ഓരോ ജീവനും വിലയുണ്ട്, എല്ലാ കാറുകളിലും ഈ സേഫ്റ്റി ഫീച്ചറുകൾ നൽകാൻ മാരുതി

ഇന്ത്യയിൽ സുരക്ഷയുള്ള കാറുകളുടെ ആവശ്യം ഏറിവരികയാണ്. ടാറ്റയും മഹീന്ദ്രയുമെല്ലാം ഈയൊരു ഒറ്റക്കാര്യത്തിന് കൂടുതൽ ഊന്നൽകൊടുക്കുന്നതാണ് അവരുടെ വിജയം. കേന്ദ്ര സർക്കാരും കൂടുതൽ നിർമാണ നിലവാരമുള്ളതും സേഫ്റ്റി ഫീച്ചറുകളുള്ളതുമായ കാറുകൾ നിർമിക്കാൻ ആവശ്യപ്പെടുമ്പോൾ ബ്രാൻഡുകൾ പതിയ അവരുടെ കാറുകളിൽ സ്റ്റാൻഡോർഡായി കൂടുതൽ സുരക്ഷാ സന്നാഹങ്ങൾ ചേർക്കാനും തുടങ്ങിയിട്ടുണ്ട്.

എന്നാൽ സേഫ്റ്റിയുടെ കാര്യം വരുമ്പോൾ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന നിർമാതാക്കളാണ് മാരുതി സുസുക്കി. ഇടിച്ചാൽ പപ്പടമാണെന്ന കളിയാക്കലാണ് ഇതിൽ മെയിൻ. പക്ഷേ മാരുതി വണ്ടികൾ അത്ര പിന്നിലല്ലെന്ന് കമ്പനി പല നീക്കങ്ങളിലൂടെ നമ്മെ അറിയിക്കാനും നോക്കിയിട്ടുണ്ട്. പക്ഷേ മാരുതി കാറുകളും സേഫ്റ്റിയും ഒരിക്കലും കിട്ടുന്നൊരു കോമ്പോയല്ലെന്നാണ് വിമർശനം. അലുവയും മത്തിക്കറിയുമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിലും ഇന്നത്തെ മാരുതി കാറുകളെല്ലാം ഇച്ചിരി പൊളിയാണ്. കൂടുതൽ സേഫ്റ്റി ഫീച്ചറുകൾ അണിനിരത്തി മെച്ചപ്പെടാൻ ബ്രാൻഡ് ഉത്സാഹിക്കുന്നുണ്ട്.

Maruti Ignis

ഇതിന്റെ ഭാഗമായിതാ തങ്ങളുടെ കാറുകളിലേക്ക് കൂടുതൽ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡായി ചേർക്കുകയാണ് മാരുതി സുസുക്കി. തങ്ങളുടെ എല്ലാ കാറുകളിലും എല്ലാ കാറുകളിലും ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ സജ്ജീകരിക്കാനുള്ള പദ്ധതികൾ മാരുതി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ വിപണിയിലെത്തുന്ന കമ്പനിയുടെ ഒട്ടുമിക്ക കാറുകളിലും ഈ ഫീച്ചർ അടങ്ങിയിട്ടുണ്ടെങ്കിലും മുഴുവൻ ലൈനപ്പിലേക്കും വ്യാപിപ്പിക്കാനാണ് മാരുതിയുടെ തീരുമാനം.

അപകടമുണ്ടായാൽ ജീവൻ രക്ഷിക്കുന്നതിൽ സീറ്റ് ബെൽറ്റുകൾക്ക് നിർണായക പങ്കുണ്ട്. എന്നിരുന്നാലും പലരും ഇപ്പോഴും അവ ധരിക്കാൻ മുൻകൈയെടുക്കാറില്ല. അതിനാൽ ഡ്രൈവിംഗ് സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാൻ ഡ്രൈവറെയും യാത്രക്കാരെയും ഓർമിപ്പിക്കുന്ന ഫീച്ചറാണ് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ വാർണിംഗ് സൌണ്ടുകൾ പുറപ്പെടുവിപ്പിക്കുന്നതിനാൽ ഈ ശബ്ദം യാത്രക്കാരെ അലോസരപ്പെടുത്തുന്ന ഒന്നാണ്. അങ്ങനെ സീറ്റ് ബെൽറ്റ് ധരിക്കാൻ ആളുകൾ നിർബന്ധിതരാവും.

Seatbelt

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്ന സജീവ സുരക്ഷാ സവിശേഷതയും മാരുതിയുടെ കുട്ടികാറിലേക്ക് വരെ കൊണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള തിരിവുകളും വഴുവഴുപ്പുള്ള റോഡുകളും പോലുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹന നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ അഥവാ ESC. ട്രാക്ഷൻ ( സ്കിഡിംഗ് ) കണ്ടെത്തി വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നൊരു സംവിധാനമാണിത്.

ഇനിയും മനസിലായില്ലെങ്കിൽ കാറിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ സെൻസറുകൾ ഉപയോഗിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടെത്തിയാൽ വ്യക്തിഗത വീലുകളിൽ യാന്ത്രികമായി ബ്രേക്ക് പ്രയോഗിച്ച് സ്വയം ഇടപെടുകയും ചെയ്യുന്നൊരു സവിശേഷതയാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്ന് പറയാം. ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

Maruti Baleno Rear View

ഈ രണ്ട് സവിശേഷതകൾ ഒരു അപകടം സംഭവിക്കുന്നത് തടയാൻ സഹായിക്കും അല്ലെങ്കിൽ അപകടം സംഭവിച്ചാൽ യാത്രക്കാരെ രക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ്. കൂടാതെ, ESC ചേർക്കുന്നത് കൂടുതൽ കർശനമായ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ മികച്ച സ്കോർ നേടാൻ മാരുതിയെ സഹായിക്കും. ഇത് ആളുകളുടെ കാർ വാങ്ങൽ തീരുമാനങ്ങളിൽ ഒരു ഘടകമായി മാറിയിരിക്കുന്നതിനാൽ ഇതും കമ്പനിക്ക് മികച്ച ഇമേജ് നൽകും.

പുതിയ ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ നൽകി തങ്ങളുടെ കാറുകൾ സുരക്ഷിതമാക്കുന്നതിലേക്ക് കേന്ദ്ര സർക്കാർ കാർ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത് തികച്ചും കൈയടി അർഹിക്കുന്ന കാര്യമാണ്. ഈ ഉത്തരവുകളുടെ ഫലപ്രാപ്തി ചർച്ചയ്‌ക്ക് വിധേയമാണെങ്കിലും, എല്ലാ കാർ നിർമാതാക്കളിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്ന അടുത്ത വലിയ സുരക്ഷാ മാറ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന ആറ് എയർബാഗുകളായിരിക്കും. വരാനിരിക്കുന്ന മറ്റ് സുരക്ഷാ നിർദ്ദേശങ്ങളിൽ എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ ഒരുക്കുക എന്നതാണ്.

Maruti Suzuki Alto K10 Interior

മാരുതി അടുത്തിടെ ബലേനോയിൽ ചേർത്തതും ഉടൻ തന്നെ 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ സ്റ്റാൻഡേർഡ് ആയി നൽകുമെന്നും പ്രതീക്ഷിക്കാം. ഇത്തരം സംവിധാനങ്ങളുടെ വരവ് കാർ വിലയെ സ്വാധീനിക്കുമെന്നതിൽ തർക്കമൊന്നുമില്ല കേട്ടോ. എങ്കിലും അൽപം കൂടുതൽ തുക മുടക്കിയാലും കൂടുതൽ സേഫ്റ്റി ഫീച്ചറുകൾ ലഭിക്കുന്നതിനൊപ്പം അപടങ്ങൾ സംഭവിക്കുമ്പോൾ ജീവന് ഭീഷണി കുറയും.

Article Published On: Friday, May 12, 2023, 18:56 [IST]
English summary
Maruti suzuki to equip all cars with electronic stability control and seat belt reminders soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X