Maruti Fronx മോഹവിലയുമായി ഫ്രോങ്ക്‌സ് എത്തി, വില തുടങ്ങുന്നത് 7.46 ലക്ഷം മുതൽ

ഒരേസമയം ഹാച്ച്ബാക്കിന്റേയും (Hatchback) എസ്‌യുവിയുടേയും (SUV) ഗുണം ചെയ്യുന്ന ഒരു വാഹനത്തെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഇക്കഴിഞ്ഞ 2023 ഓട്ടോ എക്സ്പോയിൽ (Auto Expo) അവതരിപ്പിക്കുകയുണ്ടായി. സർപ്രൈസ് എൻട്രിയായി എത്തിയ ഫ്രോങ്ക്‌സിന്റെ (Fronx) കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്.

ഒട്ടേറെ പ്രത്യേകതകളുമായി എത്തുന്ന ഫ്രോങ്ക്‌സിനെ ആദ്യ കാഴ്ച്ചയിൽ തന്നെ ഇന്ത്യക്കാർ നെഞ്ചിലേറ്റുകയും ചെയ്‌തു. മാരുതിക്ക് ഇങ്ങനെയും വണ്ടി പണിതിറക്കാൻ അറിയാമല്ലേ എന്നായിരുന്നു പലരുടേയും ചോദ്യം. ബലേനോയെ അടിസ്ഥാനമാക്കിയ ക്രോസ് ഓവർ വരുന്നൂവെന്ന് കേട്ടപ്പോൾ ആരും ഇത്രയധികമൊന്നും ചിന്തിച്ചുകാണുകയുമില്ല. അത്രയേറെ ആഡംബര ഫീൽ ഒരുക്കിയാണ് ഈ മോഡൽ അണിഞ്ഞൊരുങ്ങിയത്. സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതുകയായിരുന്നു.

Maruti Suzuki Fronx Price Announced

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഫ്രോങ്ക്‌സിന്റെ വില പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മാരുതി സുസുക്കിയിപ്പോൾ. മോഹവിലയുമായാണ് കാറിന്റെ വരവ് എന്നതു തന്നെയാണ് ഹൈലൈറ്റ്. പ്രാരംഭ വില പലരേയും മോഹിപ്പിക്കുമെങ്കിലും ടോപ്പ് എൻഡ് വേരിയന്റിന്റെ വില കേട്ടാൽ ചിലപ്പോൾ തലയിൽ കൈവെച്ചേക്കും. 7.46 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന മാരുതി ഫ്രോങ്ക്‌സിന്റെ ടോപ്പ് എൻഡ് മോഡലിനായി 13.13 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Advanced 1.2L K-Series Dual Jet, Dual VVT Engine
Variant Price
Sigma 5MT ₹7,46,500
Delta 5MT ₹8,32,000
Delta AGS ₹8,87,500
Delta+ 5MT ₹8,72,500
Delta+ AGS ₹9,27,500

മാരുതിയുടെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ- പെട്രോള്‍ എൻജിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കിയവർ ഈ എഞ്ചിനുള്ള ഫ്രോങ്ക്‌സിനായി 9,72,500 രൂപ മുതൽ ചെലവഴിക്കേണ്ടി വരും. ശരിക്കും ആകർഷകമായ വിലയാണ് മോഡലിലുള്ളതെങ്കിലും ചില വിഭാഗക്കാരെങ്കിലും നിരാശപ്പെട്ടേക്കാം. നെക്‌സ ഷോറൂമുകൾ വഴി വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന ക്രോസ്ഓവർ വാഹനത്തിനായി ദിനംപ്രതി ബുക്കിംഗുകൾ വർധിച്ചുവരികയാണ്.

All-new 1.0L K-Series Turbo Boosterjet Direct Injection engine with Progressive Smart Hybrid
Variant Price
Delta+ 5MT ₹9,72,500
Zeta 5MT ₹10,55,500
Zeta 6AT ₹12,05,500
Alpha 5MT ₹11,47,500
Alpha 6AT ₹12,97,500
Alpha Dual Tone MT ₹11,63,500
Alpha Dual Tone AT ₹13,13,500
Maruti Suzuki Fronx Price Announced

ഇതുവരെ 13,000 ബുക്കിംഗുകൾ ഫ്രോങ്ക്‌സിനായി ലഭിച്ചതായാണ് കമ്പനി പറയുന്നത്. മോഹവില കൂടിയിട്ടതോടെ കാറിനെ തേടി ഇനിയും ആളുകളെത്തുമെന്ന് ഉറപ്പാണ്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് വേരിയന്റുകളിലാണ് ക്രോസ്ഓവർ പതിപ്പ് വിപണിയിൽ എത്തുക. തെരഞ്ഞെടുക്കുന്ന വേരിയന്റുകൾ അനുസരിച്ച് കാറിലെ ഫീച്ചറുകളെല്ലാം വ്യത്യാസപ്പെടുമെന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും മൊത്തത്തിൽ ആകർഷകമായ പാക്കേജ് ഒരുക്കാൻ ബ്രാൻഡിനായിട്ടുണ്ടെന്നു വേണം പറയാൻ.

ക്രോം ആക്‌സന്റുകളോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പ്രിസിഷൻ കട്ട് 16 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്ത് ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളുടെ സമഗ്രമായ പാക്കേജ് പുതിയ ഫ്രോങ്ക്‌സിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായുണ്ടെന്നാണ് വിവരം. കാറിന്റെ വിൻഡോ ലൈനിലും ഷാർക്ക് ഫിൻ ആന്റിനയിലും സ്‌പോയിലറിലും ക്രോം ആക്‌സന്റുകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

Maruti Suzuki Fronx Price Announced

ക്യാബിൻ പുതിയ ബലേനോയുമായി സാമ്യമുള്ളതാണെങ്കിലും ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, 9 ഇഞ്ച് എന്നിങ്ങനെയുള്ള വൈദഗ്ധ്യ സവിശേഷതകളാൽ ആളിച്ചിരി സമ്പന്നമാണ്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, നാല് സ്പീക്കറുകൾ, ഒപ്പം ടു ട്വീറ്റർ സജ്ജീകരണം, സുസുക്കി കണക്റ്റ് ടെലിമാറ്റിക്‌സ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണ, വയർലെസ് ഫോൺ ചാർജിംഗ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ഫൂട്ട്‌വെൽ ഇല്യൂമിനേഷൻ തുടങ്ങിയ ഫീച്ചറുകളെല്ലാം കാറിൽ കുത്തിനിറച്ചിട്ടുണ്ട് മാരുതി.

കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ എന്നിവയും ഫ്രോങ്ക്‌സിന്റെ പ്രധാന സവിശേഷതകളാണ്. ജനപ്രിയമായ മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പ്രീമിയം ബദലായി ഇത് സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് വേണം കരുതാൻ. എന്നാൽ വലിയ വാഹനം വേണമെന്നുള്ളവരെല്ലാം ഇനിയും കോംപാക്‌ട് എസ്‌യുവിയിലേക്ക് തന്നെ നീങ്ങും. ഫ്രോങ്ക്‌സിന് മൊത്തത്തിൽ 3,995 mm നീളവും 1,765 mm വീതിയും 1,550 mm ഉയരവും 2,520 mm നീളമുള്ള വീൽബേസും 308 ലിറ്റർ ബൂട്ട്സ്പേസുമാണുള്ളത്.

Maruti Fronx

സുരക്ഷയുടെ കാര്യമോർത്തും പേടിവേണ്ടെന്നാണ് മാരുതിയുടെ വശം. 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയുമായാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് വരുന്നത്. സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രോസ്ഓവർ വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.

ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ ആദ്യത്തേത് ബലേനോയിലൂടെ ഏവർക്കും സുപരിചിതമായ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. ഇത് 90 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കും. അതേസമയം രണ്ടാമത്തെ എഞ്ചിനിലേക്കാണ് ആളുകളുടെ ശ്രദ്ധമുഴുവൻ പതിക്കുന്നത്. ബലേനോ RS പതിപ്പിലൂടെ കണ്ട ടർബോ ബൂസ്റ്റർജെറ്റിന്റെ തിരിച്ചുവരവ് തന്നെയാണ് ഇതിനുപിന്നിലുള്ള പ്രധാന കാരണം.

Maruti Suzuki Fronx Front View

1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിന് 100 bhp കരുത്തിൽ 148 Nm torque വരെ നൽകാനാവും. ഈ രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കമ്പനി കോർത്തിണക്കിയിട്ടുണ്ട് എന്നതും സ്വീകാര്യമായ കാര്യമാണ്. ഗിയർബോക്‌സ് കോമ്പിനേഷനിലേക്ക് നോക്കിയാൽ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സാണ് ലഭിക്കുക. അതേസമയം ടർബോയിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

മൈലേജ് കണക്കുകളിലും മാരുതി ഫ്രോങ്ക്‌സ് പുലിയാണ്. മാനുവൽ, എഎംടി ഗിയർബോക്‌സുള്ള 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുള്ള മോഡലിന് യഥാക്രമം 21.79 കിലോമീറ്റർ, 22.89 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവും. 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 20.01 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. വില ആകർഷകമായി നിർണയിക്കാനായതോടെ ഫ്രോങ്ക്‌സ് ഹിറ്റാവുമെന്നാണ് പ്രാഥമിക നിഗമനം.

More from DriveSpark

Article Published On: Monday, April 24, 2023, 13:05 [IST]
English summary
Maruti suzuki fronx price announced variant wise price features engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X