കാത്തിരുന്ന് മുഷിപ്പിക്കില്ല! ലുക്ക് മാറ്റി മാരുതിയുടെ ഇന്നോവ ഉടനെത്തും

ഇന്ത്യയിൽ ടൊയോട്ടയുടെ അഡ്രസായി മാറിയ വാഹനമാണ് ഇന്നോവ. എംപിവി വിപണിയിലെ പ്രമാണിയെന്ന് അറിയപ്പെടുന്ന ഈ തട്ടുപൊളിപ്പൻ വാഹനം മൂന്ന് ആവർത്തനങ്ങളിലാണ് നിരത്തിലോടുന്നത്. അതും മൂന്നും ഒന്നിനൊന്ന് ഹിറ്റടിച്ച് ചരിത്രം തന്നെ കുറിച്ചുവെന്നു വേണം പറയാൻ. വലിയ ഫാമിലിക്കായാലും ടാക്‌സിയായി ഓടാനായാലും ഏവരുടേയും ആദ്യ ചോയ്‌സ് ഇന്നോവ തന്നെയാവും.

എന്നാൽ സാമ്പത്തിക പരമായ കാരണങ്ങളാലായിരിക്കാം പലരും മറ്റ് എതിരാളികളെ തെരഞ്ഞെടുക്കുന്നത്. ഇന്നോവ വാങ്ങാനുള്ള കാശുണ്ടെങ്കിൽ ആരെങ്കിലും മറ്റൊരു മോഡൽ വാങ്ങുമോ? കുറച്ചുനാൾ കഴിഞ്ഞ് വിൽക്കാൻ നോക്കിയാലും ഒരു നഷ്‌ടവും വരികയുമില്ല. വാങ്ങിയ വിലയോട് അടുത്ത് തന്നെ ഇന്നോവ വാങ്ങാൻ ആളുകൾ എത്തുമെന്ന കാര്യം ഉറപ്പാണ്. ഇടയ്ക്ക് മാരുതി സുസുക്കിയുടെ കൂട്ടുകൂടിയതിന്റെ പരിഭവം ആരാധകരിലുണ്ടെങ്കിലും രണ്ട് മിഡ്-സൈസ് ഹൈബ്രിഡ് എസ്‌യുവികൾ പുറത്തിറക്കിയതോടെ ഭൂരിഭാഗം ആളുകളും ഇതെല്ലാം മറന്നുവെന്ന് വേണം പറയാൻ.

Maruti Innova HyCross Front View

ഇപ്പോൾ പുതുതായി എത്തിയ ഇന്നോവ ഹൈക്രോസിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി എന്നതാണ് വാർത്ത. ഇതിനോടകം ഇക്കാര്യം പലരും അറിയാനിടയായെങ്കിലും ഇത് എന്ന് യാഥാർഥ്യമാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു മാരുതിയുടെ ആരാധകർ. ബലേനോ ഗ്ലാന്‍സയായത് പോലെ, ബ്രെസ അര്‍ബന്‍ ക്രൂയിസര്‍ ആയതുപോലെയും അര്‍ബണ്‍ ക്രൂസിയറും ഗ്രാന്റ് വിറ്റാരയും ഒരുക്കിയതു പോലെ തന്നെയാവും ഈ രൂപമാറ്റവും. എന്നാൽ ഇതാദ്യമായാണ് ടൊയോട്ടയുടെ ഒരു മോഡൽ മാരുതി നിരയിലേക്ക് മാറുന്നത്.

ഇതിൽ ടൊയോട്ട ആരാധകർ നിരാശരാണെങ്കിലും മാരുതിയും ഡീലർമാരും ഹാപ്പിയാണ്. വാഹനത്തിനായി ഇനി അധികകാലം കാത്തിരിക്കേണ്ടെന്നാണ് ബ്രാൻഡിൽ നിന്നും ലഭിക്കുന്ന സൂചന. ഏറെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ജിംനിയുടെ ലോഞ്ചിന് ശേഷം എംപിവി യാഥാർഥ്യമാവുമെന്നാണ് വിവരം. അതായത് രണ്ട് മാസത്തിനുള്ളിൽ ഇന്നോവയുടെ സുസുക്കി പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് സാരം. അവതരണം ഉടനുണ്ടാവുമെങ്കിലും 2023 ഉത്സവ സീസണോടെ വിൽപ്പന ആരംഭിക്കാനാണ് നീക്കം. ഡിസൈനിൽ ചെറിയ പരിഷ്ക്കാരങ്ങളുമായാവും അഡ്രസ് മാറ്റുക.

Maruti Innova HyCross Rear View

ടൊയോട്ടയുടെ കർണാടകയിലെ ബിദാദിയിലുള്ള പ്ലാന്റിൽ നിർമ്മിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് ഒരു പുതിയ മുൻവശം ഒരുക്കാനാണ് സാധ്യത. മാരുതിയിൽ നിന്നുള്ള പ്രീമിയം പാക്കേജ് ആയിരിക്കും എംപിവി. പ്ലാറ്റ്ഫോമും ടെക്കും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളും ടൊയോട്ട ഇന്നോവ ഹൈക്രോസിൽ നിന്നും മുന്നോട്ടുകൊണ്ടുപോവും. NEXTre എന്നു വിശേഷിപ്പിക്കുന്ന ഡിആർഎല്ലുകൾ, വ്യത്യസ്‌ത ശൈലിയിലുള്ള അലോയ് വീലുകൾ തുടങ്ങിയ ചിന്ന മാറ്റങ്ങളാവും എംപിവിക്കുണ്ടാവുക.

വലിപ്പത്തിന്റെ കാര്യമനുസരിച്ച് ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും മാരുതിയുടെ വണ്ടിയും. 4.7 മീറ്റർ നീളവും 1.84 മീറ്റർ വീതിയും 1.79 മീറ്റർ ഉയരവും വീൽബേസിൽ 2850 മില്ലീമീറ്ററുമാണ് എംപിവിക്കുള്ളത്. G, GX, VX, ZX, ZX (O) വേരിയന്റിൽ ഹൈക്രോസ് എത്തുമ്പോൾ നെക്‌സ വാഹനങ്ങൾക്കൊപ്പം നൽകുന്ന സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ പ്ലസ് ട്രിമ്മുകൾക്ക് തുല്യമായിരിക്കും മാരുതി ഹൈക്രോസ്.

ഇപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റെല്ലാം ടൊയോട്ടക്ക് സമാനമായിരിക്കും. മാരുതി സുസുക്കി ഹൈക്രോസ് എംപിവി ടൊയോട്ടയുടെ ഗ്ലോബൽ ടിഎൻജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഭാരം കുറഞ്ഞ, കടുപ്പമുള്ള ഷാസി, ഡൈനാമിക് ഹാൻഡ്‌ലിംഗ്, കിടിലൻ യാത്രാ സുഖം എന്നിവ നൽകുന്ന മോണോകോക്ക് നിർമാണമാണിത്. ഇതോടൊപ്പം ഹൈബ്രിഡ് എഞ്ചിൻ കൂടി ചേരുന്നതോടെ സംഭവം കളറാവും. ടൊയോട്ടയുടെ TNGA 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ നോൺ-ഹൈബ്രിഡ്, ഹൈബ്രിഡ് സജ്ജീകരണങ്ങളിലാവും വരിക.

Maruti Innova HyCross

നോൺ-ഹൈബ്രിഡ് എഞ്ചിൻ 171 bhp കരുത്തിൽ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഒരു സിവിടിയുമായി ഗിയർബോക്‌സുമായി മാത്രമാവും ഇത് വരിക. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള രണ്ടാമത്തെ ഓപ്ഷൻ 183.8 bhp പവറിൽ 206 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ഒരു e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കുക.

അതായത് ഓട്ടോമാറ്റിക് ഓപ്ഷൻ മാത്രമേ വാഹനത്തിലുണ്ടാവൂ എന്ന് സാരം. ADAS സേഫ്റ്റി ഫീച്ചർ ലഭിക്കുന്ന മാരുതിയുടെ ആദ്യ കാറും ഇതായിരിക്കും. ടൊയോട്ട സേഫ്റ്റി സെൻസ് ADAS സ്യൂട്ട് മാരുതി ഹൈക്രോസിലേക്ക് എത്തും. പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 3-വരി ഇരിപ്പിടങ്ങൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, രണ്ടാം നിര യാത്രക്കാർക്കുള്ള പവർഡ് ഓട്ടോമൻ ഫംഗ്‌ഷൻ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും എംപിവി സമ്പന്നമായിരിക്കും.

Article Published On: Thursday, April 27, 2023, 10:08 [IST]
English summary
Maruti innova hycross launch soon in india specs features design
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X