കളിക്കാനിറങ്ങുന്നത് കപ്പടിക്കാൻ തന്നെ! ഫ്രോങ്ക്സിന്റെ മൈലേജ് കണക്കുകളുമായി മാരുതി

ജനപ്രിയനായ ബലേനോയുടെ ക്രോസ്ഓവർ വാഹനം വരുന്നുവെന്ന് കേട്ടപ്പോൾ നെറ്റിചുളുക്കിയവരാണ് നമ്മളിൽ പലരും. ഒരു ക്രോസ്ഓവർ രൂപംവഹിക്കാനുള്ള ശേഷി മോഡലിനുണ്ടോയെന്ന സംശയം തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. എന്നാൽ പ്രീമിയം ഹാച്ചിന്റെ പ്ലാറ്റ്ഫോം കടമെടുത്ത് ഒരു പുതിയ രൂപത്തിൽ തന്നെ മോഡലിനെ മാരുതി പണിതെടുത്തു.

ബലേനോയുടെ ഡിസൈൻ പ്രതീക്ഷിച്ചിരുന്നവർക്ക് ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്‌പോർട്ടിയും സ്റ്റൈലിഷുമായ കൂപ്പെ സ്റ്റൈലിംഗാണ് മാരുതി സുസുക്കി മുന്നോട്ടുവെച്ചത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലെ സര്‍പ്രൈസ് എന്‍ട്രിയായി എത്തി ഏവരുടേയും മനംകവർന്ന ഫ്രോങ്ക്സിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. വില പ്രഖ്യാപനം എത്തുന്നതിനു മുമ്പ് തന്നെ ബുക്കിംഗിൽ കുതിപ്പുമായി ഈ താരപുത്രൻ ഞെട്ടിക്കുകയാണ്. വാഹനം ഏത് സെഗ്മെന്റിൽ ഇടംപിടുക്കുമെന്ന കാര്യംപോലും ഇപ്പോൾ വ്യക്തമല്ലെങ്കിലും സംഭവം ഹിറ്റാണ്.

maruti fronx

മാരുതി സുസുക്കി തങ്ങളുടെ പുതിയ ഫ്രോങ്ക്സ് കോംപാക്‌ട് ക്രോസ്ഓവറിന്റെ വില വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. അതോടൊപ്പം വിൽപ്പനയും ആരംഭിക്കാനിരിക്കെ കാറിന്റെ മൈലേജ് കണക്കുകളാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ താരം. ടാറ്റ പഞ്ചിന് നേരിട്ടൊരു എതിരാളിയല്ലെങ്കിലും ട്രെൻഡായി നിൽക്കുന്ന ഈ മൈക്രോ എസ്‌യുവിയെ വെല്ലുന്ന ഇന്ധനക്ഷമത കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതറിയാൻ ആദ്യം എഞ്ചിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരാം.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നീ അഞ്ച് വകഭേദങ്ങളിലും രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലുമാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിലേക്ക് എത്തുന്നത്. അതിൽ ആദ്യത്തേത് ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇത് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.

maruti fronx

ഇനി രണ്ടാമത്തെ എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് യൂണിറ്റാണ് മാരുതി ഫ്രോങ്ക്സിൽ തെരഞ്ഞെടുക്കാനാവുന്നത്. ഇത് 100 bhp പവറിൽ 148 Nm torque വരെ ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനി കോർത്തിണക്കിയിട്ടുണ്ട് എന്നതിനാൽ വളരെ കാര്യക്ഷമമായിരിക്കും എന്നതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടർബോ-പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാം.

അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഉണ്ടായിരിക്കും. എഞ്ചിൻ, ട്രാൻസ്മിഷൻ കോമ്പിനേഷനുകളെ കുറിച്ച് മനസിലായ സ്ഥിതിക്ക് ഇനി മൈലേജ് കണക്കുകളിലേക്ക് വരാം. ഫ്രോങ്ക്സ് 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 20.01 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

maruti fronx

മാനുവൽ, എഎംടി ഗിയർബോക്‌സുള്ള 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുള്ള ഫ്രോങ്ക്സ് യഥാക്രമം 21.79 കിലോമീറ്റർ, 22.89 കിലോമീറ്റർ എന്നിങ്ങനെ മൈലേജും നൽകും. ഫ്രോങ്ക്സിന്റെ എതിരാളിയായ ടാറ്റ പഞ്ച് 86 bhp, 113 Nm torque നൽകുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. മൈക്രോ എസ്‌യുവിയുടെ മാനുവലിന് 18.97 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 18.82 കിലോമീറ്ററും മൈലേജാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

തട്ടിച്ചുനോക്കുമ്പോൾ ഫ്രോങ്ക്സ് ഇക്കാര്യത്തിൽ മേൽകൈ നേടുന്നുണ്ട്. എന്നാൽ വിലയുടെ കാര്യത്തിലേക്ക് വന്നാൽ എന്തായാലും ടാറ്റ കാറിനേക്കാൾ കൂടുതലായിരിക്കും മാരുതിയുടെ ക്രോസ്ഓവറിനായി ചെലവഴിക്കേണ്ടി വരിക. ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിങ്ങനെ വലിയ ഫീച്ചറുകളുടെ അകമ്പടിയും വാഹനത്തിലുണ്ട്. ഏകദേശം 8 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും ഫ്രോങ്ക്‌സിനായി ചെലവഴിക്കേണ്ടി വരിക.

Article Published On: Tuesday, April 4, 2023, 14:26 [IST]
English summary
Maruti suzuki fronx mileage figures revealed launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X