ഇക്കാര്യത്തിൽ ടാറ്റയാണ് മാതൃക; മാരുതിയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി പയറ്റുന്നത് ഈ തന്ത്രങ്ങൾ

പെട്രോൾ, ഡീസൽ വില സെഞ്ചുറിയടിച്ച് മുന്നേറിയ കാലം മുതലേയാണ് ഇന്ത്യക്കാർ ബദൽ മാർഗങ്ങൾ തേടിയിറങ്ങിയത്. അങ്ങനെ വൈദ്യുത വാഹനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ എത്തുകയും ചെയ്‌തു. ഇപ്പോൾ പുതിയൊരു കാറോ ബൈക്കോ സ്കൂട്ടറോ പോലും വാങ്ങിയാലോ എന്നോർക്കുമ്പോൾ തന്നെ ആളുകൾ ഇലക്‌ട്രിക്കിലേക്ക് മാറി ചിന്തിച്ചാലെന്താണെന്ന് ആലോചിക്കും. പക്ഷേ ഉയർന്ന വിലകൊടുത്ത് വാങ്ങാൻ പലരും ഇപ്പോഴും മടികാണിക്കുന്നുണ്ടെന്നതാണ് വാസ്‌തവം.

പക്ഷേ ചിലർ നൽകുന്ന ഉത്തരം എന്താണെന്ന് അറിയാമോ? മാരുതിയുടെ ഒരു ഇലക്ട്രിക് കാറിങ്ങ് വരട്ടെ എന്നിട്ട് നോക്കാം എന്നായിരിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ബ്രാൻഡായതിനാലായിരിക്കും മിക്കവരും ഈ മറുപടി പറയുന്നത്. അടുത്തിടെയായി മാരുതിയുടെ പുത്തൻ ഇവിയെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമെല്ലാം എയറിൽ നിൽപ്പുണ്ടെന്നതും രസകരമായ കാര്യമാണ്. അധികകാലം കാത്തിരുന്ന് മുഷിപ്പിക്കാതെ തന്നെ ആളിങ്ങെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Maruti Suzuki eVX Electric SUV To Get 2 Battery Pack Options

മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX ഇവിയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ഓട്ടോ എക്സ്പോയിൽ മോഡലിന്റെ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതു മുതൽ ആളുകൾ കാത്തിരിക്കുകയുമാണ്. വരും വർഷത്തോടെ യാഥാർഥ്യമാവാൻ പോവുന്ന ഇവിയുടെ പ്രൊഡക്ഷൻ സ്പെക്കിനെ കമ്പനി അടുത്തിടെ ജപ്പാൻ മൊബിലിറ്റി ഷോയിലും പരിചയപ്പെടുത്തിയിരുന്നു.

സമീപ ദിവസങ്ങളിൽ eVX ഇവിയുടെ ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ ഇന്ത്യൻ നിരത്തുകളിൽ വരെ പരീക്ഷണം നടത്തുകയും അതിന്റെ വികസനം കൂടുതൽ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ ആദ്യ ഇലക്ട്രിക് കാർ എന്നനിലയിൽ ഇതിന് ഏറെ പ്രാധാന്യവുമുണ്ട്. മാത്രമല്ല ഉയർന്ന പ്രാദേശിക ഉള്ളടക്കമുള്ളതിനാൽ മത്സരാധിഷ്ഠിത വിലനിർണയവും മോഡലിനുണ്ടാവും.

Maruti Suzuki eVX Electric SUV To Get 2 Battery Pack Options

എന്നിരുന്നാലും eVX ഇലക്ട്രിക് എസ്‌യുവിയുടെ വിശദാംശങ്ങൾ നോക്കുമ്പോൾ ഏകദേശം 15 ലക്ഷം രൂപയുടെ പരിധിയിലായിരിക്കും കമ്പനി ഇവിയെ പുറത്തിറക്കുക. വരാനിരിക്കുന്ന ടാറ്റ കർവ് ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇവി, മഹീന്ദ്ര XUV.e8, ഹോണ്ട എലിവേറ്റ് ഇവി എന്നിവയ്‌ക്കെതിരെ മത്സരിക്കാനാണ് മാരുതി സുസുക്കി ഈ കാറിനെ പ്രാപ്‌തമാക്കുന്നത്. ഡിസൈനിലേക്ക് വന്നാലും അജഗജാന്തര മോഡലായിരിക്കും ഇതെന്ന് വ്യക്തമാണ്.

പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ പോലുള്ള റൂഫാണ് ഡിസൈനിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മാരുതി സുസുക്കി എസ്‌യുവികളുടെ ഏറ്റവും പുതിയ രൂപഘടനോടെയാണ് ഇതിനെ പണികഴിപ്പിക്കുക. ഓള്‍-ഇലക്ട്രിക് എസ്‌യുവിക്ക് സ്പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലൈറ്റും ഡിആര്‍എല്‍ യൂണിറ്റുകളും ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ലും കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും സ്പോര്‍ട്ടി അലോയ് ഡിസൈനും അവതരിപ്പിക്കും.

Maruti Suzuki eVX Electric SUV To Get 2 Battery Pack Options

വലിപ്പത്തിന്റെ കാര്യത്തിൽ നാല് മീറ്ററിലധികം നീളമുള്ള eVX ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നായിരിക്കും. ഇലക്ട്രിക് എസ്‌യുവിക്ക് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവുമുണ്ടാവും. ഇന്റീരിയറും പ്രീമിയം രീതിയിലായിരിക്കും ഒരുക്കുക. അതിനായി ഇവിയിൽ മോഡേൺ ഫീച്ചറുകളുടെ ഒരു വലിയ നിര തന്നെയുണ്ടാവും.

വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ADAS ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലേയേർഡ് ഡാഷ്‌ബോർഡ്, വയർലെസ് ചാർജർ, HUD എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളായിരിക്കും eVX ഇവിയുടെ ഇന്റീരിയറിനെ സമ്പുഷ്‌ടമാക്കാനെത്തുക. സീറോ-എമിഷൻ എസ്‌യുവിക്ക് അടിവരയിടുന്നത് ടൊയോട്ടയുടെ 27PL പ്ലാറ്റ്‌ഫോമായിരിക്കും. ഇത് 40PL പതിപ്പിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ് പറയപ്പെടുന്നത്.

Maruti Suzuki eVX Electric SUV To Get 2 Battery Pack Options

മാരുതി സുസുക്കി eVX ഇവിക്ക് 48 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളും ഉണ്ടാവും. ആദ്യത്തേതിന് 400 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവും. അതേസമയം രണ്ടാമത്തേതിന് കൺസെപ്റ്റ് പതിപ്പിൽ പറഞ്ഞതു പോലെ 550 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കാം. ഇതേ കാറിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഇവിയും ഇതിനുശേഷം പുറത്തിറങ്ങും. രണ്ട് ഇലക്ട്രിക് എസ്‌യുവികളും സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റിലായിരിക്കും നിർമിക്കുക.

ടൊയോട്ട മിഡ്‌സൈസ് ഇ-എസ്‌യുവി 2025-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഊഹാപോഹങ്ങൾ. സുസുക്കി-ടൊയോട്ട പങ്കാളിത്തം ഇന്ത്യയിലും വിദേശത്തും വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനാൽ eVX ഉം അതിന്റെ ടൊയോട്ട സഹോദരങ്ങളും വൈദ്യുതീകരണത്തിലേക്കുള്ള അതാത് ബ്രാൻഡിന്റെ പരിവർത്തനത്തിൽ ഒരു വലിയ നാഴികക്കല്ല് അടയാളപ്പെടുത്തും.

More from DriveSpark

Article Published On: Sunday, December 17, 2023, 14:00 [IST]
English summary
Maruti suzuki evx electric suv to get 2 battery pack options details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X