ഇങ്ങനെയൊക്കെ ചെയ്യാവോ...? ബ്രെസയിൽ ഇനി ഈ ഫീച്ചറുകൾ നൽകാനാവില്ലെന്ന് മാരുതി

ഇന്ത്യയിലെ എസ്‌യുവികളുടെ ലോകത്ത് മാരുതി സുസുക്കിയെ കാലുറപ്പിക്കാൻ സഹായിച്ച മോഡലാണ് വിറ്റാര ബ്രെസ. സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിറ്റിലിറ്റി നിരയിൽ ഇന്നു കാണുന്നത്ര മോഡലുകളൊന്നുമില്ലാതിരുന്ന കാലത്താണ് മാരുതി ഈ തുറുപ്പുഗുലാനുമായി രംഗത്തെത്തുന്നത്. അക്കാലത്ത് ഡീസൽ എഞ്ചിനിലായിരുന്നു ബ്രെസ എത്തിയിരുന്നത് എന്നതിനാൽ സംഭവം വൻഹിറ്റാവുകയും ചെയ്‌തു.

ഇന്നും സെഗ്മെന്റിൽ അനേകം എസ്‌യുവികൾ അണിനിരക്കുന്നുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ബ്രെസ മുൻപന്തിയിൽ തന്നെയുണ്ട്. രണ്ടാംതലമുറയിൽ വിറ്റാരയെന്ന പദമൊഴിവാക്കി വെറും ബ്രെസയായാണ് അരങ്ങുതകർക്കുന്നത്. ദേ ഇപ്പോൾ എസ്‌യുവിയുടെ വേരിയന്റ് നിരയിൽ ചെറിയ പരിഷ്ക്കാരങ്ങളുമായി വന്നെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. ചില സേഫ്റ്റി ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനൊപ്പം ഒഴിവാക്കലും നടത്തിയാണ് കമ്പനി ഇത്തവണ നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

Maruti Suzuki Brezza

മാരുതി സുസുക്കി ഇന്ത്യയിൽ ബ്രെസ അവതരിപ്പിച്ചതു മുതൽ വേരിയന്റ് ലെവലുകളിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി വാഗ്ദാനം ചെയ്‌ത ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് ഇപ്പോൾ ബ്രെസയുടെ സിഎൻജി മോഡലുകളിൽ നിന്നും ഒഴിവാക്കിയതാണ് പുതിയ മാറ്റം. എസ്‌യുവിയിലുണ്ടായിരുന്ന ഈ സുപ്രധാന ഫീച്ചറുകൾ ഒഴിവാക്കിയത് വരും ദിവസങ്ങളിൽ വിൽപ്പനയെ ബാധിക്കുമോയെന്ന് കണ്ടറിയാം.

ഇതുകൂടാതെ മാരുതി സുസുക്കി ബ്രെസ ഇപ്പോൾ അഞ്ച് യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ക്രാഷ് ടെസ്റ്റിൽ വാഹനത്തിന്റെ സേഫ്റ്റി റേറ്റിംഗ് ഉയർത്താൻ സഹായിക്കുന്ന നീക്കമാണ്. എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ ലാമ്പുകളും ബസറുകളും സഹിതമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഫ്രണ്ട് സീറ്റ് ബെൽറ്റുകൾക്ക് ഫോഴ്‌സ് ലിമിറ്ററുകളും പ്രീ-ടെൻഷനറുകളും വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ഫീച്ചറുകളായി കമ്പനി ഒരുക്കിയിട്ടുമുണ്ട്.

Maruti Suzuki Brezza

എഞ്ചിൻ വിഭാഗത്തിലും കമ്പനി ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ട്. ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ ഇനി മുതൽ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ലഭ്യമാവൂ എന്നതാണ് മാറ്റം. മാനുവലിൽ ഇനി ഈ സംവിധാനം ലഭ്യമല്ലെന്നാണ് വിവരം. പെട്രോൾ വേരിയന്റുകളോടൊപ്പം 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണമാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. ഓൺ-ബോർഡ് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി നഷ്ടപ്പെട്ട ഗതികോർജ്ജം വീണ്ടെടുക്കുന്ന ഒരു സെൽഫ് ചാർജിംഗ് സംവിധാനം ഇതിനുണ്ടായിരുന്നു.

സ്മാർട്ട് ഹൈബ്രിഡ് വേരിയന്റുകൾക്ക് ഒരു സ്റ്റാർട്ടർ ജനറേറ്ററും ലഭിച്ചു. ഇത് ടോർക്ക് വിടവുകൾ നികത്താൻ എഞ്ചിനെ സഹായിക്കുന്നതിലൂടെ പെർഫോമൻസും ചെറുതായി ഉയർത്തുന്ന കാര്യമാണ്. വില കൂടിയ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ മാനുവൽ വേരിയന്റുകളിൽ നിന്നും ഒഴിവാക്കിയെങ്കിലും മാരുതി ബ്രെസയുടെ വില കുറക്കാനും തയാറായിട്ടില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

Maruti Suzuki Brezza

നിലവിഷ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് മാരുതി ബ്രെസയുടെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോളിൽ വാഹനം 103 bhp കരുത്തിൽ പരമാവധി 137 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ പവർ കണക്കുകൾ 88 bhp, 121.5 Nm torque എന്നിങ്ങനെയായി കുറയും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിലുണ്ട്.

ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മാരുതി ബ്രെസയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നാല് സ്പീക്കർ സൗണ്ട് സിസ്റ്റവും കാറിന് ലഭിക്കുന്നു. മുൻഗാമിയെ അപേക്ഷിച്ച് വലിയ ഫീച്ചർ നിരയുമായാണ് എസ്‌യുവി ഇപ്പോൾ ലഭ്യമാവുന്നത്.

LXi, VXi, ZXi, ZXi+ എന്നിങ്ങനെ സബ്-ഫോർ മീറ്റർ എസ്‌യുവി നാല് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, മാഗ്മ ഗ്രേ, എക്‌സ്‌ബറന്റ് ബ്ലൂ, ബ്രേവ് കാഖി, സിസ്‌ലിംഗ് റെഡ് എന്നിവയാണ് കളർ ഓപ്ഷനുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ, ബ്രേവ് കാഖി, സിസ്ലിംഗ് റെഡ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലും എസ്‌യുവി സ്വന്തമാക്കാം.

Article Published On: Wednesday, July 19, 2023, 17:35 [IST]
English summary
Maruti suzuki brezza lost esp and hill hold feature from these variants details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X