ഇതുപോലെ മറ്റൊരു കാർ ഇന്ത്യയിലില്ല! ഇതുവരെ ആൾട്ടോ വാങ്ങിയത് 45 ലക്ഷം പേരെന്ന് മാരുതി

സാധാരണക്കാർക്കും ഒരു കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി കൊടുത്തവരാണ് മാരുതി സുസുക്കി. ജപ്പാനിൽ നിന്നും പറന്നിറങ്ങി ഇന്ധിര ഗാന്ധി സർക്കാരുമായി കൈകോർത്തപ്പോൾ പിറന്നത് വലിയൊരു ചരിത്രമായിരുന്നു. 800 ഹാച്ച്ബാക്ക് നിരത്തുകൾ കീഴടക്കി മുന്നേറിയപ്പോൾ മാരുതി എന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും മനസിൽ ആഴത്തിൽ പതിയുകയായിരുന്നു.

പിന്നീട് 800 നിരത്തൊഴിയുന്നതിന് മുന്നോടിയായി ബാറ്റൺ കൈമാറാൻ മാരുതി നിയോഗിച്ചത് ആൾട്ടോ എന്നൊരു മിടുക്കനെയായിരുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ മുൻഗാമിയേക്കാൾ കൂടുതൽ വിൽപ്പനയുമായി ആൾട്ടോ ജനകീയനായി. ചൂടപ്പം പോലെ ദേ ഇത്രയും കാലം വിറ്റഴിച്ച വാഹനം ഇപ്പോൾ 45 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത്രയും കൂടുതൽ വിറ്റഴിക്കപ്പെട്ടോ മറ്റൊരു കാർ നമ്മുടെ രാജ്യത്തുണ്ടോ എന്നു വരെ സംശയമാണ്.

Maruti Alto K10

800 മുതൽ സെലേറിയോ വരെ നീളുന്ന ബജറ്റ് ഹാച്ച്ബാക്ക് സെഗ്മെന്റാണ് ശരിക്കും മാരുതിയെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിന്റെ പ്രധാന സംഭാവന ആൾട്ടോയ്ക്കാണ് അർഹതപ്പെടുന്നത്. താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്ക് 20 വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആൾട്ടോ വികസിച്ചതാണ് ഇന്നും ജനകീയനായി നിലനിൽക്കാനുള്ള പ്രധാന കാരണം. ഇന്ന് K10 രൂപത്തിൽ മാത്രമാണ് ലഭ്യമാവുന്നതെങ്കിലും ആൾട്ടോയെന്നാൽ 800 സിസി മോഡലാണ് ഏവർക്കും.

2000-ൽ പുറത്തിറങ്ങിയ ആൾട്ടോയുടെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ രസകരമായ പല സംവങ്ങളും അറിയാനാവും. വിപണിയിലെത്തി വെറും നാല് വർഷം കൊണ്ട്, അതായത് 2004-ഓടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് മാറിയതാണ് സുപ്രധാന നാഴികക്കല്ലുകളിൽ ഒന്ന്. ചെറിയ യാത്രകൾ സുഖകരമായി നിർവഹിക്കാൻ കഴിയുന്ന, ഇന്ധനക്ഷമതയുള്ള, താങ്ങാനാവുന്ന ഒരു ഹാച്ച്ബാക്ക് തിരയുന്ന നിരവധി ആളുകൾ മാരുതി സുസുക്കി ആൾട്ടോ സ്വന്തമാക്കാനായി ഇരച്ചെത്തി.

Maruti Suzuki Alto Crossed 45 Lakh Sales Milestone

കൂടാതെ മാരുതിയുടെ പ്രധാന ഹൈലൈറ്റായ കുറഞ്ഞ മെയിന്റനെൻസും ആൾട്ടോയുടെ മുഖമുദ്രയായിരുന്നു. ഇതുകൂടാതെ മാന്യമായ ഫീച്ചർ ലിസ്റ്റും നാല് പേർക്ക് യാത്ര ചെയ്യാൻ മതിയായ ഇന്റീരിയർ സ്പേസും ഈ കുഞ്ഞൻ ഹാച്ച് വാഗ്ദാനം ചെയ്യുന്നു. പിന്നെ മാരുതി സുസുക്കിയുടെ വിശാലമായ സർവീസ് ശൃംഖലയും കാറിന്റെ മാറ്റേകി. ഉപഭോക്തൃ മുൻഗണനകൾ അതിവേഗം മാറുന്ന കാലത്തും രണ്ട് പതിറ്റാണ്ടുകളോളം ഏറ്റവും ഡിമാന്റുള്ള വാഹനമായി നിലനിൽക്കാൻ കഴിയുന്നത് ശരിക്കും അമ്പരിപ്പിക്കുന്ന കാര്യം തന്നെയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബ്രാൻഡ് ആൾട്ടോ ഞങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ആൾട്ടോയുടെ അവിശ്വസനീയമായ യാത്രയിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും 45 ലക്ഷം വിൽപ്പനയെന്ന വലിയ നാഴികക്കല്ല് കൈവരിക്കുന്നത് ഉപഭോക്താക്കൾ മാരുതിയിൽ അർപ്പിക്കുന്ന അചഞ്ചലമായ പിന്തുണയുടെയും വിശ്വാസത്തിന്റെയും സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Maruti Alto K10

ഇന്നുവരെ മറ്റൊരു കാർ ബ്രാൻഡിനും നേടാനാകാത്ത നാഴികക്കല്ലാണ് ഇതെന്നത് ആൾട്ടോയ്ക്ക് നെഞ്ചുവിരിച്ചുനിൽക്കാനാവുന്ന കാര്യമാണ്. അടുത്തിടെ നിലവിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ആൾട്ടോ 800 കളമൊഴിയുന്നത്. ഇതിനു മുന്നോടിയായി K10 പതിപ്പിനെ പുനരവതരിപ്പിക്കാനും കമ്പനി ഒരുക്കിയ പദ്ധതിയും വിജയം കണ്ടു.

അങ്ങനെ ആൾട്ടോയുടെ പാരമ്പര്യം മുറുകെ പിടിക്കാനുള്ള ചുമതല ഇപ്പോൾ പൂർണമായും K10 ഹാച്ചിൽ നിക്ഷിപ്‌തമായി. 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. 66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.0 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് പുതുതലമുറ ആൾട്ടോ K10 മോഡലിന് തുടിപ്പേകുന്നത്.

Maruti Alto K10

ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സോ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കി എടുക്കാം. പെട്രോളിന് പുറമെ സിഎൻജി ഫ്യുവൽ ഓപ്ഷനിലും കാർ വാങ്ങാനാവും. ഇത് 56 bhp കരുത്തിൽ 82 Nm torque വരെയാണ് നൽകുന്നത്. കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐഡിൽ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും മാരുതി സുസുക്കി ആൾട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്.

മാരുതിയുടെ പുതുതലമുറ വാഹനങ്ങളുടെ അടിസ്ഥാനമായ ഹാർടെക്ട് പ്ലാറ്റ്ഫോമിലാണ് ആൾട്ടോ K10 മോഡലിന്റെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കും വാഹനത്തിനുള്ളിലെ ഇടത്തിനും പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. എന്തായാലും മുൻഗാമികളെ പോലെ തന്നെ അതേ ജനപിന്തുണയും സ്വീകാര്യതയും എല്ലാം നേടാൻ പുതുതലമുറക്കാരനും സാധിച്ചിട്ടുണ്ടെന്നത് വലിയ നേട്ടമാണ്.

More from DriveSpark

Article Published On: Thursday, August 3, 2023, 15:38 [IST]
English summary
Maruti suzuki alto crossed 45 lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X