18:40 [IST]
English summary
Maruti brezza black edition model started arriving at dealerships details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X