ഈ വർഷം ഞെട്ടിച്ച യമണ്ടൻ എസ്‌യുവികൾ; ഇപ്പോൾ വാങ്ങുന്നേൽ ഇവർ മതി, 27 കി.മീ വരെ മൈലേജും തരും

പോയ വർഷങ്ങളിലെന്നപോലെ തന്നെ ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികൾ ആറാടിയ വർഷമാണ് കടന്നുപോവുന്നത്. മിക്ക ബ്രാൻഡുകളും തങ്ങളുടെ നിരയിലേക്ക് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം അവതരിപ്പിച്ച കാലയളവാണ് 2023. ഒരുകാലത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹാച്ച്ബാക്കുകളും സെഡാനുകളുമാണ് വിരാജിച്ചിരുന്നതെങ്കിൽ പുത്തനൊരു കാർ വാങ്ങാൻ പോവുന്നയാളുടെ മനസിൽ ഇപ്പോൾ മുഴുവൻ എസ്‌യുവികളാണ്.

പല തരത്തിൽ പല സൈസിൽ പല വിലയിൽ ഇത്തരം വണ്ടികൾ കിട്ടുമെന്നതും വലിയൊരു ഭാഗ്യം തന്നെയാണ്. എസ്‌യുവികള്‍ക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് വാഹന നിര്‍മാതാക്കൾ സെഗ്മെന്റിന് ഊന്നൽ കൊടുത്ത് മത്സരിക്കുകയാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയർന്ന സീറ്റിംഗ് പൊസിഷന്‍, പോലുള്ള കാര്യങ്ങളെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഹൈലൈറ്റുകളാണ്. ഇക്കഴിഞ്ഞ കൊല്ലം ഇന്ത്യൻ വിപണിയിലെത്തി ഞെട്ടിച്ച എസ്‌യുവി മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

Maruti Jimny

മാരുതി ജിംനി: ഈ പേര് പറയാതെ ലിസ്റ്റ് അവസാനിപ്പിക്കാനോ തുടങ്ങാനോ സാധിക്കില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പുത്തൻ വണ്ടി വാങ്ങാൻ പോവുന്ന പലരും നോക്കിപ്പോവുന്ന എസ്‌യുവിയാണ് ജിംനി. 2023 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച് ജൂൺ മാസത്തോടെ വിപണനത്തിന് എത്തിയ മാരുതിയുടെ ഓഫ്-റോഡറിന് ലഭിച്ച സ്വീകാര്യത പറഞ്ഞറിയിക്കാനാവില്ല. 12.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ജിംനി ബുക്ക് ചെയ്യാൻ ഇപ്പോഴും ആളുകളുടെ തള്ളിക്കയറ്റമാണ്.

മഹീന്ദ്ര ഥാറിന് സമാനമായ വിലയാണുള്ളതെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ മാരുതി കപ്പടിച്ചു. ഫാമിലി വണ്ടിയായി തന്നെ ഉപയോഗിക്കാമെന്നതാണ് ജിംനിയുടെ പ്രത്യേകത. 12.74 ലക്ഷത്തിനാണ് ആദ്യം കൊണ്ടുവന്നതെങ്കിലും കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ഡിസംബറിന്റെ തുടക്കത്തിൽ, മാരുതി സുസുക്കി ജിംനിയുടെ വില കുറച്ചു. 10.74 ലക്ഷം രൂപ വിലയുള്ള പുതിയ തണ്ടർ എഡിഷൻ കൊണ്ടുവന്നാണ് കമ്പനി ഇവിടെയും ഞെട്ടിച്ചത്.

Honda Elevate

ഹോണ്ട എലിവേറ്റ്: ജാപ്പനീസ് ബ്രാൻഡിന്റെ ഈ വർഷത്തെ തുറുപ്പുഗുലാനായിരുന്നു ഈ മിഡ്-സൈസ് എസ്‌യുവി. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടാനെത്തിയ എലിവേറ്റ് വിപണിയിൽ അതിവേഗം ചർച്ചയായി. ലോഞ്ച് ചെയ്തതിന് ശേഷം 20,000 യൂണിറ്റുകൾ വിറ്റഴിച്ച എലിവേറ്റ് ഇന്ത്യയിൽ മാന്യമായ വിജയം നേടിയിട്ടുണ്ട്. ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്നില്ലെങ്കിലും സിറ്റിയിലെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്ക് തുടിപ്പേകാനെത്തിയത്.

എന്തായാലും ഹോണ്ട ഷോറൂമുകളിൽ ആളെക്കയറ്റാൻ എലിവേറ്റിനായി. സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറന്‍സും ക്ലാസ്-ലീഡിംഗ് ബൂട്ട് സ്പേസുമെല്ലാമായി പ്രായോഗികമായ ഓപ്ഷനായി മാറാൻ ഈ എസ്‌യുവിക്കായി. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് എലിവേറ്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വിശാലമായ ഇന്റീരിയർ സ്പേസും ADAS സേഫ്റ്റിയും ഹോണ്ടയുടെ വണ്ടിയുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

Hyundai Exter

ഹ്യുണ്ടായി എക്സ്റ്റർ: ടാറ്റ പഞ്ച് അരങ്ങുവാണിരുന്ന മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ 2023-ൽ കൊണ്ടുവന്ന മോഡലാണ് എക്സ്റ്റർ. ഡിസൈനിലും ഫീച്ചറുകളിലും ഇന്നേവരെ കാണാത്ത കാര്യങ്ങൾ കോർത്തിണക്കിയെത്തിയ കുഞ്ഞൻ വണ്ടി അതിവേഗം ഹിറ്റടിച്ചു. ഗ്രാൻഡ് i10 ഹാച്ച്‌ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് എസ്‌യുവി പണിതെടുത്തിരിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിന്റെ കരുത്ത്.

ക്രെറ്റയ്ക്കും വെന്യുവിനും ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഹ്യുണ്ടായി കാറായി എക്സ്റ്റർ മാറി. ടാറ്റ പഞ്ചിലേക്ക് മാറാൻ നിന്നിരുന്ന പല ഉപഭോക്താക്കളെയും കൈയിലെടുക്കാനും വാഹനത്തിനായി. 6.00 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്റർ മൈക്രോ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

Citroen C3

സിട്രൺ C3 എയർക്രോസ്: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായാണ് C3 എയർക്രോസ് ഈ വർഷം അവതരിപ്പിക്കപ്പെട്ടത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഏറ്റവും വില കുറവുള്ള വാഹനം എന്ന നിലയിലാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. 5 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ വാങ്ങാനാവുന്ന C3 എയർക്രോസ് ഡിസൈനിൽ തികച്ചുമൊരു വിദേശി ഭാവമാണ് കൊണ്ടുവന്നിരിക്കുന്നത്.

9.99 ലക്ഷത്തിന്റെ എക്‌സ്‌ഷോറൂം വിലയ്ക്ക് മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാനാവുമെന്നത് ചെറിയകാര്യമല്ലല്ലോ. യൂ, പ്ലസ്, മാക്‌സ് എന്നീ വേരിയന്റുകളിലായാണ് സിട്രൺ C3 എയർക്രോസ് വിപണിയിൽ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, വാഷറുള്ള റിയർ വൈപ്പർ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റൂഫ് മൗണ്ടഡ് റിയർ എസി വെന്റുകൾ, TPMS എന്നിവയെല്ലാമാണ് വണ്ടിയിലെ പ്രധാന ഫീച്ചറുകൾ.

Maruti Fronx

മാരുതി ഫ്രോങ്ക്‌സ്: 2023 ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം സർപ്രൈസ് എൻട്രി നടത്തിയ മോഡലാണ് മാരുതിയുടെ ഈ കൂപ്പെ സ്റ്റൈൽ ക്രോസ്ഓവർ. ബലേനോയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയ ഫ്രോങ്ക്‌സിൽ 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ വരെ കമ്പനി വാഗ്‌ദാനം ചെയ്‌തു. ഈ എസ്‌യുവിയുടെ ഡിസൈൻ വ്യതിരിക്തവും ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ വേറിട്ടുനിൽക്കുന്നതുമാണ്.

എന്തിന് ബലേനോയേക്കാൾ കൂടുതൽ വിറ്റഴിക്കുന്ന വാഹനമായി മാറാൻ വരെ ഫ്രോങ്ക്‌സിന് സാധിച്ചു. ഇന്ത്യയിൽ 7.47 ലക്ഷം രൂപ മുതൽ 13.14 ലക്ഷം രൂപ വരെയാണ് ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില. ടർബോ എഞ്ചിൻ വാങ്ങാൻ കാശില്ലാത്തവർക്ക് ബലേനോയിലെ അതേ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലും ഫ്രോങ്ക്‌സ് വാങ്ങാനാവും.

More from DriveSpark

Article Published On: Thursday, December 21, 2023, 12:19 [IST]
English summary
Maruti jimny hyundai exter honda elevate top suv launches in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X