മഹീന്ദ്ര പെട്ടു! ജിംനിക്ക് ഓഫറിട്ട് മാരുതി... അതും 1 ലക്ഷം രൂപ; ഇനി ഷോറൂമുകളിൽ ഉത്സവ തിരക്കായിരിക്കും

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും ഹിറ്റായ മോഡൽ ഏതെന്ന് ചോദിച്ചാൽ നമുക്ക് കണ്ണുംപൂട്ടി പറയാം മാരുതി സുസുക്കി ജിംനിയാണെന്ന്. ഈ വർഷം ഹിറ്റടിച്ച ഒന്നാം നമ്പർ എസ്‌യുവി വിപണിയിൽ ട്രെൻഡായി കഴിഞ്ഞു.

ബജറ്റ് സെഗ്മെന്റിൽ മാത്രം ആധിപത്യം പുലർത്തിയിരുന്ന മാരുതി സുസുക്കി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി ബ്രാൻഡാണ്. ഇതിന് സഹായിച്ചത് ഏറെ നാളായി നാം കാത്തിരുന്ന ജിംനിയുടെ വരവ് തന്നെയാണ്. മഹീന്ദ്ര ഥാർ അരങ്ങുവാണിരുന്ന ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവി സെഗ്മെന്റ് ജിംനി ഒറ്റക്കങ്ങ് തൂക്കിയെന്ന് സാരം. ഥാറിനേക്കാൾ കൂടുതൽ പ്രാക്‌ടിക്കലായ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ജിംനി എന്നതു തന്നെയാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിലുള്ള വിജയമന്ത്രവും.

Maruti Jimny Gets Rs 1 Lakh Discount Offer

സീറ്റ മാനുവൽ, ഓട്ടോമാറ്റിക്, ആൽഫാ മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ മൊത്തം നാല് വേരിയന്റുകളിലാണ് മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചിരിക്കുന്നത്. 12.74 ലക്ഷം മുതൽ 15.05 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള മാരുതി സുസുക്കി നെക്‌സ ഡീലർമാർ ജിംനിയുടെ എൻട്രി ലെവൽ സീറ്റ വേരിയന്റിന് ഒരു ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഇതോടെ ജിംനിയുടെ വിലയിലുണ്ടാവുന്ന കുറവ് ആളുകളെ മാരുതി ഷോറൂമുകളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. ഇനി ഒക്‌ടോബർ മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറുകളുടെ വിശദാംശങ്ങളിലേക്ക് കടന്നാലോ? നിലവിൽ ജിംനി സെറ്റ 50,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ലഭ്യമാണെന്നും 50,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് ഓഫറിലുണ്ടെന്നും ഡീലർമാർ വ്യക്തമാക്കുന്നു. എന്നാൽ സ്ഥലവും നഗരവും അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടായേക്കാം എന്ന കാര്യവും മനസിൽ കുറിച്ചിട്ടോണം.

Maruti Jimny Gets Rs 1 Lakh Discount Offer

ഈ ഓഫർ മാസാവസാനം വരെ ലഭ്യമാണെന്നും ജിംനി സീറ്റ വേരിയന്റിന്റെ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഈ കിഴിവുകൾക്ക് യോഗ്യമാണെന്നുമാണ് റിപ്പോർട്ടുകൾ. എങ്കിലും നിങ്ങളുടെ അടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറിനെ കുറിച്ച് കൂടുതൽ അറിയേണ്ടതും മനസിലാക്കേണ്ടതും അത്യാവിശ്യമാണ്. ജിംനിയുടെ എൻട്രി ലെവൽ വേരിയന്റാണ് സീറ്റ എന്നു നേരത്തെ പറഞ്ഞല്ലോ. മാനുവലിന് 12.74 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 13.94 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

4WD ഓഫ്-റോഡ് ഗിയർ ഉൾപ്പെടെ ടോപ്പ്-എൻഡ് ആൽഫയുടെ അതേ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനിലാണ് ഈ വേരിയന്റും വരുന്നത് എന്നതിനാൽ ഡീൽ മികച്ച ചോയിസായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ടകേട്ടോ. പക്ഷേ ടോപ്പ് എൻഡിനെ അപേക്ഷിച്ച് നോക്കുമ്പോൾ ചില ഫീച്ചറുകളിലും കുറവ് വന്നേക്കാം. സ്റ്റീൽ വീലുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആറ് എയർബാഗുകൾ, ESP എന്നിവയാണ് ജിംനി സീറ്റയിലെ ചില പ്രധാന ഫീച്ചറുകൾ.

Maruti Jimny Gets Rs 1 Lakh Discount Offer

ലോഞ്ച് ചെയ്‌തതിന് ശേഷം പ്രതിമാസം ജിംനിയുടെ 3,000 യൂണിറ്റുകൾ വിൽക്കാൻ മാരുതിക്ക് സാധിക്കുന്നുണ്ട്. ഇന്നും വണ്ടി കാണാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമെല്ലാമായി നെക്‌സ ഷോറൂമുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇനി പുതിയ ഓഫർ കൂടി എത്തിയത് എസ്‌യുവിയുടെ വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കുന്ന കാര്യമാവുമെന്നതിൽ തർക്കമൊന്നുമില്ല. ഥാറിനെ അപേക്ഷിച്ച് വലിയ ബുക്കിംഗ് പിരീഡ് ഇല്ലെന്നതും സർവീസ്, പാർട്‌സ് എന്നിവയുടെ ലഭ്യതയും ജിംനിക്ക് മേൽകൈ നൽകുന്ന കാര്യവുമാണ്.

മാരുതി സുസുക്കിയിൽ നിന്നും ഔദ്യോഗികമായല്ല ഈ ഓഫറുകൾ നൽകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണെങ്കിലും ഉത്സവ സീസണിൽ വിപണി പിടിക്കാനായി ഇത്രയും വലിയ ആനുകൂല്യം നൽകുമ്പോൾ എന്തായാലും ജിംനിയുടെ ഡിമാന്റ് ഉയരുമെന്നതിൽ തർക്കമൊന്നുമില്ല. സിസ്‌ലിംഗ് റെഡ്, നെക്‌സ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, പേൾ ആർട്ടിക് വൈറ്റ്, ബ്ലൂഷ് ബ്ലാക്ക്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലൂഷ് ബ്ലാക്ക് റൂഫുള്ള കൈനറ്റിക് യെല്ലോ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.

Maruti Jimny Gets Rs 1 Lakh Discount Offer

ഡിസൈനിലേക്ക് നോക്കിയാൽ ഥാറിന്റെ അത്രയും റോഡ് പ്രസൻസ് അവകാശപ്പെടാനില്ലെങ്കിലും പ്രായോഗികത തന്നെയാണ് മാരുതി ജിംനിയുടെ ഹൈലൈറ്റ്. പ്രൊജക്ടർ യൂണിറ്റുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, അഞ്ച് സ്ലോട്ട് ഗ്രിൽ, ഫോഗ് ലൈറ്റുകൾ, ചങ്കി വീൽ ക്ലാഡിംഗ്, ഗ്രേ അലോയ് വീലുകൾ, ചതുരാകൃതിയിലുള്ള ഹാലൊജെൻ ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് മൌണ്ടഡ് സ്പെയർ വീൽ, സ്റ്റോപ്പ് ലാമ്പ്, എന്നിവയാണ് ലുക്കിന് അഴക് നൽകുന്ന കാര്യങ്ങൾ.

അകത്തേക്ക് കയറിയാൽ ജിംനിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാർഡ്-ടോപ്പ്, ഡാർക്ക്-ഗ്രീൻ ഗ്ലാസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് ജിംനി ഫൈവ്-ഡോർ വരുന്നത്. 1.5 ലിറ്റർ, നാല് സിലിണ്ടർ, K15B പെട്രോൾ എഞ്ചിന് 103 bhp പവറിൽ പരമാവധി 134 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

More from DriveSpark

Article Published On: Friday, October 20, 2023, 17:36 [IST]
English summary
Maruti jimny gets rs 1 lakh discount offer check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X