15 വർഷം 25 ലക്ഷം വിൽപ്പന, എസ്‌യുവികളേയും പിന്നിലാക്കി ഡിസയറിന്റെ യാത്ര; പറ്റുവോ ടാറ്റയ്ക്കും ഹോണ്ടക്കും?

ഇന്ത്യയിൽ എസ്‌യുവികൾ അരങ്ങ് വാഴുമ്പോൾ സെഡാനുകൾ സൈഡാവുന്ന കാഴ്ച്ചയാണ് പലരും കാണുന്നത്. എന്നാൽ കോംപാക്‌ട് രംഗത്ത് മാരുതി സുസുക്കിയുടെ ഒരു ഇതിഹാസം പതിനായിരക്കണക്കിന് യൂണിറ്റുകളാണ് ഓരോമാസവും വിറ്റഴിക്കുന്നത്. ആരെന്നല്ലേ, ഡിസയർ എന്ന സബ്-4 മീറ്റർ സെഡാന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. വിൽപ്പനയുടെ കാര്യത്തിൽ പല സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേയും പിന്നിലാക്കിയാണ് കാറിന്റെ കുതിപ്പ്.

ദേ ഇപ്പോൾ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് മാരുതിയുടെ ഈ സെഡാൻ. ഇന്ത്യൻ വിപണിയിൽ 25 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് ഇപ്പോൾ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ വിപണി വിഹിതത്തിന്റെ 50 ശതമാനത്തോളമാണ് ഡിസയറിന്റെ കൈയിലുള്ളത്. മാരുതി സുസുക്കി ഡിസയറിന് എതിരാളിയായ ഒരു കോംപാക്റ്റ് സെഡാനും ഇതുവരെ ഇന്ത്യയിൽ 10 ലക്ഷം വിൽപ്പന പോലും പിന്നിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Maruti Suzuki Dzire Sedan Crossed 25 Lakh Sales Milestone

ആഭ്യന്തര വിപണിയിൽ 15 വർഷത്തിലേറെയായി ലഭ്യമായ കാറാണ് ഈ കോംപാക്ട് സെഡാൻ. മൂന്ന് തലമുറ ആവർത്തനങ്ങളിലും ഹിറ്റായ മോഡൽ 2008-09 സാമ്പത്തിക വർഷത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നത്. എല്ലാ മാരുതി മോഡലുകളേയും പോലെ തന്നെ ഉപഭോക്താക്കൾക്കിടയിൽ തൽക്ഷണം വിജയം കണ്ടു. 2009-10 സാമ്പത്തിക വർഷത്തിൽ തന്നെ സെഡാൻ ഒരു ലക്ഷം വിൽപ്പന നാഴികക്കല്ലും പൂർത്തിയാക്കി.

വർധിച്ചുവരുന്ന ജനപ്രീതിയോടെ 2012-13 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി ഡിസയറിന്റെ വിൽപ്പന അഞ്ച് ലക്ഷം കടന്നു. തുടർന്ന് 2015-16 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം മാർക്കും വണ്ടി കൈവരിച്ചു. പിന്നീട് 2017-18 സാമ്പത്തിക വർഷത്തിലാണ് സെഡാൻ 15 ലക്ഷം യൂണിറ്റ് നാഴികക്കല്ലിലെത്തിയത്. അടുത്ത രണ്ട് സാമ്പത്തിക വർഷത്തിനുള്ളിൽ അടുത്ത 5 ലക്ഷം യൂണിറ്റുകൾ കൂടി വിറ്റഴിച്ചാണ് 20 ലക്ഷം പൂർത്തിയാക്കിയത്.

Maruti Suzuki Dzire Sedan Crossed 25 Lakh Sales Milestone

ഉപഭോക്താക്കൾ സെഡാനുകളേക്കാൾ എസ്‌യുവികൾ വാങ്ങാൻ തുടങ്ങിയ കാലഘട്ടത്തും ഡിസയർ അതിന്റെ വിൽപ്പന കണക്കുകൾ നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോയി. എല്ലാ മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി വിൽപ്പന ചാർട്ടുകളിലെ സ്ഥിരം സാന്നിധ്യമായും ഡിസയർ പേരെടുത്തു. ഇന്ത്യയിലെ കോം‌പാക്‌ട് സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ എന്നിവയ്‌ക്കൊപ്പമാണ് മാരുതി സുസുക്കി ഡിസയറും മത്സരിക്കുന്നത്.

ഇത്രയേറെ മിടുക്കൻമാരുണ്ടായിട്ടും ജനങ്ങളുടെ ആദ്യ ചോയ്‌സ് ഡിസയർ എന്ന മിടുക്കനാണ്. തുടക്കകാലത്ത് ഡീസൽ, പെട്രോൾ എഞ്ചിനുകളോടെയാണ് വാഹനം വിപണനം ചെയ്‌തിരുന്നതെങ്കിൽ ഇന്ന് പെട്രോൾ, സിഎൻജി ഓപ്ഷനുകളിലാണ് ഡിസയർ വാങ്ങാനാവുന്നത്. ടാക്‌സ് ഓടുന്നവരുടേയും പ്രിയ വാഹനമാണിത്. മൈലേജ് കിങ് എന്ന ടാഗിനൊപ്പം കുറഞ്ഞ മെയിന്റനെൻസും കാറിന്റെ ഹൈലൈറ്റാണ്.

Maruti Suzuki Dzire Sedan Crossed 25 Lakh Sales Milestone

മിഡ്-സൈസ് മോഡലായ സിയാസിനൊപ്പം മാരുതി സുസുക്കിയുടെ രണ്ടാമത്തെ സെഡാനാണ് ഡിസയർ. മാരുതി സുസുക്കി അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ഡിസയറിന് 6.53 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. LXi, VXi, ZXi, ZXi പ്ലസ് എന്നീ വേരിയന്റുകളിൽ എത്തുന്ന വാഹനം ഏഴ് വ്യത്യസ്ത കളർ ഓപ്ഷനുകളിലും വാങ്ങാനാവും. 1.2 ലിറ്റർ പെട്രോൾ, സിഎൻജി എന്നിവയാണ് കാറിലെ എഞ്ചിൻ ഓപ്ഷനുകൾ.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർലെസ് ട്രാൻസ്മിഷനുമായി ജോടിയാക്കിയ പെട്രോൾ എഞ്ചിന് 89 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാനാവും. അതേസമയം സിഎൻജിയിൽ സാധാരണ പോലെ പവർ കണക്കുകൾ കുറയും. 76 bhp കരുത്തിൽ 98.5 Nm torque ആണ് സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ മാരുതി സുസുക്കി ഡിസയറിന് ഉത്പാദിപ്പിക്കുന്നത്.

Maruti Suzuki Dzire Sedan Crossed 25 Lakh Sales Milestone

ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൂതനമായ സവിശേഷതകളും സമകാലിക രൂപകൽപ്പനയും ഉൾക്കൊള്ളുന്ന, സെഗ്‌മെന്റുകളിലുടനീളം ആഗോള നിലവാരമുള്ള വാഹനങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഡിസയറിന്റെ നേട്ടത്തെ കുറിച്ച് സംസാരിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഫോൾഡിംഗ് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ, പ്രിസിഷൻ കട്ട് അലോയ് വീലുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായാണ് മാരുതി സുസുക്കി ഡിസയർ വിപണിയിലെത്തുന്നത്. സേഫ്റ്റിയിലും ധാരാളം സ്റ്റാൻഡേർഡ് ഫീച്ചറുകളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, September 15, 2023, 18:01 [IST]
English summary
Maruti suzuki dzire sedan crossed 25 lakh sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X