അപരൻമാർ നഗരത്തിൽ, ഇൻവിക്റ്റോയും ഹൈക്രോസും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയേണ്ടേ?

ഇപ്പോൾ വാഹന ലോകത്ത ഏറ്റവും ചൂടുള്ള സംസാര വിഷയമാണ് ഇൻവിക്റ്റോ എംപിവിയുടെ വരവ്. മറ്റൊന്നുമല്ല ഐതിഹാസികമായ ഇന്നോവയുടെ വേഷപ്പകർച്ചയുമായി എത്തിയതാണ് ഇതിന്റെ പിന്നിലുള്ള ചേതോവികാരം. ബലേനോയും ബ്രെസയുമെല്ലാം ടൊയോട്ടയിലേക്ക് മുൻകാലങ്ങളിൽ ചേക്കേറിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ടൊയോട്ട വാഹനം മാരുതിയുടെ ബാഡ്‌ജ് അണിഞ്ഞ് വിപണിയിലേക്ക് എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ഇനി ടൊയോട്ട സൈഡാവുമെന്നല്ലാം പലരും അടക്കംപറയാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഒരു നിശ്ചിത യൂണിറ്റുകളിൽ മാത്രമായിരിക്കും ജാപ്പനീസ് ബ്രാൻഡ് മാരുതി സുസുക്കിക്ക് ഇൻവിക്റ്റോ നിർമിച്ചു നൽകുക. അതുമാത്രമല്ല, ടൊയോട്ടയുടെ എതിരാളികളിൽ നിന്ന് വ്യത്യസ്തമായി സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. ബ്രാൻഡിന്റെ ഏറ്റവും വില കൂടിയ മോഡലെന്ന ഖ്യാതിയും ഇനി ഈ പ്രീമിയം എംപിവിക്ക് മാത്രം സ്വന്തമാണ്.

Maruti Invicto vs Toyota Innova Hycross

ബ്രാൻഡിന്റെ പ്രീയിം ഡീലർഷിപ്പായ നെക്‌സ ഷോറൂം ശൃംഖലയിലൂടെയാണ് ഇൻവിക്റ്റോയുടെ വിൽപ്പന നടക്കുക. ഇന്‍വിക്‌റ്റോ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ഥം 'അപരാജിതമായ' എന്നതാണ്. വിപണിയിൽ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വിജയം ആവർത്തിക്കമോ എന്ന കാര്യം വരുംദിവസങ്ങളിൽ അറിയാനാവും. മാരുതി സുസുക്കി ഇൻവികറ്റോയും ടൊയോട്ട ഇന്നോവ ഹൈക്രോസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?

വില വ്യത്യാസം: ഏവരും അമ്പരന്നു പോയൊരു തീരുമാനമായിരുന്നു മാരുതി ഇൻവിക്റ്റോയുടെ വില പ്രഖ്യാപനം. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഇല്ലെങ്കിലും ടൊയോട്ട ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വിലയാണ് വാഹനത്തിന് നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മാരുതി ബാഡ്‌ജിലെത്തിയ എംപിവി മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

Maruti Invicto vs Toyota Innova Hycross

സീറ്റ പ്ലസ് 7 സീറ്റർ, സീറ്റ പ്ലസ് 8 സീറ്റർ, ആൽഫ പ്ലസ് 7 സീറ്റർ എന്നിവയാണ് മാരുതി ഇൻവിക്റ്റോയുടെ വേരിയന്റുകൾ. മറുവശത്ത്, ഇന്നോവ ഹൈക്രോസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളിൽ VX, VX(O), ZX, ZX(O) എന്നിവയാണുള്ളത്. ഇത് 7, 8 സീറ്റർ ലേഔട്ടിൽ തെരഞ്ഞെടുക്കാം. വില വ്യത്യാസത്തിലേക്ക് വന്നാൽ രണ്ട് എംപിവികളുടേയും ബേസ് വേരിയന്റുകൾ തമ്മിൽ ഏതാണ്ട് 24,000 രൂപയുടെ വില വ്യത്യാസമാണ് വരുന്നത്.

അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾ തമ്മിൽ 1.57 ലക്ഷം രൂപയും വ്യത്യാസം വരുന്നുണ്ട്. മാരുതി സുസുക്കി ഇൻവിക്റ്റോ വിലയുടെ കാര്യത്തിൽ ടൊയോട്ട ഹൈക്രോസിനേക്കാൾ താങ്ങാനാവുന്നതാണെന്ന് കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾ ഇതിലേക്ക് അടുക്കാൻ സാധ്യതയുണ്ട്. അതേസമയം ടൊയോട്ട എം‌പി‌വി ഉപഭോക്താക്കൾക്ക് വിശാലമായ വേരിയന്റ് ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ADAS ഫീച്ചറും ഒരുക്കുന്നുണ്ട്. എന്നാൽ ഈ സവിശേഷത നമ്മുടെ നിരത്തുകൾക്ക് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.

Maruti Invicto

എന്താണ് മാറ്റങ്ങൾ: രണ്ട് എംപിവികളും സമാനമായി തോന്നുമെങ്കിലും ഇവ രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഡിസൈൻ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ മുൻ ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ബമ്പർ, അലോയ് വീലുകൾ, ടെയിൽ ലാമ്പുകൾ, ഇന്റീരിയർ അപ്‌ഹോൾസ്റ്ററി എന്നിവ ഇൻവിക്റ്റോയെ ഹൈക്രോസിൽ നിന്ന് വേറിട്ട് നിർത്തുന്നുണ്ട്. ഇവയൊഴികെ രണ്ട് വാഹനങ്ങളും തമ്മിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല.

ഫീച്ചറുകളുടെ കാര്യത്തിൽ ഇൻവിക്റ്റോ ADAS ഫീച്ചറോടെ വരുന്നില്ലെന്നത് ടൊയോട്ടയെ സംബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പ്രധാന അടവാണ്. ഇതാണ് മാരുതി എംപിവിയുടെ വില കുറയാൻ കാരണമായത്. മാരുതി എം‌പി‌വിക്ക് ADAS സാങ്കേതികവിദ്യയും പിൻ ക്യാപ്റ്റൻ സീറ്റുകൾക്കുള്ള ഓട്ടോമൻ ഫംഗ്‌ഷനും ഒഴിവാക്കിയാണ് ടൊയോട്ട നിർമിച്ച് നൽകുന്നത്. ഹൈക്രോസിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമാണ് ഈ സേഫ്റ്റി ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

Maruti Invicto

എഞ്ചിൻ: ഇവിടെയും രണ്ട് വാഹനങ്ങളും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്. എന്തെന്നല്ലേ? ഇന്നോവ ഹൈക്രോസ് രണ്ട് പെട്രോൾ എഞ്ചിനോടെ എത്തുമ്പോൾ മാരുതി ഇൻവിക്റ്റോയ്ക്ക് സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ മാത്രമാണ് ലഭിക്കുന്നത്. ഇത് 184 bhp പവറുള്ള 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് ഓപ്ഷനാണിത്. ഇതിന് ഏതാണ്ട് 23.24 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

മറുവശത്ത് ടൊയോട്ട ഹൈക്രോസിന് ഹൈബ്രിഡിന് പുറമെ ഒരു 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാണ്. 169 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇതിന് 16.13 കിലോമീറ്റർ എന്ന ആകർഷകമായ മൈലേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നു. ഇത്തരം ചില പരിഷ്ക്കാരങ്ങളോടെയാണ് ഹൈക്രോസിനെ മാരുതിക്ക് കമ്പനി നൽകിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, July 6, 2023, 14:05 [IST]
English summary
Maruti invicto vs toyota innova hycross price features engine differences
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X