Maruti Gypsy ഇലക്‌ട്രിക് വേഷമണിഞ്ഞ് ജിപ്‌സി, കൈയടിച്ച് ഇന്ത്യൻ ആർമി

ലോകമ്പാടും ഇലക്‌ട്രിക് കാറുകളുടെ (Electric Car) പിന്നാലെ പായുമ്പോൾ പഴയ വണ്ടികളും വൈദ്യുതീകരിക്കാൻ പലരും തയാറാവുന്നുണ്ട്. ചിലരാവട്ടെ അംബാസിഡറും (Ambassador) പ്രീമിയർ പത്മിനിയും (Premier Padmini) മാരുതി ജിപ്‌സിയുമെല്ലാം ഇവികളായി ഒന്നുകൂടി പുനർജനിച്ചിരുന്നുവെങ്കിൽ എന്നും ആഗ്രഹിക്കാറുണ്ട്. പ്രത്യേകിച്ച് മൈലേജിന്റെ കാര്യത്തിൽ മടിയനായ ജിപ്‌സി.

ഇവികളുടെ (EV) ഏറ്റവും വലിയ ഹൈലൈറ്റ് പ്രവർത്തന ചെലവ് വളരെ കുറവാണ് എന്നതാണ്. പക്ഷേ പുതിയതൊരെണ്ണം വാങ്ങിയാൽ കീശകീറുമെന്നും ഉറപ്പ്. ഈ സാഹചര്യത്തിൽ പലരും പഴയ വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് കൺവേർട്ട് ചെയ്യാറുണ്ട്. ഇതിന് വളരെ ചെറിയ ചെലവ് മാത്രമേയാവൂ എന്നതാണ് പലരേയും ആകർഷിക്കുന്നത്. പോരാത്തതിന് പഴയ വാഹനങ്ങൾ ഇവിയിലേക്ക് കൺവേർട്ട് ചെയ്യുന്നതിനെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

Maruti Gypsy Electric

ന്യൂഡൽഹിയിൽ നടന്ന ആർമി കമാൻഡേഴ്‌സ് കോൺഫറൻസിൽ റിട്രോഫിറ്റഡ് ഇലക്ട്രിക് ജിപ്‌സികൾ പ്രദർശിപ്പിച്ച് ശ്രദ്ധനേടുകയാണ് വിദ്യാർഥികൾ. ഈ പദ്ധതിക്കു പിന്നിൽ ഇന്ത്യൻ ആർമി സെല്ലും ഐഐടി-ഡൽഹിയും ടാഡ്‌പോൾ പ്രോജക്‌ട്‌സ് എന്ന സ്റ്റാർട്ടപ്പും ചേർന്നാണ് പ്രവർത്തിച്ചിരിക്കുന്നത്. ഈ പഴയ മിലിട്ടറി ജിപ്‌സികളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് (ACC) ഒരു ഉന്നതതല ദ്വിവാർഷിക പരിപാടിയാണ്.

ഇത് ആശയപരമായ തലത്തിലുള്ള ചർച്ചകൾക്കുള്ള ഒരു സ്ഥാപന പ്ലാറ്റ്‌ഫോമായാണ് പ്രവർത്തിക്കുന്നത്. എസിസി ഇന്ത്യൻ സൈന്യത്തിന് സുപ്രധാനമായ നയപരമായ തീരുമാനങ്ങൾ വരെ എടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് ഒരു അപെക്‌സ് ലെവൽ ദ്വൈവാർഷിക പരിപാടിയാണ്. ഇത് ആശയപരമായ തലത്തിലുള്ള ചർച്ചകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയാണ്. ഇന്ത്യൻ സൈന്യത്തിന് സുപ്രധാനമായ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതാണ് ഈ സമ്മേളനം.

Maruti Gypsy Electric

സുരക്ഷിതമായ ആശയവിനിമയത്തിനായി ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആദ്യമായാണ് സമ്മേളനം ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ നടത്തുന്നത്. സമ്മേളനത്തിൽ ആർമി കമാൻഡർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുകയും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്‌തു. നിച്ച് ടെക്‌നോളജി, ഇന്നൊവേഷൻ, നിരീക്ഷണത്തിനുള്ള പരിഹാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി, ഓപ്പറേഷൻ ലോജിസ്‌റ്റിക്‌സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപകരണ പ്രദർശനത്തിലാണ് മാരുതി ജിപ്‌സി ഇവിയുടെ പ്രദശനമുണ്ടായത്.

2020-ൽ ജവാദ് ഖാൻ സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT)ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ് എസ്‌യുവിയുടെ എഞ്ചിൻ നീക്കം ചെയ്യുകയും വാഹനത്തെ പൂർണമായും ഇലക്ട്രിക്കാക്കി മാറ്റുകയുമാണ് ചെയ്‌തിരിക്കുന്നത്. ഈ നീക്കത്തിലൂടെ വാഹനത്തിന്റെ ആയുസ് ഏഴ് വർഷം വരെ ദീർഘിപ്പിക്കാനാവും. മോഡലിൽ ഘടിപ്പിച്ച മോട്ടോറിന് രണ്ട് വർഷത്തെ വാറണ്ടിയും ബാറ്ററിക്ക് അഞ്ച് വർഷം അല്ലെങ്കിൽ മൂന്ന് വർഷം വാറണ്ടിയുമാണ് ലഭിക്കുന്നത്. ഇത് 5-7 വർഷം വരെ നീട്ടാൻ കഴിയുമെന്നും ഐഐടി പറയുന്നു.

Maruti Gypsy Electric

ഇത്തരത്തിൽ ഇന്ത്യയിൽ പഴയ അംബാസിഡറെല്ലാം ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ്‌ത നിരവധി സംഭവങ്ങളുണ്ട്. ഇതിന്റെ വാർത്തകളെല്ലാം ഇതിനോടകം തന്നെ പല തവണ ചർച്ചയായിട്ടുണ്ട്.ജിപ്‌സിക്കായി ഇലക്ട്രിക് കൺവേർഷൻ കിറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയും ഇന്ത്യയിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലുള്ള ജിപ്‌സിയിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ കൺവേർഷൻ കിറ്റ് കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

കൺവേർഷൻ കിറ്റ് എഞ്ചിൻ നീക്കം ചെയ്യുകയും അതിന്റെ സ്ഥാനത്ത് ഇലക്ട്രിക് ബാറ്ററികളും മോട്ടോറുകളും ചേർക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. വയറിംഗ് സിസ്റ്റത്തിൽ പ്ലഗ്-ആൻഡ്-പ്ലേ കണക്ടറുകളുമുണ്ട്. ഇവിയിലേക്ക് മാറുമെങ്കിലും നിലവിലുള്ള 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവും സ്റ്റോക്ക് കണ്ടീഷനിൽ തന്നെ എസ്‌യുവിയിൽ ഉപയോഗിക്കാം എന്നതും ഏറെ സ്വീകാര്യമായ നടപടിയാണ്. ഇലക്ട്രിക് കാറുകൾ പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനത്തേക്കാൾ ഉയർന്ന ടോർക്ക് ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നുവെന്നത് ഇ-കൺവേർഷൻ കിറ്റിന്റെ ഒരു നേട്ടമായും എടുത്തു പറയാനാവും.

More from DriveSpark

Article Published On: Saturday, April 22, 2023, 11:47 [IST]
English summary
Maruti gypsy electric showcased in army commanders conference
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X