6 വർഷം കൊണ്ട് മാരുതിയുടെ ഈ ഡീലർഷിപ്പുകൾ വിറ്റത് 70 ലക്ഷം കാറുകൾ, പറ്റുമോ ടാറ്റക്കും ഹ്യുണ്ടായിക്കും

ഇന്ത്യയിൽ സാധാരണക്കാരൻ മുതൽ വലിയ മുതലാളിമാർ വരെ ഒരു കാർ വാങ്ങാൻ തീരുമാനിച്ചാൽ നമ്മക്ക് മാരുതി എടുത്താലോ എന്നായിരിക്കും ആദ്യം ചിന്തിക്കുക. ഇപ്പോഴാണെങ്കിൽ ഫ്രോങ്ക്‌സും ജിംനിയും ഗ്രാൻഡ് വിറ്റാരയും പോലുള്ള പ്രീമിയം വാഹനങ്ങളുടെ വലിയ നിരയും കമ്പനിക്കുണ്ട്. ഇനി ബജറ്റ് സെഗ്മെന്റിലേക്ക് നോക്കിയാൽ ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ, വാഗൺആർ അങ്ങനെ വലിയ നിരയും കാണാനാവും.

ജനങ്ങളുടെ പൾസറിഞ്ഞ് ഒരു വണ്ടി പുറത്തിറക്കാൻ ഇത്രയും കഴിവുള്ള ബ്രാൻഡ് വേറെയുണ്ടോയെന്ന് വരെ സംശയമാണ്. വിൽപ്പനയുടെ കാര്യത്തിലും എതിരാളികൾക്കൊന്നും തൊടാനാവാത്ത നിലയിലാണ് മാരുതി സുസുക്കിയുടെ വളർച്ച. ഇപ്പോഴിതാ മറ്റൊരു നേട്ടവുമായി തങ്ങളുടെ കിരീടത്തിലേക്ക് പുതിയൊരു പൊൻതൂവൽ കൂടിചേർത്തിരിക്കുകയാണ് ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡ്. എന്താണന്നല്ലേ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അരീന ഡീലർഷിപ്പുകളുടെ ആറ് വർഷം ആഘോഷിക്കുന്നതാണ് ആ സ്ന്തോഷകരമായ വാർത്ത.

Maruti Suzuki Arena Dealerships

ഈ അവസരത്തിൽ അരീന ഡീലർഷിപ്പുകളിലൂടെ മാത്രം കമ്പനി 70 ലക്ഷം കാറുകളുടെ വിൽപ്പന പൂർത്തിയാക്കിയ നേട്ടവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ മറ്റൊരു വാഹന നിർമാതാക്കൾക്കും നേടാനാവാത്ത ഒരു നേട്ടമായി ഇതിനെ കണക്കാക്കാനാവും. നിലവിൽ അരീന, നെക്‌സ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡീലർഷിപ്പ് ശൃഖംലയാണ് മാരുതി സുസുക്കിക്കുള്ളത്. ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, എർട്ടിഗ, സെലേറിയോ തുടങ്ങിയ വോളിയം അടിസ്ഥാനമാക്കിയുള്ള മോഡലുകളാണ് അരീന നിരയിലുള്ളത്.

2022-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ പത്ത് കാറുകളിൽ ആറെണ്ണവും മാരുതി സുസുക്കി അരീന ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നവയാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ ഡീലർഷിപ്പ് തുടങ്ങി ആറ് വർഷത്തിനുള്ളിലാണ് ആഭ്യന്തര വിപണിയിൽ 7.05 ദശലക്ഷം (75 ലക്ഷം) കാറുകൾ വിറ്റഴിക്കാൻ കമ്പനിക്കായത്. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന മാരുതി സുസുക്കിക്ക് നിലവിൽ 2,392 നഗരങ്ങളിലായി 2,853 അരീന ഔട്ട്‌ലെറ്റുകൾ ഉണ്ട്.

Maruti Suzuki Arena Dealerships

യുവാക്കളും സാങ്കേതിക വിദഗ്ദ്ധരുമായ ഉപഭോക്താക്കൾക്ക് ഡിജിറ്റലൈസ് ചെയ്തതും തടസമില്ലാത്തതുമായ കാർ വാങ്ങൽ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മാരുതി 2017-ൽ ആദ്യത്തെ അരീന ഷോറൂം തുറക്കുന്നത്. തുടർന്നുള്ള ഓരോ വർഷവും ഇന്ത്യയിലുടനീളമുള്ള 10 ലക്ഷത്തിലധികം കുടുംബങ്ങളിൽ അരീന ഡീലർ വഴി കാർ എത്തിക്കാനും ബ്രാൻഡിനായിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ജൂലൈ വരെ മാരുതി സുസുക്കിയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 68 ശതമാനം സംഭാവന ഈ പ്രത്യേക ഡീലർ വഴിയാണ്.

23-24 സാമ്പത്തിക വർഷത്തിൽ ജൂലൈ മാസം വരെ 29 ശതമാനത്തിലധികം വിപണി വിഹിതവും മാരുതി സുസുക്കി അരീന റീട്ടെയിൽ നെറ്റ്‌വർക്ക് കമ്പനിക്ക് നേടിക്കൊടുത്തിട്ടുണ്ട്. കാർ കസ്റ്റമൈസേഷൻ, വിശദമായ ഉൽപ്പന്ന വിവരങ്ങളിലേക്കുള്ള ആക്‌സസ്, ARENAVerse വഴി ഡിജിറ്റൽ പര്യവേക്ഷണം എന്നിവ പോലുള്ള ആധുനിക അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് എല്ലാ അരീന ഡീലർഷിപ്പുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിവിധ സെഗ്‌മെന്റുകളിലും വില ബ്രാക്കറ്റുകളിലുമായി ഒമ്പത് മോഡലുകൾ ലൈനപ്പിലുള്ളതാണ് ഇതിന്റെ ശക്തി. അടുത്ത വർഷം എപ്പോഴെങ്കിലും അടുത്ത തലമുറ സ്വിഫ്റ്റും ഡിസയറും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോവുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, അരീന വഴി വിൽക്കുന്ന മിക്കവാറും എല്ലാ മോഡലുകളും ബ്രാൻഡ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

സ്വിഫ്റ്റിന്റെ നാലാമത്തെ ആവര്‍ത്തനം 2024 ആദ്യ പകുതിയില്‍ പുറത്തിറക്കാനാണ് നിലവിലെ പ്ലാൻ. ഹൈബ്രിഡ് എഞ്ചിനിലേക്ക് വാഹനം മാറുന്നുവെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. ഇതോടൊപ്പം ഡിസയർ സെഡാനും ഇതേപാത പിന്തുടരും. ലിറ്ററിന് ഏകദേശം 35 മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിച്ചേക്കും. ഫീച്ചര്‍ ലിസ്റ്റിനൊപ്പം സേഫ്റ്റിയും മെച്ചപ്പെടുത്തിയാണ് ഈ മാരുതി മോഡലുകള്‍ അരങ്ങേറുക.

ആറാം വാർഷികം ആഘോഷിക്കുന്ന അരീന ഷോറൂമുകൾ 'ഫൈൻഡ് യുവർ മാച്ച്' എന്ന പേരിൽ ഒരു പുതിയ ബ്രാൻഡ് ക്യാമ്പയിൻ അവതരിപ്പിക്കുമെന്നും മാരുതി വ്യക്തമാക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇത്രയും അധികം കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കാൻ മാരുതി അരീന ഡീലർഷിപ്പുകൾക്കായത് അമ്പരിപ്പിക്കുന്ന നേട്ടമാണ്. വിപണിയിലെ പല എതിരാളികളും അവരുടെ ചരിത്രത്തിൽ പോലും ഇത്രയേറെ വിൽപ്പന നേടിയിട്ടുണ്ടാവില്ല എന്നതു കണക്കിലെടുക്കുമ്പോൾ സംഭവം മാരുതിക്ക് വലിയ മൈലേജാണ്.

More from DriveSpark

Article Published On: Thursday, August 31, 2023, 18:28 [IST]
English summary
Maruti suzuki arena dealerships sold over 70 lakh cars in last 6 years details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X